Kerala PSC Solutions Questions – പി.എസ്.സി ലായനികൾ ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Solutions Questions - പി.എസ്.സി ലായനികൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിലെ രസതന്ത്രത്തിൽ വരുന്ന സബ് ടോപിക്കായ “ലായനികൾ എന്ന വിഭാഗത്തിൽ വരുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. മത്സര പരീക്ഷകളിൽ നിങ്ങളെ ഉയർന്ന റാങ്കുകളിലേക്കെത്തിക്കാൻ ഇത്തരം ചോദ്യങ്ങൾ സഹായകരമാവും.

Kerala PSC Solutions Questions and Answers

1.സോഡിയം അമാൽഗം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
A) സംയുക്തം
B) മൂലകം
C) ഏകാത്മക മിശ്രിതം
D) ഭിന്നാത്മക മിശ്രിതം

Answer: C) ഏകാത്മക മിശ്രിതം

2. താഴെ തന്നിരിക്കുന്നവയിൽ ശുദ്ധ പദാർത്ഥം ഏതാണ്?
i) പഞ്ചസാര
ii) ഉപ്പ് വെള്ളം
iii) സ്വർണ്ണാഭരണം
A) i മാത്രം
B) ii മാത്രം
C) i & ii
D) i & iii

Answer: D) i & iii

3. താഴെ തന്നിരിക്കുന്നവയിൽ കൊളോയിഡ് പദാർത്ഥം ഏതാണ്?
A) രക്തം
B) ഉപ്പു വെള്ളം
C) ചളി വെള്ളം
D) ചോക്ക് കലർന്ന വെള്ളം

Answer: A) രക്തം

4. കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ ppm മൂല്യം എത്ര?
A) 5 ppm
B) 6 ppm
C) 4 ppm
D) 8 ppm

Answer: C) 4 ppm

5. കുടിവെള്ളത്തിൽ അനുവദനീയമായ ഫ്ലൂറിന്റെ അളവ് എത്രയാണ്?
A) 3 ppm
B) 1.5 ppm
C) 5 ppm
D) 6 ppm

Answer: B) 1.5 ppm

6. താഴെ തന്നിരിക്കുന്നവയിൽ സസ്പെൻഷന് ഉദാഹരണം ഏതാണ്?
A) മഷി
B) പാൽ
C) തുരിശ് ലായനി
D) ചളി വെള്ളം

Answer: D) ചളി വെള്ളം

7. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്ന ലായനിയെ ________ എന്ന് വിളിക്കുന്നു
A) അപൂരിത ലായനി
B) പൂരിത ലായനി
C) അതി പൂരിത ലായനി
D) കൊളോയിഡ്

Answer: B) പൂരിത ലായനി

8. ഉപ്പിന്റെ ജലത്തിലെ ലേയത്വം എത്രയാണ്?
A) 50 g
B) 36.1 g
C) 89 g
D) 56.5 g

9. താഴെ തന്നിരിക്കുന്നവയിൽ വിപരീത ലേയത്വം കാണിക്കുന്ന ലവണങ്ങൾ ഏതൊക്കെ?
A) കാൽസ്യം സൾഫേറ്റ്
B) അമോണിയം ക്ലോറൈഡ്
C) ഉപ്പ്
D) പൊട്ടാസ്യം ക്ലോറൈഡ്

Answer: A) കാൽസ്യം സൾഫേറ്റ്

10. താഴെ തന്നിരിക്കുന്നവയിൽ കൊളോയിഡിന്റെ സവിശേഷതകൾ ഏതൊക്കെ?
i) കണികകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.
ii) പ്രകാശ ബീമുകൾ കടത്തി വിടുമ്പോൾ പ്രകാശ പാത കാണാൻ കഴിയും.
iii) കണികകളെ അരിച്ചു വേർതിരിക്കാം

A) i മാത്രം
B) i & ii
C) ii മാത്രം
D) iii മാത്രം

Answer: C) ii മാത്രം

11. നേർത്ത കഞ്ഞി വെള്ളം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
A) യഥാർത്ഥ ലായനി
B) കൊളോയിഡ്
C) സസ്പെൻഷൻ
D) ഇവയൊന്നുമല്ല

Answer: B) കൊളോയിഡ്

12. 2 ഗ്രാം ഉപ്പ് 18 ഗ്രാം ജലത്തിൽ ലയിച്ചു ചേർന്ന് കിട്ടുന്ന ലായനിയിലെ ഉപ്പിന്റെ മാസ് ശതമാനം കണക്കാക്കുക?
A) 20 %
B) 30 %
C) 10 %
D) 50 %

Answer: C) 10 %

13. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെ?
i) ലീനത്തിന്റെ സ്വഭാവം ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
ii) താപനില കൂടുമ്പോൾ എല്ലാ ലവണങ്ങളുടെയും ലേയത്വം കൂടുന്നു.
iii) താപനില കൂടുമ്പോൾ ചില ലവണങ്ങളുടെ ലേയത്വം കുറയുന്നു.
A) i മാത്രം
B) i & iii
C) iii മാത്രം
D) ii മാത്രം

Answer: B) i & iii

14. താഴെ തന്നിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതം ഏതാണ്?
A) അന്തരീക്ഷ വായു
B) ഉപ്പ് വെള്ളം
C) പിച്ചള
D) ചോക്ക് കലർന്ന വെള്ളം

Answer: D) ചോക്ക് കലർന്ന വെള്ളം

15. പിച്ചളയിലെ ലായക ഭാഗം ഏതാണ്?
A) സിങ്ക്
B) വെള്ളം
C) കോപ്പർ
D) ഇരുമ്പ്

Answer: C) കോപ്പർ


Related Articles:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *