KTET Malayalam Questions and Answers – 50 Malayalam KTET Questions
K TET പരീക്ഷകളിൽ മലയാളം വിഷയത്തിന്റെ പ്രാധാന്യം വളരെ നിർണായകമാണ്. മുൻവർഷങ്ങളിൽ K TET Category 1 ഉം category 2 ഉം പരീക്ഷകളിൽ ചോദിച്ച ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. ഇനി വരാനിരിക്കുന്ന K TET പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി K TET കരസ്ഥമാക്കാൻ നിങ്ങളെ ഇത്തരം ചോദ്യങ്ങൾ സഹായിക്കും.
KTET Malayalam Questions and Answers – Previous Year KTET Questions and Sample Questions
1. വ്രീള എന്ന പദത്തിന്റെ അർത്ഥം
A) സമുദ്രം
B) രക്തം
C) ലജ്ജ
D) കിരണം
Answer: C)ലജ്ജ
2. കെ. ആർ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :
A) കാലഭൈരവന്
B) മനുഷ്യനൊരാമുഖം
C) ദൈവത്തിൻ്റെ വികൃതികൾ
D) ആരാച്ചാര്
Answer :D) ആരാച്ചാർ
3. താഴെ തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക ‘ Birds of the same feathers flock together ‘
A) ഒരുപോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും
C) തൂവലുകൾ ഒതുക്കി പറക്കും
D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
Answer :B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും
4. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?
A) മായൻ
B) കോരൻ
C) വിശ്വം
D) ചുടലമുത്തു
Answer :A) മായൻ
5. പറയാനുള്ള ആഗ്രഹം ഒറ്റവാക്ക് ഏത് ?
A) ജിജ്ഞാസ
B) വിവക്ഷ
C) പിപഠിഷ
D) ബുഭുക്ഷ
Answer: B) വിവക്ഷ
6. സ്വതന്ത്ര രചനയ്ക്കുശേഷം അവർക്കു ‘ടീച്ചേഴ്സ് വേർഷൻ’ പരിചയപ്പെടുന്നത് എന്തിനാണ്?
A രചനകളുടെ നിലവാരക്കുറവ് അവരെ ബോധ്യപ്പെടുത്താൻ
B പരീക്ഷയ്ക്ക് തയ്യാറാകുന്നതിന് ഉത്തരസഹായി എന്ന രീതിയിൽ
C അവർക്ക് ആശയം ആവിഷ്കാരം എന്നീ തലങ്ങളിൽ മികവിലേക്ക് ഉയരാൻ
D അധ്യാപികയ്ക്ക് സ്വന്തം രചനയിലെ പോരായ്മകൾ തിരിച്ചറിയാൻ
Answer:C അവർക്ക് ആശയം ആവിഷ്കാരം എന്നീ തലങ്ങളിൽ മികവിലേക്ക് ഉയരാൻ.
7. ‘വെളിച്ചം ദുഃഖം ആണല്ലോ ഉണ്ണി തമസ്സല്ലോ സുഖപ്രദം ‘ പ്രശസ്തമായ ഈ കാവ്യഭാഗം ആരുടെ കൃതിയിൽ ഉൾപ്പെടുന്നതാണ്?
A ഓ എൻ വി
B വയലാർ രാമവർമ്മ
C പി ഭാസ്കരൻ
D അക്കിത്തം അച്യുതൻ നമ്പൂതിരി
Answer: D അക്കിത്തം അച്യുതൻ നമ്പൂതിരി
8. ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രശ്നം നിർദ്ധാരണം ഘട്ടങ്ങളുടെ ഏറ്റവും ശരിയായ ക്രമീകരണം ഏത്?
A വിവരശേഖരണം- നിഗമനം -അപഗ്രഥനം
B വിവരങ്ങളുടെ ക്രോഡീകരണം -വിവരശേഖരണം- വിവരങ്ങളുടെ ക്രോഡീകരണം നിഗമനം
C വിവരംശേഖരണം -വിവരങ്ങളുടെ ക്രോഡീകരണം -അപഗ്രഥനം -നിഗമനം
D അപഗ്രഥനം -വിവരശേഖരണം -വിവരങ്ങളുടെ ക്രോഡീകരണം -നിഗമനം
Answer: C വിവരംശേഖരണം -വിവരങ്ങളുടെ ക്രോഡീകരണം -അപഗ്രഥനം -നിഗമനം
9. ഒരു കവിത വിനിമയം ചെയ്യുന്നതിന് വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ അധ്യാപിക പ്രയോജനപ്പെടുത്തുന്നത് എന്തുകൊണ്ടാവും?
A അധ്യാപകയുടെ പ്രതിഭ തെളിയിക്കുന്നതിന്
B ആശയങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നതിന്
C അത്യന്തിയെ മൂല്യനിർണയത്തിന് ഉൾപ്പെടുന്നതിന്
D ബഹുമുഖ പരമായ ബുദ്ധിവികാസത്തിനുവേണ്ടി
Answer: D ബഹുമുഖ പരമായ ബുദ്ധിവികാസത്തിനുവേണ്ടി
10. ചുവടെ കൊടുത്തിരിക്കുന്ന വഴി ഇന്നത്തെ പരീക്ഷ രീതിയുടെ സവിശേഷതകളിൽ പെടാത്തത്?
A നിർദിഷ്ട പഠന നേട്ടങ്ങളേ പരിഗണിക്കുന്നു
B ഓർമ്മ പരിശോധിക്കുന്നതിന് പരിഗണന നൽകുന്നു.
C എല്ലാ നിലവാരക്കാർക്കും പരിഗണന നൽകുന്നു
D ചിന്താപ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്നു
Answer: B ഓർമ്മ പരിശോധിക്കുന്നതിന് പരിഗണന നൽകുന്നു
11. വിപരീത പദം എഴുതുക “സമം ”
A. സദയം
B. വിഷമം
C. ലഘു
D. തമം
Answer: B. വിഷമം
12. അ + കാലം ചേർത്തെഴുതുക
A. അകാലം
B. ആക്കാലം
C. അക്കാലം
D. ആകാലം
Answer: C. അക്കാലം
13. ഒറ്റപ്പദം എഴുതുക: ശിഥിലമായ അവസ്ഥ
A. വൈവിദ്ധ്യം
B. ശൈഥില്യം
C. വൈപുല്യം
D. നൈർമല്യം
Answer: B. ശൈഥില്യം
14. തന്നിരിക്കുന്നവയിൽ കുരങ്ങിന് സമാനമല്ലാത്തത് ഏത്?
A. പ്ലവൻഗം
B. കീശം
C. തുരഗം
D. മർക്കടം
Answer: C. തുരഗം
15. ശരിയായ രൂപമേത്?
A. ജീവശ്ശവം
B. ജീവച്ഛവം
C. ജീവശ്ചവം
D. ജീവത്ച്ഛവം
Answer: B ജീവച്ഛവം
16. ഹൃദയസ്മിതം ആരുടെ കൃതിയാണ്?
A. ചെറുശ്ശേരി
B. ഇടശ്ശേരി ഗോവിന്ദൻ നായർ
C. ഇടപ്പള്ളി രാഘവൻ പിള്ള
D. സാറ ജോസഫ്
Answer: C. ഇടപ്പള്ളി രാഘവൻ പിള്ള
17. “ചെണ്ട കൊട്ടിക്കുക ” എന്ന പ്രയോഗത്തിന്റെ അർത്ഥം?
A. ചെണ്ട കൊട്ടാൻ പഠിപ്പിക്കുക
B. ചെണ്ട കൊട്ടി നടക്കുക
C. വിഡ്ഢിയാക്കുക
D. താളം പിടിക്കുക
Answer: C. വിഡ്ഢിയാക്കുക
18. “പറയാൻ പോയി ” എന്നത്?
A. പേരച്ചം
B. വിനയച്ചം
C. വിഭവകം
D. തദ്ധിതം
Answer: B. വിനയച്ചം
19. “മരങ്ങൾ” വിഗ്രഹിച്ചെഴുതുക
A. മരം + കൾ.
B. മര + കൾ
C. മരം + ങ്ങൾ
D. ഇവയൊന്നുമല്ല
Answer: A. മരം + കൾ
20. കേരള ചോസൻ എന്നറിയപ്പെടുന്നത് ആരാണ്?
A. ചീരാമ കവി
B. എഴുത്തച്ഛൻ
C. കുഞ്ചൻ നമ്പ്യാർ
D. വള്ളത്തോൾ
Answer: A. ചീരാമ കവി
21. പഠന നേട്ടത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?
A. നിരീക്ഷണ വിധേയം
B. അളക്കാൻ കഴിയുന്നത്
C. ഹ്രസ്യാമോ ദീർഘമോ ആയ കാലയളവിൽ നേടാൻ കഴിയാത്തത്
D. പഠിതാവ് ആർജിക്കേണ്ടത്
Answer: C. ഹ്രസ്യാമോ ദീർഘമോ ആയ കാലയളവിൽ നേടാൻ കഴിയാത്തത്
22. “കാക്കനാടൻ ” ആരുടെ തൂലിക നാമം ആണ്?
A. ജോർജ് വർഗീസ്
B. ചങ്ങമ്പുഴ
C. പി സി കുട്ടികൃഷ്ണൻ
D. വൈലോപ്പിള്ളി
Answer: A. ജോർജ് വർഗീസ്
23. തന്നിരിക്കുന്ന വാക്യത്തിലെ തെറ്റായ ഭാഗം ഏത്?
A. എല്ലാ മാസംതോറും
B. നിശ്ചിത തുക
C. ബാങ്കിൽ നിക്ഷേപിക്കാൻ
D. അയാൾ ശ്രദ്ധിച്ചു
Answer: A. എല്ലാ മാസംതോറും
24. “വെള്ളയിയപ്പൻ ” ഏത് കഥയിലെ കഥാപാത്രമാണ്?
A. ചെമ്മീൻ
B. രാച്ചിയമ്മ
C. കടൽത്തീരത്ത്
D. കയർ
Answer: C. കടൽത്തീരത്ത്
25. “തണുപ്പുണ്ട് ” ഏത് സന്ധിക്ക് ഉദാഹരണമാണ്?
A. ലോപ സന്ധി
B. ആഗമന സന്ധി
C. ആദേശ സന്ധി
D. ഇവയൊന്നുമല്ല
Answer: A. ലോപ സന്ധി
26. “നിമിക്ഷ ക്ഷേത്രം” ആരുടെ കൃതിയാണ്?
A. അക്കിത്തം
B. ഉറൂബ്
C. വൈലോപ്പിള്ളി
D. വള്ളത്തോൾ
Answer: A. അക്കിത്തം
27. കേരള ഭാഷ നിഘണ്ടു ആരുടേതാണ്?
A. സുമംഗല
B. എസ് ഗുപ്തൻ നായർ
C എഴുത്തച്ഛൻ
D ചെറുശ്ശേരി
28. സലിംഗ ബഹുവചനം അല്ലാത്തത് ഏത്?
A. അമ്മമാർ
B. പെണ്ണുങ്ങൾ
C. അധ്യാപകർ
D പുരുഷന്മാർ
Answer: C. അധ്യാപകർ
29. “ വാളല്ലെൻ സമരയുധം ” ആരുടെ വരികളാണ്?
A. വയലാർ.
B. കുമാരനാശാൻ
C. വള്ളത്തോൾ
D. ഇടശ്ശരി
Answer: A. വയലാർ
30. “ഉറൂബ് ” ആരുടെ തൂലിക നാമം ആണ്?
A. പി സി കുട്ടികൃഷ്ണൻ
B. വി വി അയ്യപ്പൻ
C. എൻ കൃഷ്ണ വാര്യർ
D. ഇവരൊന്നുമല്ല
Answer: A. പി സി കുട്ടികൃഷ്ണൻ.
31. മലയാളത്തിലെ ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?
A. ആശാൻ, ഉള്ളൂർ, വള്ളത്തോൾ
B. ആശാൻ, ഉള്ളൂർ, onv കുറുപ്പ്
C. ആശാൻ, ഉള്ളൂർ, അച്യുത മേനോൻ
D. ആശാൻ, ഉള്ളൂർ, എഴുത്തച്ഛൻ
Answer: A. ആശാൻ, ഉള്ളൂർ, വള്ളത്തോൾ.
32. അക്ഷരത്തെറ്റ് കുറച്ചു കൊണ്ടുവരാൻ പരിഗണിക്കാവുന്ന ഉചിതമായ മാർഗ്ഗം ഏതാണ്?
A.സ്ഥിരമായി ഇരട്ട വര കോപ്പി എഴുതുക
B.കഠിന പദങ്ങളുടെ കേട്ടെഴുത്ത് നൽകുക
C.കഠിനപദങ്ങൾ അനേകതവണ ആവർത്തിച്ച് എഴുതിക്കുക
D. വൈവിധ്യമുള്ള വായന, ലേഖന അനുഭവവും നൽകുക
Answer: D. വൈവിധ്യമുള്ള വായന, ലേഖന അനുഭവവും നൽകുക
33. ‘ അംഗവും കാണാം താളിയും ഓടിക്കാം ‘ ഈ പഴഞ്ചൊല്ലിന് ഏറ്റവും സാദൃശ്യമുള്ള ചൊല്ലി ഏതാണ്?
A.ശക്തിയിലൂടെ എന്തും നേടാം
B.ചക്കിന് വെച്ചത് കൊക്കിന് കൊണ്ട്
C.നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
D.മണ്ണും ചാരുന്നവൻ പെണ്ണും കൊണ്ടു പോയി
Answer: C. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
34. ചതിക്കുക എന്നർത്ഥം പ്രയോഗിക്കുന്ന ശൈലി ഏതാണ്
A.അകത്താക്കുക
B.അടിച്ചു കയറുക
C.പാലം വലിക്കുക
D.എച്ചിൽ നക്കുക
Answer: C. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
35. താഴെപ്പറയുന്ന കലാരൂപങ്ങളിൽ ഫോക്ലോർ ഉൾപ്പെടുത്താവുന്നത് ഏത്
A.കൂത്ത്
B.തിറ
C.കൂടിയാട്ടം
D.മോഹിനിയാട്ടം
Answer: B.തിറ
36. ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
A.പി സച്ചിദാനന്ദൻ
B.പി സി കുട്ടികൃഷ്ണൻ
C.എം ആർ നായർ
D.ജോർജ് വർഗീസ്
Answer: A.പി സച്ചിദാനന്ദൻ
37. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് സർവ്വനമാത്തിൽ പ്പെടുന്നു
A. പ്രഥമ പുരുഷ സർവനാമം
B ഉത്തമ പുരുഷ സർവനാമം
C. മധ്യമ പുരുഷ സർവനാമം
D. ഇവയൊന്നുമല്ല
Answer: B. ഉത്തമ പുരുഷ സർവനാമം
38. “അക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ ” എന്ന നോവൽ എഴുതിയത്
A. ടി. ഡി. രാമകൃഷ്ണൻ
B. ബെന്യാമിൻ
C.സുഭാഷ് ചന്ദ്രൻ
D. കെ. പി സുധീര
Answer: B. ബെന്യാമിൻ
39. കുടുംബജീവിതത്തിന്റെ താളപ്പിഴകൾ ചിത്രീകരിക്കുന്ന ” ഒറ്റവാക്കിൽ ഒരു ജീവിതം ” എന്ന നോവൽ എഴുതിയത്?
A. യു. കെ. കുമാരൻ.
B. അമ്പികാസുതൻ മാങ്ങാട്
C.അക്ബർ കക്കട്ടിൽ
D.നാരായണൻ
Answer: A. യു. കെ. കുമാരൻ
40. എസ്. കെ പൊറ്റെകാട്ടിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത കൃതി?
A. വിഷകന്യക
B. മൂടുപടം
C. ഒരു തെരുവിന്റെ കഥ
D. ഒരു ദേശത്തിന്റെ കഥ
Answer: D. ഒരു ദേശത്തിന്റെ കഥ
41. കൂപ്പുകൈ എന്ന കൃതി ആരുടേതാണ്
A. വെണ്ണികുളം ഗോപാലക്കുറുപ്പ്
B. ബാലമണിയമ്മ.
C. ജി. ശങ്കരക്കുറുപ്പ്
D. പി. കുഞ്ഞിരാമൻനായർ
Answer: B.ബാലമണിയമ്മ
42. രാമചന്ദ്രവിലാസം എഴുതിയത്?
A. ഉള്ളൂർ
B. അഴകത്തു പത്മനാഭക്കുറുപ്പ്
C. പന്തളം കേരളം വർമ്മ
D. കെ. സി. കേശവപിള്ള
Answer: B. അഴകത്തു പത്മനാഭക്കുറുപ്പ്
43. മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതി എന്ന വിശേഷണത്തിന് അർഹമായ കൃതി
A. മത്തവിലാസം
B. മന്ത്രാങ്കം
C. കാലദീപം
D. ഭാഷാകൗടലീയം
Answer: D.ഭാഷാകൗടലീയം
44. അഷ്ടപദിയാട്ടത്തിന്റെ പരിഷ്കരിച്ച രൂപം
A. കൃഷ്ണനാട്ടം
B. രാമനാട്ടം
C. ചാക്യാർകൂത്ത്
D. കഥകളി
Answer: A. കൃഷ്ണനാട്ടം
45. കുമാരഹരണം പാന എന്ന് കൂടി പേരുള്ള കൃതി
A. ജ്ഞാനപാന
B. സന്താനഗോപാലം
C.ശ്രീകൃഷ്ണകർണ്ണാമൃതം
D. ഘനസംഘം
Answer: B. സന്താനഗോപാലം
46. ലീലാതിലകത്തിലെ അധ്യായങ്ങളെ തിരിച്ചിരിക്കുന്നത്
A. ശില്പം
B. പടലം
C. സർഗ്ഗം
D. കാണ്ഡം
Answer: A. ശില്പം
47. സംഘകളി, ചാത്തിരിക്കളി എന്ന പേരിൽ അറിയപ്പെടുന്ന വൈദികാചാരം?
A. ബ്രാഹ്മണിപ്പാട്ട്
B. കുത്തിയാട്ടപ്പാട്ട്
C. യാത്രക്കളിപ്പാട്ട്
D. ഭദ്രകാളിപ്പാട്ട്
Answer: C. യാത്രക്കളിപ്പാട്ട്
48. ഭാരതമാല എഴുതിയത്?
A. രാമപ്പണിക്കർ
B. ശങ്കരപ്പണിക്കർ
C. മാധവപ്പണിക്കർ
D. ദാമോദരപ്പണിക്കർ
Amswer: A. രാമപ്പണിക്കർ
49. “തൂവലുഴിയലും നാകൂറും ” പ്രതിപാദിക്കുന്ന കൃതി?
A.തിരുനിഴൽമാല
B.രാമകഥാപ്പാട്ട്
C.ഭാരതംപ്പാട്ട്
D.ഭാഷാ ഭഗവത് ഗീത
Answer: A.തിരുനിഴൽമാല
50. അകർമ്മകക്രിയയ്ക്ക് ഉദാഹരണം
A. രാമൻ ബാലിയെ കൊന്നു
B. സൂര്യൻ ഉദിച്ചു
C. അധ്യാപകൻ കുട്ടിയെ ശിക്ഷിച്ചു
D.പഠിപ്പിക്കുന്നു
Answer: B. സൂര്യൻ ഉദിച്ചു
Stay tuned to EXAMIFIED for more KTET study materials!