PSC Neural System Questions – പി.എസ്.സി നാഡീവ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിൽ ബയോളജി വിഷയത്തിൽ സബ് ടോപ്പിക്കായി വരുന്ന “നാഡീ വ്യവസ്ഥ ” എന്ന ഭാഗത്തിലെ ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.
വരാനിരിക്കുന്ന വിവിധ മത്സര പരീക്ഷകളിൽ ഇത്തരം ചോദ്യങ്ങൾ ഉയർന്ന മാർക്കുകൾ നേടാൻ നിങ്ങളെ സഹായിക്കും.
Kerala PSC Neural System Questions and Answers
1. ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്?
A. പേശികല
B. നാഡീകല
C. ആവരണകല
D. യോജകകല
Answer: B. നാഡീകല
2. ഹൃദയ സ്പന്ദനം, ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
A. സെറിബ്രം
B. ഹൈപ്പോ തലാമസ്
C. സെറിബെല്ലം
D. മെഡുല്ലാ ഒബ്ലാംഗേറ്റ
Answer: D. മെഡുല്ലാ ഒബ്ലാംഗേറ്റ
3. മനുഷ്യനിൽ ആന്തര സമസ്ഥിതി പാലനത്തിന് സഹായിക്കുന്ന തലച്ചോറിൻ്റെ ഭാഗം?
A. സെറിബ്രം
B. ഹൈപ്പോ തലാമസ്
C. സെറിബെല്ലം
D. മെഡുല്ലാ ഒബ്ലാംഗേറ്റ
Answer: B. ഹൈപ്പോ തലാമസ്
4. മനുഷ്യ ശരീരത്തിലെ ‘റിലേ സ്റ്റേഷൻ’ (പോസ്റ്റാഫീസ്) എന്നറിയപ്പെടുന്നത്?
A. തലാമസ്
B. ഹൈപ്പോ തലാമസ്
C. സെറിബ്രം
D. സെറിബെല്ലം
Answer: A. തലാമസ്
5. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
A. സെറിബ്രം
B. ഹൈപ്പോ തലാമസ്
C. സെറിബെല്ലം
D. മെഡുല്ലാ ഒബ്ലാംഗേറ്റ
Answer: A. സെറിബ്രം
6. ഒറ്റപ്പെട്ടത് കണ്ടെത്തുക
A. സ്പർശം
B. ദാഹം
C. ഗന്ധം
D. ശബ്ദം
Answer: B. ദാഹം
7. സെറിബ്രത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?
(i) ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം,
(ii) ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
(iii) മനുഷ്യനെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഈ ഭാഗമാണ്
(iv) സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗമാണ് ബ്രോക്കാസ് ഏരിയ
A. (iii), (iv)തെറ്റാണ്
B (iii) തെറ്റാണ്
C. (iv) തെറ്റാണ്
D. എല്ലാം ശരിയാണ്
Answer: D. എല്ലാം ശരിയാണ്
8. ആക്സോണിൻ്റെ അഗ്ര ഭാഗമാണ് ___
A. സിനാപ്ടിക് നോബ്
B. ഡെൻഡ്രൈറ്റ്
C. ഡെൻഡ്രോൺ
D. ഷ്വാൻ കോശം
Answer: A. സിനാപ്ടിക് നോബ്
9. സുഷ്മ്നയിൽ നിന്ന് ഉത്ഭവിക്കുന്ന നാഡികളുടെ എണ്ണം?
A. 30
B. 31
C. 33
D. 35
Answer B. 31
10. ശരീര തുലനനില നഷ്ടപ്പെടുക, പേശികളുടെ ക്രമരഹിതമായ ചലനം, ശരീരത്തിന് വിറയൽ, വായിൽ നിന്ന് ഉമിനീർ ഒഴുകുക – തുടങ്ങിയവ ഏത് രോഗത്തിൻ്റെ ലക്ഷണങ്ങളാണ്?
A. അൽഷിമേഴ്സ്
B. അപസ്മാരം
C. പാർക്കിൻസൺസ്
D. പ്രോസോപാഗ്നോസിയ
Answer: C. പാർക്കിൻസൺസ്
Related Articles:
Stay tuned to EXAMIFIED for more PSC study materials!