PSC Sense Organs Questions – പി.എസ്.സി ഇന്ദ്രിയങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി നടത്തുന്ന പരീക്ഷകൾ അനുദിനം പുതിയ രീതിയിലുള്ള ചോദ്യ മാതൃകകൾ കൊണ്ട് ഉയർന്ന നിലവാരത്തിലുള്ള പരീക്ഷകളായി സമീപ കാലങ്ങളിൽ മാറിക്കൊണ്ടിരിക്കുകയാണ്. ബയോളജി വിഷയത്തിലെ “ഇന്ദ്രിയങ്ങൾ” എന്ന സബ് ടോപിക്കിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന മത്സര പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമാകും.
Kerala PSC Sense Organs Questions and Answers
1. ആത്മാവിലേക്കുള്ള ജാലകം എന്ന് അറിയപ്പെടുന്നത്
A. രക്തം
B. ഹൃദയം
C. ശ്വാസം
D. ഇന്ദ്രിയങ്ങൾ
Answer: ഇന്ദ്രിയങ്ങൾ
2. ഇന്ദ്രിയനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രദാനം ചെയ്യുന്നത്?
A. 50%
B. 60%
C. 70%
D. 80%
Answer: D. 80%
3. ശരിയായ പ്രസ്താവന കണ്ടെത്തൂ
1) ദൃഢപടലം- നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നു
2) ദൃഷ്ടി പടലം- പ്രകാശഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളി
3) റെറ്റിന- കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി
4)റെറ്റിനയിൽ ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത യഥാർത്ഥവും നിവർന്നതും
A. 1), 3) ശരിയാണ്
B. 2) ഒഴികെ എല്ലാം ശരിയാണ്
C. എല്ലാം ശരിയാണ്
D. 4) ഒഴികെ എല്ലാം ശരിയാണ്
Answer: D. 4) ഒഴികെ എല്ലാം ശരിയാണ്
4. റെറ്റിനയിൽ നിന്ന് നേത്രനാഡി ആരംഭിക്കുന്ന ഭാഗം___
A. പീതബിന്ദു
B. അന്ധബിന്ദു
C. ഐറിസ്
D. കോർണിയ
Answer: B. അന്ധബിന്ദു
5. കോർണിയ, കൺജങ്റ്റൈവ എന്നിവ കാണുന്ന കണ്ണിലെ പാളി
A. ദൃഢപടലം
B. ദൃഷ്ടി പടലം
C. രക്ത പടലം
D. നേത്രപടലം
Answer: A. ദൃഢപടലം
6. തെറ്റായ ഏതെല്ലാം
(i) കോർണിയയ്ക്കും ലെൻസിനും ഇടയിലുള്ള അറ – വിട്രിയസ് അറ
(ii) കണ്ണിലെ ഏറ്റവും വലിയ അറ – വിട്രിയസ് അറ
(iii) കോൺകോശത്തിലെ കാഴ്ച വർണകം – റെഡോപ്സിൻ
(iv) ലൈസോസൈം കണ്ടുപിടിച്ചത് – ക്രിസ്റ്റ്യൻ ഹൈജൻസ്
A. (i) (ii) തെറ്റാണ്
B. (iii) മാത്രം തെറ്റാണ്
C. എല്ലാം ശരിയാണ്
D. (ii) മാത്രം ശരിയാണ്
Answer: D. (ii) മാത്രം ശരിയാണ്
7. കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് എയ്ഡുകൾ ലഭ്യമാക്കുന്നതിനായി 2020 നവംബർ 1- ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി ഏതാണ്?
A. ശ്രവൺ
B. കെ ലിഫ്റ്റ്
C. മിഷൻ ഹിയറിങ്
D. ഓപ്പറേഷൻ ഡെസിബൽ
Answer: A. ശ്രവൺ
8. ചെവിയെ സംബന്ധിച്ച് തെറ്റായ ജോഡി കണ്ടെത്തുക
a കേൾവിക്ക് സഹായിക്കുന്ന ഭാഗം – കോക്ലിയ
b ശ്രവണ പരിധി മറികടക്കാൻ സ്വീകരിക്കുന്ന ചികിത്സാരീതി – കോക്ലിയാർ ഇംപ്ലാൻ്റ്
c കോക്ലിയയുടെ രണ്ട് ഭാഗങ്ങൾ – യൂട്രിക്കിൾ സാക്യൂൾ
d അസ്ഥി അറയ്ക്കുള്ളിലെ സ്തര നിർമ്മിത അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം പെരിലിംഫ്
A. a ഒഴികെ എല്ലാം തെറ്റാണ്
B. a b മാത്രം ശരിയാണ്
C. abc ശരിയാണ്
D. c ഒഴികെ എല്ലാം ശരിയാണ്
Answer: B. a b മാത്രം ശരിയാണ്
9. ജാപ്പനിസ് ഭാഷയിൽ ഉമാമി എന്ന പദത്തിന് അർത്ഥം___
A. രുചിയേറിയത്
B. രസകരമായുള്ളത്
C. തൃപ്തികരമായുള്ളത്
D. സന്തോഷകരമായുള്ളത്
Answer: D. സന്തോഷകരമായുള്ളത്
10. ആറാമതായി കണ്ടെത്തിയ രുചി
A. സ്കൂട്ടോയിഡ്
B. ഒലിയോഗസ്റ്റസ്
C. കൺജങ്റ്റൈവ
D. ഇവയൊന്നുമല്ല
Answer: B. ഒലിയോഗസ്റ്റസ്
Related Articles:
Stay tuned to EXAMIFIED for more PSC study materials!