Kerala PSC Environment Questions and Answers – പി.എസ്.സി പരിസ്ഥിതി ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Environment Questions and Answers - പി.എസ്.സി പരിസ്ഥിതി  ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “പരിസ്ഥിതി” എന്ന ഉപ വിഷയവുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന പരീക്ഷകൾ എളുപ്പമാക്കാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.

In various examinations organised by the Kerala Public Service Commission (KPSC). from the field of biology, there are numerous questions and answers associated with the sub-topic “Environment.” Presented below are some of such important questions and answers. Such questions will assist you in preparing effectively for the upcoming PSC exams.

Kerala PSC Environment Questions and Answers – Previous Year Questions and Sample Questions

1. ഇക്കോളജി എന്ന പദം ഉൽഭവിച്ച ഗ്രീക്ക് പദമേത് ?
A. ഓയ്ക്കോസ്
B. ഓയ്ക്കോണോമിയ
C. ഓയ്ക്കോണോമോസ്
D. എക്കോലോഗോസ്

2. “ഇക്കോളജി” എന്ന പദം ആദ്യമായ് ഉപയോഗിച്ചത് ആരാണ്
A. ഏണസ്റ്റ് ഹെയ്ക്കൽ
B. യൂജിൻ പി ഓഡം
C. അലക്സാണ്ടർ വോൺ
D. റേച്ചൽ കഴ്‌സൺ

3. ചുവടെ കൊടുത്തതിൽ പരിസ്ഥി രംഗവുമായി ബന്ധപ്പെട്ട പുരസ്ക്കാരം കണ്ടെത്തൂ
A. മേദിനി
B. ഗ്രീൻ പീസ്
C. ഗ്രീൻ ബെൽറ്റ്
D. ലോബയാൻ

4. ജൈവ വൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
A. യൂജിൻ പി ഓഡം
B. വാൾട്ടൻ ജി റോസൻ
C. ഏണസ്റ്റ് ഹെയ്ക്കൽ
D. അലക്സാണ്ടർ വോൺ

5 ജൈവ വൈവിധ്യം – ൻ്റെ പിതാവ്
A. വാൾട്ടൻ ജി റോസൻ
B.യൂജിൻ പി ഓഡം
C.അലക്സാണ്ടർ വോൺ
D. എഡ്വാർഡ് ഓസ്ബോൺ വിൽസൺ

6. നവ ധാന്യ പ്രസ്ഥാനം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വനിത ചുവടെ കൊടുത്തതിൽ ആരാണ്?
A. ജി ഡി അഗർവാൾ
B. വന്ദന ശിവ
C. തരുണ സിംഗ്
D. വൻഗാരി മാതായ്

7. ശരിയായ പ്രസ്താവന കണ്ടെത്തൂ
b. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള അന്തർ ദേശീയ സംഘടനയാണ് ഗ്രീൻ പീസ്
b. ഗ്രീൻ പീസ് സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക്
c. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ ഗ്രീൻ പീസിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു
A. a തെറ്റ്
B. ab തെറ്റ്
C. bc തെറ്റ്
D. എല്ലാം ശരിയാണ്

8. ലോകത്തിൽ ആകെ ഇക്കോളജിക്കൽ ഹോട്സ്പോട്ടുകളുടെ എണ്ണം
A. 30
B. 32
C. 34
D. 36

9. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത് എടവകയാണ്. എടവക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
A. ഇടുക്കി
B. പാലക്കാട്
C. വയനാട്
D. കാസർഗോഡ്

10ഇന്ത്യയിലെ ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടാത്തത് ഏതാണ്?
(i) ഹിമാലയം
(ii) പശ്ചിമ ഘട്ടം
(iii) ഇൻഡോ ബർമ മേഖല
(iv) സുൻഡാലാൻ്റ്
A. (iii) മാത്രം
B. (iii) , (iv) മാത്രം
C. (iv) മാത്രം
D. എല്ലാം ഉൾപ്പെടുന്നു

11. ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടന ഏതാണ്?
A. IUCN
B. IUNC
C.WWF
D. INUC

12. “ആവാസ വ്യവസ്ഥയാണ് സ്ഥിര സമ്പത്ത് ” എന്ന മുദ്രാ വാക്യം ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
A. നർമ്മദാ ബച്ചാവോ ആന്തോളൻ
B. അപ്പിക്കോ പ്രസ്ഥാനം
C. ജംഗിൾ ബച്ചാവോ ആന്തോളൻ
D. ചിപ്കോ പ്രസ്ഥാനം

13. ഭിഷ്ണോയി പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
A. ഉത്തർ പ്രദേശ്
B. മഹാരാഷ്ട്ര
C. ഝാർഖണ്ഡ്
D. രാജസ്ഥാൻ

14. തെറ്റായ പ്രസ്താവന കണ്ടെത്തുക
a ചിപ്കോ എന്ന വാക്കിനർത്ഥം ആലിംഗനം ചെയ്യുക എന്നാണ്
b നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെൻ്റ് എന്ന സംഘടനയുടെ സ്ഥപകയാണ് മേധാ പട്കർ
c അപ്പിക്കോ എന്ന വാക്കിനർത്ഥം ആലിംഗനം ചെയ്യുക എന്നാണ്
A. a ശരിയാണ്
B. b യും c യും തെറ്റാണ്
C. എല്ലാം ശരിയാണ്
D. c തെറ്റാണ്

15. പാണ്ഡുരംഗ ഹെഗ്ഡെ രൂപീകരിച്ച പ്രസ്ഥാനം
A. ജംഗിൾ ബച്ചാവോ ആന്തോളൻ
B. ബിഷ്ണോയി പ്രസ്ഥാനം
C.അപ്പിക്കോ
D.പര്യാവരൺ ബച്ചാവോ ആന്തോളൻ

Answer:
1. A
2. A
3. A
4. B
5. D
6. B
7. C
8. D
9. C
10. D
11. A
12. D
13. D
14. C
15. C


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *