Kerala PSC Sound Questions and Answers – പി.എസ്.സി ശബ്ദം ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Sound Questions and Answers - പി.എസ്.സി ശബ്ദം ചോദ്യങ്ങളും ഉത്തരങ്ങളും
വളരെയധികം നിലവാരത്തിലുള്ള ചോദ്യങ്ങളിലൂടെയാണ് കേരള പി എസ് സി പരീക്ഷകൾ ഈയിടെ കടന്നു പോവുന്നത്. ആയതിനാൽ മികവുറ്റ പുതിയ ചോദ്യ മാതൃകകൾ പഠിച്ചാൽ മാത്രമേ ഇനിയുള്ള പരീക്ഷകൾ പ്രയാസമില്ലാതെ നേരിടാൻ സാധിക്കൂ. ഫിസിക്സ്‌ വിഷയത്തിലെ “ശബ്ദം” എന്ന ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്.

The Kerala PSC exams are becoming increasingly competitive due to the high level of questions being asked. Therefore, by studying the latest question patterns thoroughly, one can now prepare for the upcoming exams without any hassle. Below are important questions and answers related to the topic “Sound” in Physics that will be beneficial for your preparation.

PSC Sound Questions & Answers – Previous Year and Sample Questions

1. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
a) ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെ സൂചിപ്പിക്കുന്നതാണ് സൂപ്പർ സോണിക്
b) ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നതാണ് ഹൈപ്പർ സോണിക്
c) ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നതാണ് സബ് സോണിക്
A. a), b), c)
B. b), c)
C. a), d)
D. c മാത്രം
Answer: A ✅

2. താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
a) താഴ്ന്ന സ്ഥായിയിലുള്ള ശബ്ദ തരംഗങ്ങളുടെ കൂട്ടമാണ് ബാസ്
b) ആവൃത്തി കുറഞ്ഞാൽ ശ്രുതി കുറയും
c) ഉയർന്ന സ്ഥായിയിലുള്ള ശബ്ദ തരംഗങ്ങളുടെ കൂട്ടമാണ് ട്രെബിൾ
d) ആവൃത്തി കൂടിയാൽ ശ്രുതി കുറയും
Answer: D ✅

3. റെക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
A. ഓസിലോസ്കോപ്പ്
B. ഹൈഡ്രോഫോൺ
C. ഓഡിയോഫോൺ
D. ഫോണോഗ്രാഫ്
Answer: D ✅

4. ശരിയായ പ്രസ്താവന ഏതാണ്?
a) ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോഫോൺ
b) ശബ്ദ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് സോണോമീറ്റർ
c) ശബ്ദത്തിൻ്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് ഓസിലോസ്കോപ്പ്
A. a), b), c)
B. a), b)
C. b), c)
D. a), c)
Answer: A ✅

5. ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റം സംഭവിക്കുന്നത്
A. വേഗത, തരംഗദൈർഘ്യം
B. വേഗത, തീവ്രത
C. വേഗത, കേൾവി
D. സ്ഥായി, ഉച്ചത
Answer: A ✅

6. താഴെ പറയുന്നവയിൽ ഡോപ്ലർ ഇഫക്ടുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
A. ശബ്ദ സ്രോതസിൻ്റെയോ ശബ്ദ സ്വീകരണിയുടെയോ ചലനം ശബ്ദത്തിൻ്റെ ആവൃത്തിയെ ബാധിക്കും
B. വാഹനങ്ങൾ വേഗ പരിധി ലംഘിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ സഹായിക്കുന്നു
C. ശബ്ദസ്രോതസും സ്വീകരണിയും തമ്മിൽ അടുക്കുമ്പോൾ കേൾക്കുന്ന ശബ്ദത്തിൻ്റെ ആവൃത്തി കുറയുന്നു
D. വിമാനത്താവളങ്ങളിൽ വിമാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ സഹായകരമാകുന്ന പ്രതിഭാസം
Answer: C ✅

7. ഒരു കപ്പൽ അൾട്രാ സോണിക് സൗണ്ട് അയക്കുന്നു. അത് കടലിനടിയിൽ പോയി 2 സെക്കൻ്റ് സമയം കൊണ്ട് തിരിച്ചെത്തി. സമുദ്രജലത്തിലൂടെയുള്ള അൾട്രാ സോണിക് സൗണ്ടിന്റെ വേഗത 1531 m/s ആണെങ്കിൽ കപ്പലിൽ നിന്നും കടലിനടിയിലേക്കുള്ള ദൂരം എത്രയാണ്?
A. 3012 m
B. 1531 m
C. 1600 m
D. 756 m
Answer: B ✅

8. ഒരു വസ്തുവിൻ്റെ സ്വാഭാവിക ആവൃത്തിയും പ്രണോദിത ആവൃത്തിയും തുല്യമാകുമ്പോൾ….. ഉണ്ടാകുന്നു
A. അനുനാദം
B. ബീറ്റ്
C. അനുരണനം
D. സോണിക് ബൂം
Answer: A ✅

9. ശരിയായ പ്രസ്താവന അല്ലാത്തത് ഏതാണ്?
A. ശബ്ദം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ഖരാവസ്തുക്കളിൽ ആണ്
B. ഒരു മാധ്യമത്തിന്റെ താപനില വർധിക്കുമ്പോൾ അതിലൂടെ ഉള്ള ശബ്ദ വേഗത വർധിക്കുന്നു
C. ശബ്ദത്തിനു ശൂന്യതയുടെ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ കഴിയും
D. ശബ്ദം ഒരു അനുദൈർഘ്യ തരംഗം ആണ്
Answer: C ✅

10. അടഞ്ഞ ഒരു സ്ഥലത്തുണ്ടാകുന്ന ശബ്ദം നിലച്ചു കഴിഞ്ഞാലും തുടർച്ചയായ ഒരു മുഴക്കം കേൾക്കാൻ ഉള്ള കാരണം എന്താണ്?
A. അനുനാദം
B. അനുരണനം
C. പ്രതിധ്വനി
D. കമ്പനം
Answer: B ✅

11. തെറ്റായ പ്രസ്താവന ഏതാണ്?
A. വായുവിലൂടെയുള്ള ശബ്ദവേഗത 340 m/s ആണ്
B. ശബ്ദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്ന പദമാണ് സബ്സോണിക്
C. വവ്വാൽ ഡോൾഫിൻ എന്നിവക്ക് അൾട്രാസോണിക് ശബ്ദം കേൾക്കാൻ കഴിവുണ്ട്.
D. മനുഷ്യന് ഇൻഫ്രാസോണിക് ശബ്ദങ്ങൾ കേൾക്കാൻ കഴിയും
Answer: D ✅

12. ഒരു ശബ്ദതരംഗത്തിന്റെ ആവൃത്തി 100 Hz തരംഗദൈർഘ്യം 3 m ആണെങ്കിൽ വേഗത എത്ര ?
A. 300 m/s
B. 33 m/s
C. 0.03 m/s
D. 320 m/s
Answer: A ✅

13. ശബ്ദം ഒരു……..തരംഗമാണ്
A. അനുപ്രസ്ഥം
B. അനുദൈർഘ്യം
C. സീസ്മിക്
D. വൈദ്യുത കാന്തിക തരംഗം
Answer: B ✅

14. ശരിയായ പ്രസ്താവന ഏതാണ്?
A. പ്രായമാകുമ്പോൾ ആൺകുട്ടികളിൽ സ്വനതന്തുവിന്റെ നീളം കൂടുന്നതാണ് അവരുടെ ശബ്ദത്തിന്റെ ആവൃത്തി കുറയാൻ കാരണം
B. പ്രായമാകുമ്പോൾ ആൺകുട്ടികളിൽ സ്വനതന്തുവിന്റെ നീളം കൂടുന്നതാണ് അവരുടെ ശബ്ദത്തിന്റെ ആവൃത്തി കൂടാൻ കാരണം
C. പ്രായമാകുമ്പോൾ ആൺകുട്ടികളിൽ സ്വനതന്തുവിന്റെ നീളം കുറയുന്നതാണ് അവരുടെ ശബ്ദത്തിന്റെ ആവൃത്തി കുറയാൻ കാരണം
D. പ്രായമാകുമ്പോൾ ആൺകുട്ടികളിൽ സ്വനതന്തുവിന്റെ നീളം കുറയുന്നതാണ് അവരുടെ ശബ്ദത്തിന്റെ ആവൃത്തി മാറ്റമില്ലാതെ തുടരാൻ കാരണം
Answer: A ✅

15. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനാലക്കമ്പികൾ വിറക്കുന്നതിന് കാരണമായ ശബ്ദ പ്രതിഭാസം എന്താണ്?
A. അനുനാദം
B. വ്യതികരണം
C. അനുരണനം
D. സോണിക് ബൂം
Answer: A ✅

16. ഒരു മാധ്യമത്തിലെ താപനില വർധിക്കുമ്പോൾ ശബ്ദവേഗതയിൽ ഉണ്ടാകുന്ന മാറ്റം
A. മാറ്റമില്ല
B. കുറയുന്നു
C. കൂടുന്നു
D. ഇരട്ടിയാക്കുന്നു
Answer: C ✅

17. ഒരു സംഗീത ഉപകരണത്തിൽ 1500 കമ്പനങ്ങൾ ഉണ്ടാകാൻ 25 സെക്കന്റ് സമയമെടുത്തെങ്കിൽ ആവൃത്തിഎത്രയാണ്?
A. 80 Hz
B. 60 Hz
C. 35 Hz
D. 100 Hz
Answer: B ✅

18. ഒരു സെക്കൻ്റിൽ ഉണ്ടാകുന്ന കമ്പനകളുടെ എണ്ണം
A. തരംഗദൈർഘ്യം
B. ആവൃത്തി
C. ആയതി
D. പിരീഡ്
Answer: B ✅

19. ഒരു തരംഗത്തിന്റെ ആവൃത്തിയും വേഗതയും തരംഗദൈർഘ്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?
A. v = f λ
B. v = fλ^2
C. v= f / λ
D. v = f-λ
Answer: A ✅

20. ശ്രവണ സ്ഥിരത കണ്ടെത്തുക
A. 1 / 10 സെക്കൻ്റ്
B. 1 / 16 സെക്കൻ്റ്
C. 1 / 26 സെക്കൻ്റ്
D. 1 / 30 സെക്കൻ്റ്
Answer: A ✅

21. ശബ്ദം സഞ്ചരിക്കുന്നത് ഏത് വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്ന് കണ്ടെത്തു
A. താപ വ്യത്യാസം
B. ആയതി വ്യത്യാസം
C. മർദ്ദ വ്യത്യാസം
D. ആവൃത്തി വ്യത്യാസം
Answer: C ✅

22. ശബ്ദ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ഏതാണ്?
A. ഖരം
B. ദ്രാവകം
C. വാതകം
D. ഇവയൊന്നുമല്ല
Answer: C ✅

23. സഞ്ചരിക്കാൻ മാധ്യമം ആവശ്യമുള്ള തരംഗം ഏതാണ്?
A. വൈദ്യുത കാന്തിക തരംഗം
B. പ്രകാശ തരംഗം
C. ശബ്ദ തരംഗം
D. ശബ്ദം, പ്രകാശം
Answer: C ✅

24. ഒരു ശബ്ദ തരംഗത്തിന്റെ ആവൃത്തി 10 Hz ആണ്. തരംഗം സഞ്ചരിക്കുന്ന വേഗത 100 m/s ആണെങ്കിൽ തരംഗദൈർഘ്യം എത്രയാണ്?
A. 100 m
B. 10 m
C. 1000 m
D. 10 m/s
Answer: B ✅

25. ശബ്ദം സഞ്ചരിക്കുന്നത് ______________ ആയാണ്
A. ശൃംഗങ്ങളും ഗർത്തങ്ങളും
B. ഉച്ചമർദ്ദം & നീചമർദ്ദം
C. വായുഅറകൾ
D. ഇവയൊന്നുമല്ല
Answer: B ✅

26. ചുവടെ നിന്നും ശബ്ദവേഗതയേക്കാൾ കുറഞ്ഞത്
A. ഹൈപ്പോ സോണിക്
B. സബ്സോണിക്
C. ലിവോസോണിക്
D. സൂപ്പർ സോണിക്
Answer: B ✅

27. താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദവേഗത ഏറ്റവും കൂടിയ മാധ്യമം ഏതാണ്?
A. അലുമിനിയം
B. സ്റ്റീൽ
C. ഗ്രാനൈറ്റ്
D. വായു
Answer: A ✅

28. ശബ്ദത്തിൻ്റെ വ്യതികരണം എന്നറിയപ്പെടുന്ന പ്രതിഭാസം ഏതാണ്?
A. അനുനാദം
B. അനുരണനം
C. സോണിക് ബൂം
D. ബീറ്റ്
Answer: D ✅

29. 1 മാക്നമ്പർ എന്നത്
A. 340 m/s
B. 1000 m/s
C. 3 × 10 ^ 8 m/s
D. 680 m/s
Answer: A ✅

30. പാട്ട് ആസ്വദിക്കാൻ സാധിക്കുന്നതിന് കാരണം
A. ആവൃത്തി
B. തരംഗ ദൈർഘ്യം
C. ശ്രവണ സ്ഥിരത
D. ഇതൊന്നുമല്ല
Answer: C ✅


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *