Kerala PSC Atom Questions and Answers – പി.എസ്.സി ആറ്റം ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Atom Questions and Answers - പി.എസ്.സി ആറ്റം ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി യുടെ വരാനിരിക്കുന്ന വിവിധ മത്സരപരീക്ഷകളിൽ കെമിസ്ട്രി സബ്ജെക്ടിൽ “ആറ്റം” എന്ന ഉപവിഷയത്തിൽ വരാൻ സാധ്യതയുള്ള ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. നിങ്ങളെ ഉയർന്ന റാങ്കുകളിലേക്കെത്തിക്കാൻ ഈ ചോദ്യങ്ങൾ സഹായിക്കുന്നതാണ്.

Kerala PSC Atom Questions and Answers – Previous Year PSC Atom Questions and Sample Questions

1. ആധുനിക അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
A)ജോൺ ഡാൾട്ടൻ
B)ജെ ജെ തോംസൺ
C)ജെയിംസ് ചാഡ്വിക്ക്
D)നീൽസ് ബോർ

Answer :A)ജോൺ ഡാൾട്ടൻ

2. K ഷെല്ലിൽ ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്?
A)8
B)2
C)18
D)1

Answer :B)2

3. ഇലക്ട്രോണിന്റെ ചാർജ് ആദ്യമായി കണ്ടെത്തിയ ശാസ്ത്രഞ്ജൻ ആരാണ്?
A)മില്ലിക്കൺ
B) ജെ ജെ തോംസൺ
C)ഡീ ബ്രോഗ്ളീ
D)ചാഡ്വിക്ക്

Answer : A)മില്ലിക്കൺ

4. താഴെ തന്നിരിക്കുന്നവയിൽ ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
i)ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
ii)എല്ലാ മൂലകങ്ങളും ഒരേ ആറ്റങ്ങൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു

A)i മാത്രം ശരി
B)ii മാത്രം ശരി
C) i & ii ശരി
D) i & ii തെറ്റ്

Answer :A)i മാത്രം ശരി

5. ആറ്റത്തിന്റെ ബില്ലിയാർഡ് ബോൾ മാതൃക ആരുടെ സംഭവനയാണ്?
A)നീൽസ് ബോർ
B)ജോൺ ഡാൾട്ടൺ
C)ഏർനെസ്റ്റ് റുഥർഫോഡ്
D)ഡീ ബ്രോഗ്ളീ

Answer :B)ജോൺ ഡാൾട്ടൺ

6. 3d സബ്ഷെല്ലിലെ n, l മൂല്യങ്ങൾ ഏതൊക്കെയാണ്?
A)3,2
B)2,3
C)4,2
D)3,3

Answer : A)3,2

7. ആറ്റത്തിന്റെ സൗരയുഥ മാതൃക ആരുടെ സംഭവനയാണ്?
A)നീൽസ് ബോർ
B)ജോൺ ഡാൾട്ടൺ
C)ഏർനെസ്റ്റ് റുഥർഫോഡ്
D)ജെ ജെ തോംസൺ

Answer :C)ഏർനെസ്റ്റ് റുഥർഫോഡ്

8. “s” സബ്‌ഷെല്ലിൽ ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്?
A)6
B)10
C)14
D)2

Answer : D)2

9. ഒരു മൂലകത്തിന്റെ അറ്റോമിക നമ്പർ 3 ഉം മാസ് നമ്പർ 7ഉം ആയാൽ, ന്യൂട്രോണുകളുടെ എണ്ണം എത്രയാണ്?
A)3
B)4
C)5
D)10

Answer: B)4

10. ഹൈഡ്രജന്റെ ന്യൂട്രോൺ ഇല്ലാത്ത ഐസൊടോപ് താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
A)പ്രോട്ടിയം
B)ഡ്യൂട്ടിരിയം
C)ട്രിഷിയം
D)ഇവയൊന്നുമല്ല

Answer: A)പ്രോട്ടിയം

11. N ഷെല്ലിൽ ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്?
A)18
B)8
C)32
D)50

Answer: C)32

12.“d” സബ്‌ഷെല്ലിൽ ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്?
A)6
B)8
C)10
D)14

Answer :C)10

13. പൊട്ടസിയത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്?
A)2
B)1
C)8
D)6

Answer:B)1

14. ആറ്റത്തിന്റെ ഷെൽ മാതൃക ആരുടെ സംഭവനയാണ്?
A)നീൽസ് ബോർ
B)ജെ ജെ തോംസൺ
C)ഏർനെസ്റ്റ് റുതർഫോർഡ്
D)ചാഡ്വിക്ക്

Answer : A)നീൽസ് ബോർ

15. താഴെ തന്നിരിക്കുന്നവയിൽ ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതെല്ലാം?
i)പദാർഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് ആറ്റം
ii)ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
iii)എല്ലാ മൂലകങ്ങളും ഒരേ ആറ്റങ്ങൾ കൊണ്ട് നിർമിച്ചിരിക്കുന്നു
A)i & ii ശരി
B)i മാത്രം ശരി
C)i & iii ശരി
D)ii & iii ശരി

Answer: A)i & ii ശരി


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *