Kerala PSC Genetics Questions and Answers – ജനിതക ശാസ്ത്രം PSC

Kerala PSC Genetics Questions and Answers - ജനിതക ശാസ്ത്രം
വരാനിരിക്കുന്ന കേരള പി എസ് സി മത്സരപരീക്ഷകളിൽ ബയോളജി വിഷയത്തിൽ “ജനിതക ശാസ്ത്രം ”എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. മികച്ച റാങ്കിലേക്കെത്താൻ ഈ ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും.

Kerala PSC Genetics Questions & Answers – ജനിതക ശാസ്ത്രം PSC ചോദ്യങ്ങളും ഉത്തരങ്ങളും

1. ജനിതകശാസ്ത്രം ശാസ്ത്രത്തിൻ്റെ പിതാവ്
A. അരിസ്റ്റോട്ടിൽ
B. ഗ്രിഗർ ജൊഹൻ മെൻ്റൽ
C. തിയോ ഫ്രാസ്റ്റസ്
D. ഇവരാരുമല്ല

Answer: B. ഗ്രിഗർ ജൊഹൻ മെൻ്റൽ

2. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
a. തോട്ടപ്പയറിൻ്റെ ശാസ്ത്രീയ നാമം ഒറൈസ സറ്റൈവം എന്നാണ്
b. ജീൻ എന്ന പദം നിർദ്ദേശിച്ചത് ഗ്രിഗർ ജൊഹൻ മെൻ്റൽ ആണ്
c. ജീനുകൾ ജീവൻ്റെ പ്രിൻ്റ് എന്നറിയപ്പെടുന്നു
A. a മാത്രം ശരിയാണ്
B. b മാത്രം ശരിയാണ്
C. c. മാത്രം ശരിയാണ്
D. എല്ലാം ശരിയാണ്

Answer: C c. മാത്രം ശരിയാണ്

3. തെറ്റായ പ്രസ്താവന കണ്ടെത്തുക
(i) ജീനിൻ്റെ വ്യത്യസ്ത തരങ്ങൾ അറിയപ്പെടുന്നത് അലീലുകൾ എന്നാണ്
(ii) ഒരു ജീനിൽ അലീലിൻ്റെ എണ്ണം ഒന്നാണ്
(iii) DNA യിൽ കാണപ്പെടുന്ന മാംസ്യമാണ് ഹിംസ്റ്റോൺ
(iv) DNA യിലെ യുറാസിലിനു പകരം RNA യിലേ നൈട്രജൻബേസ്‌ ആണ് തൈമീൻ
A. (i) (iii) തെറ്റ്
B. (ii) (iv) തെറ്റ്
C. (ii) (iii) തെറ്റ്
D. (I) (iv) തെറ്റ്

Answer: B. (ii) (iv) തെറ്റ്

4. RNA യിലെ ഇഴകളുടെ എണ്ണം
A. 1
B. 2
C. 3
D. 4

Answer: A.1

5. ഉൽപ്പരിവർത്തനത്തിന് കരണമായവ ചുവടെ കൊടുത്തതിൽ ഏതെല്ലാം
a. DNA യുടെ ഇരട്ടിക്കലിൽ ഉണ്ടാകുന്ന തകരാറുകൾ
b. ചില പ്രത്യേക രാസ വസ്തുക്കൾ
c. വികിരണങ്ങൾ
A. a. മാത്രം
B. b. മാത്രം
C. c മാത്രം
D. മുകളിൽ സൂചിപ്പിച്ചവയെല്ലാം

Answer: D. മുകളിൽ സൂചിപ്പിച്ചവയെല്ലാം

6. പുരുഷന്മാരിൽ ലിംഗക്രോമസോമുകളിൽ ഒന്നു കൂടുന്ന അവസ്ഥ
A. എഡ്വാർഡ് സിൻഡ്രോം
B. ടർണേഴ്സ് സിൻഡ്രോം
C. ക്ലീൻഫെൽട്ടേഴ്സ് സിൻഡ്രോം
D. ഇവയൊന്നുമല്ല

Answer: C.ക്ലീൻഫെൽട്ടേഴ്സ് സിൻഡ്രോം

7. 18ാമത്തെ ക്രോമസോമിൽ ഒന്നു കൂടുന്ന അവസ്ഥ അറിയപ്പെടുന്നത്?
A. എഡ്വാർഡ് സിൻഡ്രോം
B. ടർണേഴ്സ് സിൻഡ്രോം
C. ക്ലീൻഫെൽട്ടേഴ്സ് സിൻഡ്രോം
D. ഇവയൊന്നുമല്ല

Answer: A. എഡ്വാർഡ് സിൻഡ്രോം

8. സ്ത്രീകളിൽ ലിംഗക്രോമസോമുകളിൽ ഒരു ക്രോമസോം കുറയുന്ന അവസ്ഥ അറിയപ്പെടുന്നത്
A. അനുപ്ലോയിഡി
B. ടർണേഴ്സ് സിൻഡ്രോം
C. ക്ലീൻഫെൽട്ടേഴ്സ് സിൻഡ്രോം
D. പോളിപ്ലോയിഡി

Answer: B ടർണേഴ്സ് സിൻഡ്രോം

9. തന്നിരിക്കുന്നവയിൽ വാക്സിനേഷനിലൂടെ പ്രതിരോധശക്തി ആർജ്ജിക്കാൻ സാധിക്കാത്ത രോഗം ഏതാണ്?
A. സിക്കിൾ സെൽ അനീമിയ
B. ക്ഷയം
C. വില്ലൻ ചുമ
D. ഡിഫ്തീരിയ

Answer: A. സിക്കിൾ സെൽ അനീമിയ

10. മുറിവുണ്ടായൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗമാണ്
A. സിക്കിൾ സെൽ അനീമിയ
B. ഹീമോഫീലിയ
C. താലസീമിയ
D. ഫിനൈൽ കീറ്റോനൂറിയ

Answer: B. ഹീമോഫീലിയ

11. ചുവടെ കൊടുത്തതിൽ RNA യുടെ ഇഴയാകാൻ സാധ്യതയുള്ളതേത്?
A. ATGCCCAT
B. ATCGTCAG
C. AGATAGAC
D. AUGGCCAG

Answer: D. AUGGCCAG

12. ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
(i) മനുഷ്യരിൽ ക്രോമസോം നമ്പർ 11 -ലെ ജീനിൻ്റെ തകരാർ കാരണമുണ്ടാകുന്ന ജനിതക രോഗമാണ് അരിവാൾ രോഗം
(ii) ക്ഷയം രാജകീയ രോഗം എന്നും അറിയപ്പെടുന്നു
(iii) DNA യിലെ ഷുഗർ ഡിയോക്സി റൈബോസ് ആണ്
(iv) DNA യിലെ നൈട്രജൻ ബേസുകൾ ആണ് അഡിനിൻ, ഗുവാനിൻ, യുറാസിൽ, സൈറ്റോസിൻ
A. (i) (iv) ശരിയാണ്
B. (ii) (iii) തെറ്റാണ്
C. (iii) (iv) ശരിയാണ്
D. (ii) (iv) തെറ്റാണ്

Answer: D. (ii) (iv) തെറ്റാണ്

13. ജനിതക എഞ്ചിനീയറിംഗിൻ്റെ പിതാവ് ആരാണ്?
A. മാത്യൂ കാവൻഡിഷ്
B. പോൾ ബർഗ്
C. ഗ്രിഗർ ജൊഹാൻ മെഡൽ
D. ഇവരാരുമല്ല

Answer: B. പോൾ ബർഗ്

14. ജനിതക കത്രിക എന്നറിയപ്പെടുന്നത്
A. ലിഗേസ്
B. റെസ്ട്രിക്‌ഷൻ എൻഡോ ന്യൂക്ലിയേസ്
C. ഷാൻവാക് – B
D. ഇ. കോളി

Answer: B. റെസ്ട്രിക്‌ഷൻ എൻഡോ ന്യൂക്ലിയേസ്

15. ജനിതക പശ എന്നറിയപ്പെടുന്നത്?
A. ലിഗേസ്
B. റെസ്ട്രിക്‌ഷൻ എൻഡോ ന്യൂക്ലിയേസ്
C. ഷാൻവാക് – B
D. ലിപ്പോഫ്യൂസിൻ

Answer: A. ലിഗേസ്

16. DNA ഫിംഗർ പ്രിൻ്റിങിൻ്റെ ഉപജ്ഞാതാവ്
A. പോൾ ബർഗ്
B. അലക് ജെഫ്രി
C. ഗ്രിഗർ ജൊഹാൻ മെഡൽ
D. ഹർ ഗോവിന്ദ് ഖൊരാന

Answer: B. അലക് ജെഫ്രി

17. ആദ്യമായ് ജീനിനെ കൃത്രിമമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആരാണ്?
A. പോൾ ബർഗ്
B. ഹർ ഗോവിന്ദ് ഖൊരാന
C. ഗ്രിഗർ ജൊഹാൻ മെഡൽ
D. അലക് ജെഫ്രി

Answer: B. ഹർ ഗോവിന്ദ് ഖൊരാന

18. മനുഷ്യ ശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ ഏതാണ്?
A. ലാൻഡസ്
B. ഹ്യൂമുലിൻ
C. ലിഗേസ്
D. എക്സ്ലിൻ

Answer: B. ഹ്യൂമുലിൻ

19. DNA തന്മാത്രയുടെ ചുറ്റു ഗോവണി മാതൃക പ്രകാരം ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക
(i) DNA തന്മാത്രയിൽ നൈട്രജൻ ബേസുകൾ അടങ്ങിയിട്ടുണ്ട്
(ii) DNA യിൽ മൂന്നിനം നൈട്രജൻ ബേസുകൾ കാണപ്പെടുന്നു
(iii) DNA യിൽ കാണപ്പെടുന്ന എല്ലാ നൈട്രജൻ ബേസുകളും RNA യിലും കാണപ്പെടുന്നു
(iv) നൈട്രജൻ ബേസുകൾ കൊണ്ടാണ് DNA യുടെ പടികൾ നിർമ്മിച്ചിരിക്കുന്നത്
A. (i) (ii) ശരിയാണ്
B. (i) (iii) ശരിയാണ്
C. (i) (iii) (iv) ശരിയാണ്
D. (i) (iv) ശരിയാണ്

Answer: D. (i) (iv) ശരിയാണ്

20. ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതിൽ ഗ്രിഗർ മെൻഡലിന് സഹായകമായ വസ്തുതകൾ ഏതെല്ലാം?
a. വർഗ്ഗസങ്കരണ പരീക്ഷണങ്ങൾ
b. DNA യുടെ ഘടന കണ്ടെത്തൽ
c. പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിക്കൽ
d. ക്രോമസോമുകളുടെ ഘടന കണ്ടെത്തൽ
A. a മാത്രം
B. a & b
C. a & c
D. a & d

Answer: C. a & c


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *