Kerala PSC Tissue Questions and Answers – പി.എസ്.സി കലകൾ ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Tissue Questions and Answers - പി.എസ്.സി കലകൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “കലകൾ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന കേരള പി എസ് സി നടത്തുന്ന വിവിധ പരീക്ഷകൾ ലളിതമാക്കാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്ക് സഹായകരമാവും.

In various exams conducted by the Kerala PSC, from the subject of Biology, there are several questions and answers related to the topic “Tissue”. Below are some of tissue related questions and answers in Malayalam. Such questions will help you to cover a chunk of questions coming from the Biology subject.

Kerala PSC Tissue Questions and Answers – Previous Year Questions and Sample Questions

1. ഭ്രൂണകോശങ്ങൾ ക്രമാനുഗതമായി ഘടനയിലും ധർമത്തിലും വൈവിധ്യം കൈവരിക്കുന്ന പ്രക്രിയ ഏത്?
A. അനാഫേസ്
B.കോശവൈവിധ്യവൽക്കരണം
C. കോശ ചക്രം
D. ഇൻ്റർഫേസ്

2. അസ്ഥി, തരുണാസ്ഥി,നാരുകല, രക്തം തുടങ്ങിയവ ഏത് തരം കലകൾ ആണ്?
A. ആവരണ കല
B. നാഡീകല
C. പേശി കല
D. യോജക കല

3. ചുവടെ നൽകിയവയിൽ ലഘുകലഏത്?
A. സംവഹന കല
B. സൈലം
C. പാരൻകൈമ
D. ഫ്ലോയം

4. നുക്ലീയസോടു കൂടിയ ഉരുണ്ട ആകൃതിയിലുള്ള സജീവ കോശങ്ങൾ
A. കോളൻകൈമ
B. പാരൻകൈമ
C. സ്‌ക്ലീറൻകൈമ
D. പ്രോട്ടോസൈലം

5. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മെരിസ്റ്റമിക കോശങ്ങൾക്ക് മാത്രം യോജിച്ച പ്രസ്താവനകൾ തെരഞ്ഞെടുക്കുക
a. മെരിസ്റ്റമിക കോശങ്ങൾ ത്വരിത ഗതിയിൽ വിഭജിച്ച് സസ്യ വളർച്ചക്ക് കാരണമാകുന്നു
b. മെരിസ്റ്റമിക കോശങ്ങളിൽ കോശ ഭിത്തിയുടെ കനം വളരെ കൂടുതൽ ആണ്.
c. മെരിസ്റ്റമിക കോശങ്ങളിൽ ഫേനം ഇല്ല
d. മെരിസ്റ്റമിക കോശങ്ങളിൽ മർമത്തിന് ആനുപാതിക വലുപ്പം കുറവാണ്
A. a&c
B. b&d
C. a&d
D. b&c

6.വേരിൻ്റെയും കാണ്ഡത്തിൻ്റെയും നീളം കൂടാൻ സഹായിക്കുന്ന മെരിസ്‌റ്റം
A. പർവാന്തരമെരിസ്‌റ്റം
B. പാർശ്വമെരിസ്‌റ്റം
C. അഗ്ര മെരിസ്‌റ്റം
D. ഇവയൊന്നുമല്ല

7. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ആവരണ കലയുടെ സവിശേഷത കണ്ടെത്തുക
a. ശരീരത്തിന് അകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു
b. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കല
c. സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.
d. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു
A. a മാത്രം
B. a യും b യും
C. c മാത്രം
D. a യും c യും

8. കാണ്ഡം വണ്ണം വയ്ക്കാൻ സഹായിക്കുന്ന മെരിസ്‌റ്റം ഏത്?
A. അഗ്ര മെരിസ്‌റ്റം
B. പാർശ്വ മെരിസ്‌റ്റം
C. പർവാന്തര മെരിസ്‌റ്റം
D. അഗ്രമെരിസ്‌റ്റവും പാർശ്വ മെരിസ്‌റ്റവും

9. കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണുന്ന കട്ടികൂടിയ കോശങ്ങൾ
A. വിത്തു കോശങ്ങൾ
B. കോളൻകൈമ കോശങ്ങൾ
C. മെരിസ്‌റ്റമിക കോശങ്ങൾ
D. ക്ലോറൻകൈമ കോശങ്ങൾ

10. ചുവടെ നിന്നും സ്ക്ലീറൻകൈമ കോശങ്ങൾ കണ്ടെത്തൂ
a. വെസലുകൾ
b. ഫൈബറുകൾ
c. ട്രക്കീഡുകൾ
d. സ്‌ക്ലീറീഡുകൾ
A. d യും a യും
B. d യും b യും
C. d യും c യും
D. d മാത്രം

11. ചുവടെ നൽകിയവയിൽ സൈലത്തിൻ്റെ സവിശേഷതകൾ അല്ലാത്തത്
a. നീണ്ട കോശങ്ങൾ ചേർന്ന് കുഴലുകളായി രൂപപ്പെട്ടിരിക്കുന്നു
b. സസ്യങ്ങൾക്ക് താങ്ങും ബലവും നൽകുന്നു
c. ഇടുങ്ങിയ ഉൾവശത്തോട് കൂടിയ വെസലുകൾ കാണപ്പെടുന്നു
d. സസ്യങ്ങളെ ആവശ്യാനുസരണം വളരാൻ സഹായിക്കുന്നതും വളരുന്ന സസ്യങ്ങൾക്ക് ബലവും വഴക്കവും നൽകുന്നത്
A. b, c, d
B. c
C. d
D. c&d

12. ലിഗ്നിൻ എന്ന വെള്ളം കടക്കാത്ത പദാർഥത്തിൻ്റെ നിക്ഷേപത്താൽ ഏത് കോശങ്ങളുടെ ഭിത്തിയാണ് കനം കൂടിയതായി കാണപ്പെടുന്നത്
A. പാരൻകൈമ
B. കോളൻകൈമ
C. സ്ക്ലീറൻകൈമ
D. ഫ്ലോയം

13. നീളം കൂടിയതും കൂർത്ത അഗ്രങ്ങൾ ഉള്ളവയുമായ കോശങ്ങൾ
A. ട്രക്കീഡ്
B. സൈലം
C. വെസൽ
D. ഫൈബർ

14. സസ്യത്തിൻ്റെ മൃദു ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകൾ
A. പാരൻകൈമ
B. കോളൻകൈമ
C. സ്ക്ലീറൻകൈമ
D. ഫ്ലോയം

15. തെറ്റായ പ്രസ്താവന കണ്ടെത്തുക
a. സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഒടിയാതെയും മറ്റും സഹായിക്കുന്ന കലകളാണ് കോളൻകൈമ
b. തേങ്ങയുടെ ചിരട്ട നിർമ്മിക്കപ്പെട്ടത് പാരൻകൈമ കൊണ്ടാണ്
c. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നവയാണ് പേശീകലകൾ
d. ജലത്തിന്റെ സംവഹനം നടക്കുന്ന ഫ്ലോയത്തിലെ മൃതകോശങ്ങളാണ് ട്രക്കീഡുകളും വെസലുകളും
A. a, b, c, d തെറ്റാണ്
B. c d തെറ്റാണ്
C. b c d തെറ്റാണ്
D. എല്ലാം ശെരിയാണ്

Answers:
1. B
2. D
3. C
4. B
5. A
6. C
7. C
8. B
9. B
10. B
11. D
12. C
13. D
14. A
15. C


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *