Light PSC Questions and Answers – പ്രകാശം PSC ചോദ്യങ്ങളും ഉത്തരങ്ങളും

Light PSC Questions and Answers - പ്രകാശം
നിലവിലെ കേരള പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾ അനുദിനം മികവുറ്റ ചോദ്യങ്ങളാൽ സമ്പന്നമായി കൊണ്ടിരിക്കുകയാണ്.ഫിസിക്സ് വിഷയത്തിലെ “പ്രകാശം ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിട്ടുണ്ട്. നിങ്ങളെ മികച്ച റാങ്കിലേക്കെത്തിക്കാൻ ഈ ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമാകും. 

PSC Light Questions & Answers – പ്രകാശം PSC ചോദ്യങ്ങളും ഉത്തരങ്ങളും

1. അപവാർത്തനാങ്കത്തിന്റെ യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?
A)യൂണിറ്റില്ല
B)ഡയോപ്റ്റർ
C)ഫാരഡ്
D)ഇവയൊന്നുമല്ല

Answer: A)യൂണിറ്റില്ല

2. താഴെ പറയുന്നവയിൽ ഏത് മാധ്യമത്തിലാണ് പ്രകാശ വേഗത ഏറ്റവും കൂടുതൽ
A)ജലം
B)ഡയമണ്ട്
C)സ്റ്റീൽ
D)ശൂന്യത

Answer :D)ശൂന്യത

3. 30 ഡിഗ്രി പതന കോണളവിൽ ഒരു പ്രകാശ രശ്മി പ്രതിപതനത്തിന് വിധേയമായാൽ പ്രതിപതന കോൺ എത്ര?
A)60
B)30
C)50
D)40

Answer: B)30

4. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
i)പ്രകാശ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ ലാംബത്തിൽ നിന്നും അകലുന്നു
ii)പ്രകാശ രശ്മി ലാംബമായി പതിക്കുമ്പോൾ അപവർത്തനം സംഭവിക്കുന്നു
A) i മാത്രം ശരി
B) i ഉം ii ഉം ശരി
C)ii മാത്രം ശരി
D) i ഉം ii ഉം തെറ്റ്

Answer :A) i മാത്രം ശരി

5. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിനു കാരണമായ പ്രതിഭാസം ഏതാണ്
A)പ്രതിപതനം
B)അന്തരീക്ഷ അപവർത്തനം
C)വിസരണം
D)പ്രകീർണനം

Answer :B)അന്തരീക്ഷ അപവർത്തനം

6. താഴെ തന്നിരിക്കുന്നവയിൽ തരംഗ ദൈർഘ്യം കൂടിയ വർണ്ണമേത്?
A)ചുവപ്പ്
B)വയലറ്റ്
C)പച്ച
D)മഞ്ഞ

Answer :A)ചുവപ്പ്

7. കുളത്തിന് ആഴം കുറവായി തോന്നാൻ കാരണമെന്ത്?
A)വിസരണം
B)അപവർത്തനം
C)പ്രകീർണനം
D)പ്രതിപതനം

Answer :B)അപവർത്തനം

8. താഴെ തന്നിരിക്കുന്നവയിൽ പ്രകാശിക സാന്ദ്രത കൂടിയ മാധ്യമം ഏതാണ്?
A)വജ്രം
B)സ്റ്റീൽ
C)ജലം
D)വായു

Answer :A)വജ്രം

9.താഴെ തന്നിരിക്കുന്നവയിൽ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?
A)വിസരണം
B)പ്രതിപതനം
C)അപവർത്തനം
D)വിഭംഗനം

Answer: C)അപവർത്തനം

10. താഴെ തന്നിരിക്കുന്നവയിൽ ആവൃത്തി കൂടിയ വർണ്ണമേത് ?
A)ചുവപ്പ്
B)നീല
C)വയലറ്റ്
D)പച്ച

Answer: C)വയലറ്റ്

11. വസ്തുക്കളെ നമുക്ക് കാണാൻ സാധിക്കുന്നതിനു കാരണമായ പ്രതിഭാസം ഏതാണ്?
A)അപവർത്തനം
B)പ്രകീർണനം
C)പ്രതിപതനം
D)വിസരണം

Answer:C)പ്രതിപതനം

12. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെ
i)വിസരിത പ്രതിപതനത്തിൽ പതനകോണും പ്രതിപതന കോണും തുല്യമാണ്
ii)ക്രമ പ്രതിപതനത്തിൽ പതന കോണും പ്രതിപതന കോണും തുല്യമാണ്
A)i മാത്രം ശരി
B)ii മാത്രം ശരി
C)i & ii ശരിയാണ്
D)i & ii തെറ്റാണ്

Answer :C)i & ii ശരിയാണ്

13. ജലത്തിന്റെ അപവർത്തനാങ്കം എത്രയാണ്?
A)1.33
B)1
C)1.4
D)1.5

Answer: A)1.33

14.ഒരു പ്രകാശ രശ്മി ഉണ്ടാക്കുന്ന പതന കോൺ 40 ഡിഗ്രി ആണെങ്കിൽ പ്രതിപതന കോൺ എത്രയാണ്?
A)50 ഡിഗ്രി
B)90 ഡിഗ്രി
C)40 ഡിഗ്രി
D)60 ഡിഗ്രി

Answer :C)40 ഡിഗ്രി

14. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
i)ക്രമ പ്രതിപതനം നടക്കുമ്പോൾ പതനകോണും പ്രതിപതന കോണും തുല്യമാണ്
ii)വിസരിത പ്രതിപതനം നടക്കുമ്പോൾ പതനകോണും പ്രതിപതനകോണും തുല്യമാണ്
iii)വിസരിത പ്രതിപതനം മിനുസമുള്ള പ്രതലങ്ങളിൽ നടക്കുന്നു
A)i & ii
B)i & iii
C)i only
D)ii & iii

Answer : B)i & iii

16.രണ്ട് സമതല ദർപ്പണങ്ങൾക്കിടയിലെ കോണളവ് 90 ഡിഗ്രി ആണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബങ്ങളുടെ എണ്ണം എത്രയാണ്?
A) 4
B) 3
C) 2
D) 5

Answer: B)3

17. ദർപ്പണത്തിന്റെ പ്രതിപതന തലം ഏത് പേരിൽ അറിയപ്പെടുന്നു?
A)പോൾ
B)അപ്പർച്ചർ
C)ഫോക്കസ്
D)വക്രത കേന്ദ്രം

Answer :B) അപ്പർച്ചർ

18. ഒരു കോൺകേവ് ദർപ്പണത്തിൽ നിവർന്ന പ്രതിബിംബം ലഭിക്കണമെങ്കിൽ വസ്തു എവിടെ വെക്കണം?
A)C യിൽ
B)F ഇൽ
C)P ക്കും F നും ഇടയിൽ
D)C ക്കു അപ്പുറം

Answer : C)P ക്കും F നും ഇടയിൽ

19. ആവർധനത്തിന്റെ യൂണിറ്റ് എന്താണ്?
A)ഡയോപ്റ്റർ
B)വെബ്ബർ
C)യൂണിറ്റ് ഇല്ല
D)ഫാരഡ്

Answer :C)യൂണിറ്റ് ഇല്ല

20. കാലിഡോസ്കോപ്പിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്?
A)കോൺകേവ്
B)കോൺവെക്സ്
C)സമതലദർപ്പണം
D)ഇവയൊന്നുമല്ല

Answer :C)സമതല ദർപ്പണം


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *