Classification of Organisms PSC Questions and Answers – ജീവജാലങ്ങളുടെ വർഗീകരണം PSC

Classification of Organisms Questions and Answers
മികവുറ്റ ചോദ്യങ്ങളിലൂടെയാണ് സമീപ കാലങ്ങളിൽ കേരള പി എസ് സി മത്സര പരീക്ഷകൾ കടന്നു പോകുന്നത്. ബയോളജി വിഷയത്തിലെ “ജീവജാലങ്ങളുടെ വർഗീകരണം “ എന്ന സബ് ടോപിക്കിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന വിവിധ മത്സര പരീക്ഷകൾ എളുപ്പമാക്കാൻ ഈ ചോദ്യങ്ങൾ ഉപകാരപ്പെടും.

PSC Classification of Organisms Questions & Answers – വർഗീകരണം PSC ചോദ്യങ്ങളും ഉത്തരങ്ങളും

1. വർഗ്ഗീകരണതലങ്ങൾ നിജപ്പെടുത്തി വർഗ്ഗീകരണത്തിന് ശാസ്ത്രീയമായ അടിത്തറ നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?
A. കാൾ റോജഴ്സ്
B. അഡ്മിറൽ വാൻറീഡ്
C. കോപ് ലാൻഡ്
D. കാൾ ലിനേയസ്

Answer: D. കാൾ ലിനേയസ്

2. തെറ്റായ പ്രസ്താവന കണ്ടെത്തുക
a. ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് കാൾ ലിനേയസ് ആണ്
b. ക്രോമസോമിൻ്റെ എണ്ണമനുസരിച്ചുള്ള ജീവജാലങ്ങളുടെ വർഗ്ഗീകരണം ആണ് ന്യൂമറിക്കൽ ടാക്സോണമി
c. ന്യൂമറിക്കൽ ടാക്സോണമി സൈറ്റോ ടാക്സോണമി എന്നും അറിയപ്പെടുന്നു
A. എല്ലാം ശരിയാണ്
B. b മാത്രം തെറ്റാണ്
C. c മാത്രം തെറ്റാണ്
D. b, c തെറ്റാണ്

Answer : D. b, c തെറ്റാണ്

3. മൂന്ന് കിങ്ഡം വർഗ്ഗീകരണ രീതി ആവിഷ്കരിച്ചത് ആരാണ്?
A. കോപ് ലാൻഡ്
B. ഏർണെസ്റ്റ് ഹെയ്ക്കൽ
C. റോബർട്ട്. എച്ച്. വിറ്റാക്കർ
D. ഇവരാരുമല്ല

Answer: B. ഏർണെസ്റ്റ് ഹെയ്ക്കൽ

4. മനുഷ്യരുടെ കുടലിൽ വസിക്കുന്ന ദണ്ഡാകൃതിയില്ലുള്ള ബാക്റ്റീരിയ
A. പാത്തോജനിക് ബാക്റ്റീരിയ
B. സൾഫർ ബാക്റ്റീരിയ
C. എസ്ചെരിക്കിയ കോളി
D. എട്രിക്കസ്

Answer : C. എസ്ചെരിക്കിയ കോളി

5. ശരിയായവ തെരഞ്ഞെടുക്കുക
a. സ്വപോഷിയായ ബാക്റ്റീരിയയാണ് സൾഫർ ബാക്റ്റീരിയ
b. ഏറ്റവും വലുപ്പം കുറഞ്ഞ ജീവിവർഗമാണ് ബാക്റ്റീരിയ
c. റൊട്ടിയിൽ വളരുന്ന പൂപ്പൽ റൈസോപാസ്
d. യീസ്റ്റ് ഉൾപ്പെടുന്ന ജീവി വിഭാഗമാണ് ബാക്റ്റീരിയ
A. a d ശരിയാണ്
B. a b c ശരിയാണ്
C. a b c d ശരിയാണ്
D. a b ശരിയാണ്

Answer: B. a b c ശരിയാണ്

6. ഏറ്റവും കൂടുതൽ ജീവികളെ ഉൾക്കൊള്ളുന്നത്
A. ഫാമിലി
B. ഓർഡർ
C. ഫൈലം
D. സ്പീഷീസ്

Answer: C. ഫൈലം

7. വർഗ്ഗീകരണത്തിലെ അടിസ്ഥാനതലം
A. ജീനസ്
B. ഓർഡർ
C. സ്പീഷീസ്
D. ഫൈലം

Answer: C. സ്പീഷീസ്

8. ജീനസുകൾ ചേർന്ന് രൂപപ്പെടുന്നത്
A. ഫാമിലി
B. ഫൈലം
C. ക്ലാസ്സ്
D. ഇവയൊന്നുമല്ല

Answer: A. ഫാമിലി

9. വർഗ്ഗീകരണ ശാസ്ത്രത്തിന് റോബർട്ട് എച്ച് വിറ്റാക്കറുടെ സംഭാവന എന്താണ്?
A. രണ്ട് കിങ്ഡം വർഗ്ഗീകരണരീതി
B. മൂന്ന് കിങ്ഡം വർഗ്ഗീകരണരീതി
C. നാല് കിങ്ഡം വർഗ്ഗീകരണരീതി
D. അഞ്ച് കിങ്ഡം വർഗ്ഗീകരണരീതി

Answer: D. അഞ്ച് കിങ്ഡം വർഗ്ഗീകരണരീതി

10. താഴെ പറയുന്നവയിൽ നിന്നും തെങ്ങിൻ്റെ സ്പീഷീസ് കണ്ടെത്തുക
A. ഇൻഡിക്ക
B. ന്യൂസിഫെറ
C. കൊക്കോസ്
D. കാലിസിനെ

Answer: B. ന്യൂസിഫെറ

11. താഴെ പറയുന്നവയിൽ നിന്നും മാവിൻ്റെ സീരീസ് കണ്ടെത്തുക
A. മാഞ്ചിഫെറ
B. ഇൻഡിക്ക
C. സാപിൻഡേൽസ്
D. കാലിസിനെ

Answer: C. സാപിൻഡേൽസ്

12. വൈറസുമായി ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
a. കോശമില്ല
b.ചെറിയ കോശങ്ങൾ ഉണ്ട്
c. ആതിഥേയ കോശത്തിൻ്റെ വിഭവങ്ങൾ ഉപയോഗിച്ചത് പെരുകും
A. a c തെറ്റ്
B. b c ശരിയാണ്
C. a c ശരിയാണ്
D. b c തെറ്റ്

Answer: C. a c ശരിയാണ്

13. വൈറസ് എന്ന പദത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?
A. സ്റ്റാൻലി
B. ബെയ്ജെറിനെക്
C. കാൾ വൗസ്
D. ഇവരാരുമല്ല

Answer: B. ബെയ്ജെറിനെക്

14. ആർക്കിയ, ബാക്ടീരിയ എന്നീ കിങ്ഡങ്ങൾ ഏത് കിങ്ഡത്തെ വിഭജിച്ചാണ് ഉണ്ടായത്
A. ഡോമെയ്ൻ
B. മൊണീറ
C. പ്രോട്ടീസ്റ്റ
D. ഫംജൈ

Answer: B. മൊണീറ

15. സ്റ്റാറ്റിസ്റ്റിക്കൽ രീതികൾക്കനുസരിച്ചുള്ള ജീവികളുടെ വർഗ്ഗീകരണം
A. എക്സ്പരിമെൻ്റൽ സ്റ്റാറ്റിസ്റ്റിക്സ്
B. ന്യൂമെറിക്കൽ ടാക്സോണമി
C. സൈറ്റോ ടാക്സോണമി
D. ബയോകെമിക്കൽ സിസ്റ്റമാറ്റിക്സ്

Answer: B. ന്യൂമെറിക്കൽ ടാക്സോണമി


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *