Kerala PSC Cell Questions and Answers – പി.എസ്.സി കോശങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Cell Questions and Answers - പി.എസ്.സി കോശങ്ങൾ  ചോദ്യങ്ങളും ഉത്തരങ്ങളും
വരാനിരിക്കുന്ന കേരള പി എസ് സി മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിലെ “കോശങ്ങൾ ” എന്ന സബ്ടോപിക്കിൽ ചോദിക്കാൻ സാധ്യതയുള്ള കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ പഠന പുരോഗതി സ്വയം വിലയിരുത്താൻ ഈ ചോദ്യവലികൾ നിങ്ങളെ സഹായിക്കും.

Below are some questions and answers related to the sub-topic “Cells” in the biology subject that may be asked in the upcoming Kerala PSC competitive exams. These questions will assist you in evaluating your study progress independently.

Kerala PSC Cell Questions & Answers – Previous Year and Sample Questions

1. കോശ കേന്ദ്രമായ ന്യൂക്ലിയസ് കണ്ടെത്തിയത് ആരാണ്?
A)തിയോഫ്രാസ്റ്റസ്
B)റോബർട്ട് ബ്രൗൺ
C)റോബർട്ട് ഹൂക്ക്
D)റോബർട്ട് ക്ലൈവ്

2.ബയോളജി എന്ന പദം നിർദ്ദേശിച്ചത് ആരാണ്?
A)ലാമാർക്ക്
B)അരിസ്റ്റോട്ടിൽ
C)റോബർട്ട് ഹൂക്ക്
D)റുഡോൾഫ് വിർഷ്വോ

3. ജീവദ്രവ്യത്തിൽ മർമം ഒഴികെയുള്ള ഭാഗം അറിയപ്പെടുന്നത്?
A)കോശസ്തരം
B)മർമസ്തരം
C)മർമ ദ്രവ്യം
D)കോശദ്രവ്യം

4.ജീവദ്രവ്യം ജീവൻ്റെ കണിക ആണെന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
A)തിയോഫ്രാസ്റ്റസ്
B)അരിസ്റ്റോട്ടിൽ
C)റോബർട്ട് ഹൂക്ക്
D)ടി.എച്ച് ഹക്സ്ലി

5.കോശത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
A)എൻ്റമോളജി
B)ഓർണിതോളജി
C)സീസ്മോളജി
D)സൈറ്റോളജി

6.സൈറ്റോളജിയുടെ പിതാവ് ആരാണ്?
A)എം.ജെ.ഷ്ളീഡൻ
B)റോബർട്ട് ഹൂക്ക്
C)റോബർട്ട് ബ്രൗൺ
D)തിയോഡർ ഷ്വാൻ

7.കോശസിദ്ധാന്തം ബാധകമല്ലാത്ത ജിവി വിഭാഗം ഏതാണ്?
A)ബാക്റ്റീരിയ
B)അമീബ
C)വൈറസ്
D)ഇവയൊന്നുമല്ല

8.ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?
A)റോബർട്ട് ഹൂക്ക്
B)ആൻ്റൺവാൻ ല്യൂവൻഹോക്ക്
C)റോബർട്ട് ബ്രൗൺ
D)തിയോഡർ ഷ്വാൻ

9.ചുവടെ കൊടുത്തവയിൽ ശരിയായ ജോഡി ഏത്?
A)തിയോഡർ ഷ്വാൻ – കോശത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രം കണ്ടെത്തി B)റുഡോൾഫ് വിർഷ്വോ – ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതം C)റോബർട്ട് ബ്രൗൺ – നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമേ പുതിയ കോശങ്ങൾ ഉണ്ടാകൂ D)എം.ജെ.ഷ്ളീഡൻ – സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതം

10.ATP സംശ്ലേഷണം ഏറ്റവും കൂടുതൽ നടക്കുന്ന ഭാഗം ഏതാണ്?
A)ഫേനം
B)റൈബോസോം
C)ഗോൾജി കോംപ്ലക്സ്
D)മൈറ്റോകോൺട്രിയ

11.സസ്യങ്ങളുടെയും ഫംഗസ്സുകളുടെയും കോശസ്തരത്തെ പൊതിഞ്ഞു കൊണ്ട് കാണപ്പെടുന്ന കട്ടിയേറിയ ജീവനില്ലാത്ത ആവരണം എന്താണ്?
A)മർമസ്തരം
B)കോശസ്തരം
C)കോശഭിത്തി
D)പ്ലാസ്മോഡെസ്മേറ്റ

12.അടുത്തടുത്തുള്ള കോശങ്ങളെ തമ്മിൽ ചേർത്തു നിർത്തുന്ന പാളി ഏത്?
A)പ്ലാസ്മോഡെസ്മേറ്റ
B)കോശഭിത്തി
C)സെൻട്രോമിയർ
D)മിഡിൽ ലാമെല്ല

13.സെൻട്രോമിയറിൻ്റെ ഇരുവശങ്ങളിലായി കാണപ്പെടുന്ന ഡിസ്ക് പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?
A)കൈനറ്റോകോറുകൾ
B)ക്രൊമാറ്റിൻ ജാലിക
C)സാറ്റലൈറ്റ്
D)മിഡിൽ ലാമെല്ല

14.മൈറ്റോകോൺട്രിയയിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം ഏതാണ്?
A)മാട്രിക്സ്
B)ക്രിസ്റ്റെ
C)ബെൻഡ
D)ഇവയൊന്നുമല്ല

15.ന്യൂക്ലിയസിൻ്റെ വിഭജന സമയത്ത് പുത്രികാ ക്രോമസോമുകൾ രൂപം കൊള്ളുന്ന ഘട്ടം ഏതാണ്?
A)പ്രോഫേസ്
B)മെറ്റാഫേസ്
C)അനാഫേസ്
D)ടീലോഫേസ്

16.ടോണോപ്ലാസ്റ്റ് ഒരു സവിശേഷ സ്തരമാണ്. ഇത് കാണപ്പെടുന്ന കോശാംഗം ഏതാണ്?
A)ഫേനം
B)റൈബോസോം
C)ഗോൾജി കോംപ്ലക്സ്
D)മൈറ്റോകോൺട്രിയ

17.കോശത്തിൽ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം ഏതാണ്?
A)റൈബോസോം
B)ഫേനം
C)ഗോൾജി കോംപ്ലക്സ്
D)മൈറ്റോകോൺട്രിയ

18.കോശത്തിൻ്റെ പവർ ഹൗസ് എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
A)ഗോൾജി കോംപ്ലക്സ്
B)ഫേനം
C)റൈബോസോം
D)മൈറ്റോകോൺട്രിയ

19.കോശത്തിനുള്ളിലെ സഞ്ചാര പാദ എന്നറിയപ്പെടുന്ന കോശാംഗം ഏതാണ്?
A)ഫേനം
B)ഗോൾജി കോംപ്ലക്സ്
C) മൈറ്റോകോൺട്രിയ
D)എൻഡോപ്ലാസ്മിക്റെറ്റിക്കുലം

20.കരൾ,തലച്ചോറ്, പേശികൾ ഈ അവയവങ്ങൾക്ക് ഊർജാവശ്യം കൂടുതലാണ് ഇവയിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ഏതാണ്?
A)എൻഡോപ്ലാസ്മിക്റെറ്റിക്കുലം
B)ഗോൾജി കോംപ്ലക്സ്
C)മൈറ്റോകോൺട്രിയ
D)റൈബോസോം

Answers:
1. B
2. A
3. D
4. D
5. D
6. B
7. C
8. B
9. D
10. D
11. C
12. D
13. A
14. A
15. C
16. A
17. A
18. D
19. D
20. C


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *