Kerala PSC Agriculture Questions and Answers – പി.എസ്.സി കൃഷി ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Agriculture Questions and Answers
കേരള പി എസ് സി നടത്തുന്ന വിവിധ പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “കൃഷി ” എന്ന സബ് ടോപിക്കിൽ ഉൾപ്പെടുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. ഇനി വരാനിരിക്കുന്ന മത്സരപരീക്ഷകൾ ലളിതമാക്കാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകരിക്കും

We have meticulously curated and compiled a comprehensive selection of important questions and answers related to the Agriculture topic, tailored specifically for a diverse range of PSC exams. Our compilation aims to provide PSC candidates with insightful knowledge and a thorough understanding of key concepts and developments within the agricultural sector, ensuring they are well-prepared to tackle relevant exam questions with confidence and proficiency.

Kerala PSC Agriculture Questions and Answers – Previous Year Questions and Sample Questions

1. ശരിയായ പ്രസ്താവന ഏതാണ്?
a) ബാക്ടീരിയ – നെൽച്ചെടിയിലെ ബ്ലൈറ്റ് രോഗം, വഴുതനയിലെ വാട്ട രോഗം
b) വൈറസ് – പയർ, മരച്ചീനി എന്നിവയിലെ മൊസൈക് രോഗം, വാഴയിലെ കുറുനാമ്പു രോഗം
c) ഫംഗസ് – കുരുമുളകിൻ്റെ ദ്രുത വാട്ടം, തെങ്ങിൻ്റെ കൂമ്പു ചീയൽ
A. b ശരിയാണ്
B. c ശരിയാണ്
C. a ശരിയാണ്
D. എല്ലാം ശരിയാണ്

2. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ട കൃഷി സമ്പ്രദായം
A. ഹരിതം
B. ഹരിത ശ്രീ
C. ഹരിത മിഷൻ
D. വൈഗ

3. 2018- ലെ പ്രളയത്തിൽ നശിച്ച കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതി
A. പുനരുജ്ജീവനി
B. പുനർജനി
C. കാർഷിക പുനർജ്ജനി
D. ജീവൻ

4. നീളമുള്ള ഒരു ശാഖ മണ്ണിലേക്ക് വളച്ചുവെച്ച് അതിൻ്റെ പല ഭാഗങ്ങൾ ഇടവിട്ട് മണ്ണിട്ട് മൂടുന്ന രീതി
A. നാഗ പതിവയ്ക്കൽ
B. കൂന പതിവയ്ക്കൽ
C. നിരപ്പിൽ പതിവയ്ക്കൽ
D. പതിവയ്ക്കൽ

5. തെറ്റായ പ്രസ്താവന കണ്ടെത്തുക
a) സ്വാഭാവിക പട്ടിൻ്റെ നിർമാണത്തിനായി പട്ടുനൂൽ പുഴുക്കളെ വളർത്തുന്നതാണ് സെറി കൾച്ചർ
b) പക്ഷി വളർത്തലുമായി ബന്ധപ്പെട്ടതാണ് സിൽവി കൾച്ചർ
c) മുന്തിരി വളർത്തലുമായി ബന്ധപ്പെട്ടതാണ് വിറ്റി കൾച്ചർ
d) പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ടതാണ് ഏവി കൾച്ചർ
A. a&b
B. b&c
C. c&a
D. b&d

6. തെറ്റായ പ്രസ്താവന
a) ബോയർ ആടിൻ്റെ ഇനമാണ്
b) ബദാവരി എരുമയുടെ ഇനമാണ്
c) ഫ്രീഷ്യൻ പശുവിൻ്റെ ഇനമാണ്
A. a ഉം b ഉം തെറ്റാണ്
B. c മാത്രം ശരിയാണ്
C. എല്ലാം ശരിയാണ്
D. എല്ലാം തെറ്റാണ്

7. ഗോതമ്പിൻ്റെ ജന്മദേശം
A. ഇന്ത്യ
B. ചൈന
C. തുർക്കി
D. റഷ്യ

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
A. ഉത്തർ പ്രദേശ്
B. പശ്ചിമ ബംഗാൾ
C. പഞ്ചാബ്
D. മഹാരാഷ്ട്ര

9. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല
A. വയനാട്
B. ഇടുക്കി
C. പാലക്കാട്
D. ആലപ്പുഴ

10. ശരിയായ പ്രസ്താവന കണ്ടെത്തുക
(i) കേരളത്തിൽ ഏറ്റവും പ്രാമുഖ്യമുള്ള നെൽകൃഷി മുണ്ടകൻ കൃഷി ആണ്
(ii) ആലപ്പുഴ ജില്ലയിൽ പുഞ്ച കൃഷിക്കാണ് പ്രാധാന്യം
(iii) ആലപ്പുഴ ജില്ലയിൽ മുണ്ടകൻ കൃഷിക്കാണ് പ്രാധാന്യം
(iv) പാലക്കാട് ജില്ലയിൽ മുണ്ടകൻ കൃഷിക്കും വിരിപ്പുകൃഷിക്കുമാണ് പ്രാധാന്യം
A. (ii) ഒഴികെ എല്ലാം ശരിയാണ്
B. (iii) ഒഴികെ എല്ലാം ശരിയാണ്
C. (ii), (iii) ഒഴികെ എല്ലാം ശരിയാണ്
D. എല്ലാം തെറ്റാണ്

11. ചുവടെ കൊടുത്തതിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക
a) അസോള, നീലഹരിത പായൽ, അസോസ് പൈറില്ലം, ഫോസ്‌ഫോ ബാക്റ്റീരിയ – നെല്ലിന് ഉപയോഗിക്കുന്ന ജീവാണു വളങ്ങൾ ആണ്
b) കൈരളി, കാർത്തിക, സുസ്ഥിര എന്നിവയെല്ലാം നെല്ലിനങ്ങൾ ആണ്
c) കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം കട്ടക്ക് ആണ്
d) മനില ആണ് അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം
A. a തെറ്റാണ്
B. b തെറ്റാണ്
C. c തെറ്റാണ്
D. d തെറ്റാണ്

12. ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ അഗ്രികൾച്ചർ പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം
A. കേരളം
B. ആന്ധ്ര
C. പഞ്ചാബ്
D. ഹരിയാന

13. വിറ്റാമിൻ A – സമ്പുഷ്ടമായ നെല്ലിനം ചുവടെ കൊടുത്തതിൽ ഏത്
A. അന്നപൂർണ
B. സുവർണ്ണ
C. ജയ
D. ചിങ്ങം

14. ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽവയലിന് എല്ലാ വർഷവും ‘റോയൽറ്റി’ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ്?
A. തെലങ്കാന
B. പഞ്ചാബ്
C. കേരളം
D. ഒഡീഷ

15. ട്രിറ്റിക്കം ഈസ്റ്റീവം എന്ന ശാസ്ത്രീയ നാമമുള്ള ഭക്ഷ്യവിള ഏതാണ്?
A. ചോളം
B. ഗോതമ്പ്
C. ജോവർ
D. റാഗി

16. മണിചോളം എന്നറിയപ്പെടുന്ന വിള ഏതാണ്?
A. ബജ്റ
B. ജോവർ
C. റാഗി
D. ഇവയൊന്നുമല്ല

17. ലോക നാളികേര ദിനം എന്നാണ്
A. സെപ്തംബർ 2
B. സെപ്തംബർ 4
C. സെപ്തംബർ 6
D. സെപ്തംബർ 8

18. തെറ്റായ പ്രസ്താവന കണ്ടെത്തുക
a) സുവർണ്ണ നാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാണ്യവിളയാണ് – പരുത്തി
b) തെങ്ങു കൃഷിയുടെ വിസ്തൃതിയിൽ, ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം കേരളത്തിന്
c) കേരള കൃഷി വകുപ്പ് പ്രസിദ്ധീകരിക്കുന്ന കർഷികമാസിക – കേരള കർഷകൻ
d) മികച്ച കർഷകന് നൽകുന്ന ബഹുമതിയാണ് കർഷകോത്തമ
A. b മാത്രം തെറ്റാണ്
B. a മാത്രം തെറ്റാണ്
C. d മാത്രം തെറ്റാണ്
D. c മാത്രം തെറ്റാണ്

19 മസനോബു ഫുക്കുവോക്ക – യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം
(i) ആധുനിക പ്രകൃതി കൃഷി എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവ് – മസനോബു ഫുക്കുവോക്ക
(ii) ധ്യാന ഗുളികകൾ വികസിപ്പിച്ചെടുത്ത വ്യക്തി
(iii) ഒറ്റ വൈക്കോൽ വിപ്ലവത്തിൻ്റെ ഉപജ്ഞാതാവ്
(iv) I too had a dream – ഗ്രന്ഥത്തിൻ്റെ കർത്താവ്
A. (i), (iv) ശരിയാണ്
B. (iii) ഒഴികെ എല്ലാം ശരിയാണ്
C. (ii) മാത്രം ശരിയാണ്
D. (iv) ഒഴികെ എല്ലാം ശരിയാണ്

20. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തി ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക
a) ക്യൂണി കൾച്ചർ ശാസ്ത്രീയ കൂൺ വളർത്തൽ രീതിയാണ്
b) മെല്ലിഫെറ എപ്പികൾച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു
c) പട്ടുനൂൽപ്പുഴു വളർത്തലിനെ ഹോൾട്ടികൾച്ചർ എന്ന് പറയുന്നു
A. a b ശരിയാണ്
B. b മാത്രം ശരിയാണ്
C. a മാത്രം ശരിയാണ്
D. a, b, c, ശരിയാണ്

Answers:
1. D
2. B
3. C
4. A
5. D
6. C
7. C
8. B
9. C
10. B
11. B
12. A
13. B
14. C
15. B
16. B
17. A
18. B
19. D
20. B


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *