Kerala PSC Physics Forces in Fluids Questions (ദ്രവബലങ്ങൾ ചോദ്യങ്ങൾ)

Kerala PSC Physics Forces in Fluids Questions (ദ്രവബലങ്ങൾ ചോദ്യങ്ങൾ)

Kerala PSC Physics Forces in Fluids Questions – Previous Year and Probable Questions

PSC പരീക്ഷകളിൽ ഫിസിക്സ് വിഷയത്തിൽ പ്ലവക്ഷമ ബലം, വിസ്കസ് ബലം ,കേശികത്വം, പ്രതല ബലം, പാസ്ക്കൽ നിയമം, ആർക്കിമിഡീസ് തത്വം എന്നീ ടോപിക്കുകളിൽ നിന്നും ചോദിക്കുന്ന ചോദ്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
Below are the important PSC Physics Questions from the topic of Forces in Fluids (ദ്രവബലങ്ങൾ ചോദ്യങ്ങൾ). 

1.മണ്ണെണ്ണ വിളക്കിലെ തിരിയിലൂടെ എണ്ണ മുകളിലോട്ട് കയറുന്നതിനു കാരണമായ പ്രതിഭാസം ഏത്? 

A)കേശികത്വം

B)പ്ലവക്ഷമബലം 

C)വിസ്കസ് ബലം 

D)ഇവയൊന്നുമല്ല

Answer: A)കേശികത്വം

2,താഴെ തന്നിരിക്കുന്നവയിൽ മൊബൈൽ ദ്രവം അല്ലാത്തത് ഏത്? 

A)ജലം 

B)ഡീസൽ 

C)തേൻ

D)മണ്ണെണ്ണ 

Answer: C)തേൻ

3.ജലത്തിലെ ഹൈഡ്രോമീറ്റർ റീഡിങ് എത്രയാണ്? 

A)2

B)1

C)0.5

D)1.4

Answer: B)1

4. താഴെ തന്നിരിക്കുന്നവയിൽ പ്ലാവക്ഷമബലം കൂടിയ ദ്രവം ഏതാണ്? 

A)മണ്ണെണ്ണ 

B)ഗ്ലീസറിൻ

C)ജലം 

D)ഉപ്പു വെള്ളം 

Answer: B)ഗ്ലീസറിൻ

5.പുഴവെള്ളത്തിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ് കടൽ വെള്ളത്തിൽ നീന്തുന്നത്. കാരണം? 

A)കടലിൽ ധാരാളം തരംഗങ്ങൾ ഉള്ളത് കൊണ്ട് 

B)കടൽ വെള്ളത്തിനു പുഴവെള്ളത്തെക്കാൾ പ്ലവക്ഷമ ബലം കുറവായതു കൊണ്ട് 

C)കടൽ വെള്ളത്തിനു പുഴ വെള്ളത്തെക്കാൾ സാന്ദ്രത കൂടുതലായത് കൊണ്ട്

D)ഇവയൊന്നുമല്ല 

Answer: C)കടൽ വെള്ളത്തിനു പുഴ വെള്ളത്തെക്കാൾ സാന്ദ്രത കൂടുതലായത് കൊണ്ട്

6.ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ്? 

A)kg

B)kg/m

C)പാസ്കൽ 

D)യൂണിറ്റില്ല

Answer: D)യൂണിറ്റില്ല

7.ചലിക്കുന്ന ദ്രാവക പാളികൾക്കിടയിൽ ചലനത്തിനെതിരെ ആപേക്ഷിക ചലനത്തിന് സമാന്തരമായി ഉണ്ടാകുന്ന ബലം ഏതാണ്?

A)പ്രതലബലം 

B)വിസ്കസ് ബലം

C)പ്ലവക്ഷമ ബലം 

D)ഇവയൊന്നുമല്ല 

Answer: B)വിസ്കസ് ബലം

8.താഴെ തന്നിരിക്കുവയിൽ വിസ്‌കോസിറ്റിയുടെ യൂണിറ്റ് ഏത്? 

A)പാസ്കൽ 

B)പൊയ്‌സ്

C)ന്യൂട്ടൺ 

D)ജൂൾ 

Answer: B)പൊയ്‌സ്

9.ബ്ലേഡ് വെള്ളത്തിൽ പൊങ്ങി കിടക്കാൻ കാരണമായ ബലം ഏതാണ്? 

A)വിസ്കസ് ബലം 

B)പ്ലവക്ഷമ ബലം 

C)പ്രതല ബലം

D)പാസ്കൽ നിയമം 

Answer: C)പ്രതല ബലം

10.ഹൈഡ്രോളിക്ക് ജാക്കിന്റെ പ്രവർത്തന തത്വം എന്താണ്? 

A)ഹുക്സ് നിയമം 

B)ഓം നിയമം 

C)ബെർനോളിസ് തത്വം 

D)പാസ്ക്കൽ നിയമം

Answer: D)പാസ്ക്കൽ നിയമം

11.കപ്പൽ വെള്ളത്തിൽ പൊങ്ങി കിടക്കാൻ കാരണമായ ബലം ഏതാണ്? 

A)പ്ലവക്ഷമബലം

B) വിസ്കസ് ബലം 

C)കേശികത്വം

D)ഇവയൊന്നുമല്ല 

Answer: A)പ്ലവക്ഷമബലം

12. മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്രയാണ്? 

A) 1

B).81

C)8.1

D) 810

Answer: B).81

13.ജലത്തിലെ ഹൈഡ്രോമീറ്ററിന്റെ റീഡിങ് എത്രയാണ്? 

A)1000

B)1

C)100

D)10

Answer: B)1

14.താഴെ തന്നിരിക്കുന്നവയിൽ പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ? 

A)വസ്തുവിന്റെ വ്യാപ്തം, ദ്രവത്തിന്റെ സാന്ദ്രത

B)താപനില 

C)മർദ്ദം, താപനില 

D)ഇവയൊന്നുമല്ല 

Answer: A)വസ്തുവിന്റെ വ്യാപ്തം, ദ്രവത്തിന്റെ സാന്ദ്രത

15.ഹൈഗ്രോമീറ്റർ എന്ത്‌ അളക്കാൻ ഉപയോഗിക്കുന്നു? 

A)ആപേക്ഷിക സാന്ദ്രത 

B)താപനില 

C)മർദ്ദം 

D)ആർദ്രത

Answer: D)ആർദ്രത

16.വായുവിൽ 10N ഭാരമുള്ള ഒരു വസ്തു ജലത്തിൽ മുക്കിയപ്പോൾ കവിഞ്ഞൊഴുകിയ ജലത്തിന്റെ ഭാരം 2N ആണ്. പ്ലവാക്ഷമബലം കണക്കാക്കുക? 

A)8N

B)2N

C)10N

D)12N

Answer: B)2N

17.തേനിന്റെ ആപേക്ഷിക സാന്ദ്രത കണക്കാക്കുക? 

A)1

B)2

C).81

D)1.45

Answer: D)1.45

18.ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആദ്ദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരം പ്ലവക്ഷമബലത്തിനു 

A)കൂടുതലാണ് 

B)തുല്യമാണ്

C)കുറവാണ് 

D)ഇവയൊന്നുമല്ല 

Answer: B)തുല്യമാണ്

19.വായുവിൽ 20N ഭാരമുള്ള ഒരു വസ്തു ജലത്തിൽ മുക്കിയപ്പോൾ കവിഞ്ഞൊഴുകിയ ജലത്തിന്റെ ഭാരം 2N ആണ്. ജലത്തിൽ വസ്തുവിന്റെ ഭാരം കണക്കാക്കുക? 

A)2N

B)18N

C)20N

D)22N

Answer: B)18N

20.വസ്തുക്കൾക്ക് ജലത്തിൽ ഭാരക്കുറവ് അനുഭവപ്പെടുന്നു. ഇതിനു കാരണമായ ബലം ഏത്? 

A)പ്ലവക്ഷമ ബലം

B)വിസ്കസ് ബലം 

C)ഘർഷണ ബലം 

D)കേശികത്വം

Answer: A)പ്ലവക്ഷമ ബലം

21.താഴെ തന്നിരിക്കുന്നവയിൽ പ്ലവനതത്വ പ്രകാരം പ്രവർത്തിക്കുന്ന ഉപകരണം ഏതാണ്? 

A)ഹൈഗ്രോമീറ്റർ 

B)ലാക്ടോ മീറ്റർ

C)തെർമോ മീറ്റർ 

D)ബാരോമീറ്റർ 

Answer: B)ലാക്ടോ മീറ്റർ

22.ഗ്ലാസ്‌ പ്ളേറ്റിൽ വെള്ളം പറ്റി പിടിച്ചിരിക്കുന്നതിനു കാരണമായ ബലം ഏത്? 

A)കോഹിഷൻ ബലം 

B)അഡ്ഹിഷൻ ബലം

C)വിസ്കസ് ബലം 

D)പ്ലവക്ഷമ ബലം 

Answer: B)അഡ്ഹിഷൻ ബലം

23.താഴെ തന്നിരിക്കുന്നവയിൽ സാന്ദ്രത കൂടിയ ദ്രവം ഏത്? 

A)മണ്ണെണ്ണ 

B)തേൻ

C)ജലം 

D)ഉപ്പ് വെള്ളം 

Answer: B)തേൻ

24.സോപ്പ് ഉപയോഗിക്കുമ്പോൾ ജലത്തിന്റെ പ്രതല ബലം 

A)കൂടുന്നു 

B)കുറയുന്നു

C)കൂടിയിട്ട് കുറയുന്നു 

D)ഇവയൊന്നുമല്ല 

Answer: B)കുറയുന്നു

25.ചൂടാക്കുമ്പോൾ ജലത്തിന്റെ പ്രതല ബലം 

A)കൂടുന്നു 

B)കുറയുന്നു

C)കൂടിയിട്ട് കുറയുന്നു 

D)ഇവയൊന്നുമല്ല
Answer: B)കുറയുന്നു


Related Links:

Similar Posts

Leave a Reply

Your email address will not be published. Required fields are marked *