Kerala PSC Projectile Motion Questions – പി.എസ്.സി പ്രൊജക്ടയിൽ മോഷൻ ചോദ്യങ്ങളും ഉത്തരങ്ങളും

PSC Projectile Motion Questions
കേരള പി എസ് സി മത്സര പരീക്ഷകളിലെ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചോദ്യങ്ങൾ ഓരോ പരീക്ഷകൾ കഴിയുന്തോറും വളരെ ആഴത്തിൽ ആശയങ്ങളെ കീറി മുറിച്ചുള്ളവ ആയി കൊണ്ടിരിക്കുകയാണ്. ഫിസിക്സ്‌ സബ്ജക്റ്റിലെ “പ്രൊജക്ടയിൽ മോഷൻ ” എന്ന സബ് ടോപിക്കിലെ മികവുറ്റ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Kerala PSC Projectile Motion Questions and Answers

1. പ്രൊജക്റ്റയിലിന്റെ സഞ്ചാര പാത എന്താണ്
A) വൃത്തം
B) പരാബോള
C) ഹൈപ്പർബോള
D) നേർരേഖ

Answer: B)പരാബോള

2. ഒരു പ്രൊജക്റ്റയിലിന്റെ തിരശ്ചീന പ്രവേഗവും ലംബ പ്രവേഗവും തുല്യമായാൽ വിക്ഷേപണ കോൺ എത്രയാണ്?
A) 60 ഡിഗ്രി
B) 30 ഡിഗ്രി
C) 90 ഡിഗ്രി
D) 45 ഡിഗ്രി

Answer: D) 45 ഡിഗ്രി

3. ഒരു പ്രൊജക്ടയിലിനു പരമാവധി തിരശ്ചീന ദൂരം കിട്ടണമെങ്കിൽ എത്ര കോൺ അളവിൽ എറിയണം?
A) 60 ഡിഗ്രി
B) 45 ഡിഗ്രി
C) 30 ഡിഗ്രി
D) 90 ഡിഗ്രി

Answer: B) 45 ഡിഗ്രി

4. ഒരു ക്രിക്കറ്റ്‌ ബോൾ തിരശ്ചീന ദിശയിൽ 45 ഡിഗ്രിയിൽ മുകളിലേക്ക് എറിഞ്ഞാൽ പരമാവധി ഉയരത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ത്വരണവും പ്രവേഗവും തമ്മിലുള്ള കോണളവ് എത്ര?
A) 60 ഡിഗ്രി
B) 90 ഡിഗ്രി
C) 45 ഡിഗ്രി
D) 30 ഡിഗ്രി

Answer: B) 90 ഡിഗ്രി

5. താഴെ തന്നിരിക്കുന്നവയിൽ പ്രൊജക്ടയിൽ ചലനത്തിന് ഉദാഹരണമേത്?
A) ക്ലോക്കിലെ സൂചിയുടെ ചലനം
B) ഭൂമിയുടെ ഭ്രമണം
C) ജാവലിൻ ത്രൊ
D) റോഡിലൂടെ ഓടുന്ന കാർ

Answer: C) ജാവലിൻ ത്രൊ

6. ഒരു പ്രൊജക്ടയിലിന്റെ തിരശ്ചീന ദൂരവും പ്രൊജക്ടയിൽ എത്തി ചേരാവുന്ന പരമാവധി ഉയരവും തുല്യമാകണെങ്കിൽ, ഏത് കോണളവിൽ പ്രോജക്ടയിലിനെ വിക്ഷേപിക്കണം?
A) 30 ഡിഗ്രി
B) 60 ഡിഗ്രി
C) 45 ഡിഗ്രി
D) 90 ഡിഗ്രി

8. തിരശ്ചീന ദിശക്ക് മുകളിലായി 30 ഡിഗ്രി കോണളവിൽ 28 m/സ് വേഗത്തിൽ ഒരു ക്രിക്കറ്റ്‌ പന്ത് എറിയുന്നു. ആ ക്രിക്കറ്റ്‌ പന്ത് എത്തിച്ചേരാവുന്ന ഏറ്റവും കൂടിയ ഉയരം എത്ര?
A) 20 m
B) 10 m
C) 14 m
D) 5 m

Answer: B) 10m

9. ഒരു പ്രത്യേക കോണളവിൽ വിക്ഷേപിച്ച പ്രൊജക്ടയിൽ എത്തിച്ചേർന്ന പരമാവധി ദൂരം തിരശ്ചീന ദൂരത്തിന്റെ നാലിൽ ഒന്നാണ്. എങ്കിൽ വിക്ഷേപണ കോൺ കണക്കാക്കുക?
A) 30 ഡിഗ്രി
B) 60 ഡിഗ്രി
C) 10 ഡിഗ്രി
D) 45 ഡിഗ്രി

Answer: D) 45 ഡിഗ്രി

10. ഒരു പ്രൊജക്ടയിലിന്റെ വിക്ഷേപണ കോൺ 45 ഡിഗ്രി ആണ്. 9.8 m/s പ്രവേഗത്തിൽ വിക്ഷേപിച്ച പ്രൊജക്ടയിലിന്റെ പരമാവധി തിരശ്ചീന ദൂരം കണക്കാക്കുക?
A) 20 m
B) 9.8 m
C) 30 m
D) 19.6 m

Answer: B) 9.8 m


Related Articles:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *