Kerala PSC Photosynthesis Questions and Answers – പി.എസ്.സി പ്രകാശസംശ്ലേഷണം ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Photosynthesis Questions and Answers
വരാനിരിക്കുന്ന കേരള പി എസ് സി യുടെ വിവിധ മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “പ്രകാശസംശ്ലേഷണം” എന്ന ടോപിക്കുമായി ബന്ധപെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ ഉന്നത മാർക്ക്‌ വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.

Kerala PSC Photosynthesis Questions and Answers – Previous Year PSC Photosynthesis Questions and Sample Questions

1. പ്രകാശസംശ്ലേഷണ തോത് കൂടിയ പ്രകാശം?
A. വെള്ള
B. പച്ച
C. ചുവപ്പ്
D. മഞ്ഞ

Answer: C. ചുവപ്പ്

2. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം ഏതാണ്?
A. തുമ്പ
B. തുളസി
C. തെച്ചി
D. മുല്ല

Answer: B. തുളസി

3. ഭൂമിയിൽ എത്തുന്ന സൗരോർജത്തിൽ നിന്ന് സസ്യങ്ങൾ ഉപയോഗപ്പെടുത്തുന്ന ഊർജത്തിന്റെ അളവ് എത്രയാണ്?
A. 5%
B. 10%
C. 15%
D. 20%

Answer : A. 5%

4. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാവുന്നു എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആരാണ്?
A. റിച്ചാർഡ് സ്റ്റാൾമാൻ
B. വാൻ നീൽ
C. ലിഗുയി ഗാൽവനി
D. ജോസഫ് പ്രീസ്റ്റ്ലി

Answer: D. ജോസഫ് പ്രീസ്റ്റ്ലി

5. പ്രകാശ സംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്നത് ചുവടെ നൽകിയവയിൽ ഏതിനാണ്?
A. ഹരിതകം a
B. ഹരിതകം b
C. കരോട്ടിൻ
D. സാന്തോഫിൽ

Answer: A. ഹരിതകം a

6. ചുവടെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക
(i) സസ്യങ്ങളിലെ പ്രധാന വാതക വിനിമയ കേന്ദ്രങ്ങൾ ആസ്യരന്ധ്രങ്ങൾ എന്നറിയപ്പെടുന്നു
(ii) സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം കാർബൺ ഡൈ ഓക്സൈഡ് ആണ്
(iii) കാണ്ഡത്തിന്റെയും വേരിന്റെയും ഉപരിതലത്തിൽ കാണപ്പെടുന്ന ചെറു സുഷിരങ്ങളാണ് അഗ്ര മെരിസ്റ്റം
A. (i) (iii) ശരിയാണ്
B. (ii) (iii) തെറ്റാണ്
C. എല്ലാം ശരിയാണ്
D. (iii) മാത്രം തെറ്റാണ്

Answer: D. (iii) മാത്രം തെറ്റാണ്

7. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്ത് വരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
A. വാൻ നീൽ
B. ജോസഫ് പ്രീസ്റ്റ്ലി
C. എഡ്വിൻ ഹബിൾ
D. ക്രിസ്റ്റ്യൻ ഹൈജൻസ്

Answer: A. വാൻ നീൽ

8. പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
a. പ്രകാശ ഘട്ടം നടക്കുന്നത് സ്ട്രോമയിലാണ്
b. ഇരുണ്ടഘട്ടത്തിൽ ഗ്ലൂക്കോസ് നിർമിക്കുന്നു
c. ജലത്തിന്റെ വിഘടനം നടക്കുന്നത് പ്രകാശഘട്ടത്തിൽ ആണ്
A. a, b ശരിയാണ്
B. b, c ശരിയാണ്
C. c മാത്രം ശരിയാണ്
D. a, c ശരിയാണ്

Answer: B. b, c ശരിയാണ്

9. ലെന്റിസെല്ലില്ലൂടെ കോശങ്ങൾക്കിടയിൽ വാതകവിനിമയം നടക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
A. രാസസംശ്ലേഷണം
B. പാർത്തനോകാർപ്പി
C. ഫെർമെന്റേഷൻ
D. ഡിഫ്യൂഷൻ

Answer: D. ഡിഫ്യൂഷൻ

10. ഊർജത്തിന്റെ നാണയം എന്നറിയപ്പെടുന്നത്?
A. ADT
B. ATP
C. ADP
D. ഇവയൊന്നുമല്ല

Answer: B. ATP


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *