Vitamins PSC Questions – പി.എസ്.സി വിറ്റാമിനുകൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിലെ ജീവശാസ്ത്ര വിഷയത്തിലെ ഉപ വിഷയമായ “വിറ്റാമിനുകൾ” എന്ന വിഭാഗത്തിൽപ്പെടുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. വരാനിരിക്കുന്ന കേരള പി എസ് സി പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ സഹായകമാവും.
Kerala PSC Vitamins Questions and Answers
1. ജീവകം എന്ന പദം നാമകരണം ചെയ്തത് ആരാണ്
A. കാസിമർ ഫങ്ക്
B. കോപ് ലാൻഡ്
C. റോബർട്ട് എച്ച് വിറ്റാക്കർ
D. ഇവരാരുമല്ല
Answer: A. കാസിമർ ഫങ്ക്
2. വിറ്റാമിൻ തെറാപ്പിയുടെ പിതാവ് ആരാണ്?
A. കാസിമർ ഫങ്ക്
B. കോപ് ലാൻഡ്
C. ട്രാൻസിലേ
D. അലക്സാണ്ടർ ഫ്ലെമിങ്
Answer: A. കാസിമർ ഫങ്ക്
3. തെറ്റായ പ്രസ്താവന ഏതാണ്?
(i) ജീവകം A – തയാമിൻ
(ii) ജീവകം B3 – നിയാസിൻ
(iii) ജീവകം E – ടോക്കോഫൈറോൾ
(iv) ജീവകം D – അസ്കോർബിക് ആസിഡ്
A. (i) മാത്രം തെറ്റാണ്
B. (ii) മാത്രം തെറ്റാണ്
C. (i), (iv) തെറ്റാണ്
D. എല്ലാം ശരിയാണ്
Answer: C. (i), (iv) തെറ്റാണ്
4. നൽകിയവയിൽ നിന്നും ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് കണ്ടെത്തുക
A. വിറ്റാമിൻ A
B. വിറ്റാമിൻ B
C. വിറ്റാമിൻ E
D. വിറ്റാമിൻ K
Answer: B. വിറ്റാമിൻ B
5. പ്രതിരോധ കുത്തിവെപ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വിറ്റാമിൻ ഏതാണ്?
A. വിറ്റാമിൻ D
B. വിറ്റാമിൻ C
C. വിറ്റാമിൻ B
D. വിറ്റാമിൻ A
Answer: D. വിറ്റാമിൻ A
6. സൂര്യപ്രകാശത്തിലെ U V രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏതാണ്?
A. വിറ്റാമിൻ A
B. വിറ്റാമിൻ D
C. വിറ്റാമിൻ C
D. വിറ്റാമിൻ K
Answer: B. വിറ്റാമിൻ D
7. ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
a. ഹോർമോണിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് -വിറ്റാമിൻ A
b. പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത ജീവകം -വിറ്റാമിൻ D
c. വിറ്റാമിൻ D സംഭരിക്കപ്പെടുന്നത് – കരളിൽ
A. c ശരിയാണ്
B. a ശരിയാണ്
C. b ശരിയാണ്
D. എല്ലാം ശരിയാണ്
Answer: C. b ശരിയാണ്
8. ശരിയായ ജോഡി തിരഞ്ഞെടുക്കുക
1. വിറ്റാമിൻ B3 – കണ
2. വിറ്റാമിൻ B6 – അനീമിയ
3. വിറ്റാമിൻ B1 – സ്കർവി
A. 1 ശരിയാണ്
B. 2 ശരിയാണ്
C. 1, 2 ശരിയാണ്
D. എല്ലാം ശരിയാണ്
Answer: B. 2 ശരിയാണ്
9. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഏത് വിറ്റാമിൻ്റെ അഭാവം മൂലമാണ്?
A. വിറ്റാമിൻ B
B. വിറ്റാമിൻ C
C. വിറ്റാമിൻ K
D. ഇവയൊന്നുമല്ല
Answer: B. വിറ്റാമിൻ C
10. ശരിയായ പ്രസ്താവന ഏതെല്ലാം?
(i) എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ – വിറ്റാമിൻ D
(ii) ഹോർമോൺ ആയി കണക്കാക്കാവുന്ന വിറ്റാമിൻ – വിറ്റാമിൻ E
(iii) വിറ്റാമിൻ K -യിൽ അടങ്ങിയിരിക്കുന്ന രാസവസ്തു – പ്രോത്രോംബിൻ
(iv) ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നീരാവിയിൽ ലയിച്ച് നഷ്ടപ്പെട്ടുപോകുന്ന വിറ്റാമിൻ – വിറ്റാമിൻ C
A. (i), (iii) എന്നിവ ശരിയാണ്
B. (i), (ii), (iii) എന്നിവ ശരിയാണ്
C. (i) ഒഴികെ എല്ലാം ശരിയാണ്
D. എല്ലാം ശരിയാണ്
Answer: D. എല്ലാം ശരിയാണ്
Related Articles:
Stay tuned to EXAMIFIED for more PSC study materials!