PSC Questions on Kerala Government Welfare Schemes – കേരള സർക്കാർ പദ്ധതികൾ ചോദ്യങ്ങളും ഉത്തരങ്ങളും

PSC Questions on Kerala Government Welfare Schemes
കേരള സർക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.വരാനിരിക്കുന്ന കേരള പി എസ് സി യുടെ മത്സര പരീക്ഷകളിൽ നിങ്ങളെ മികച്ച റാങ്കിലേക്ക് എത്തിക്കാൻ ഈ ചോദ്യങ്ങൾ ഉപകാരപ്പെടും.

Below are provided several questions and answers concerning different schemes implemented by the Kerala government, commonly inquired about in Kerala PSC exams. Utilizing these questions can enhance your performance and ranking in the forthcoming Kerala PSC competitive examinations.

Kerala Government Welfare Schemes PSC Questions and Answers in Malayalam

1.ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിത ശിശു വികസനവകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏതാണ്?
Answer: ശരണ ബധ്യം

2.പ്രവാസികളുടെ പുനരധിവാസത്തിനായി കേരളഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി ഏതാണ്?
Answer: ഡ്രീം കേരള

3.സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് പേരിൽ അറിയപെടുന്നു?
Answer: മെഡിസെപ്പ്

4.അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ഏതാണ്?
Answer: അപ്‌നാഗർ

5.പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന ട്രാൻസ്ജൻഡേഴ്സിന് സഹായം നൽകുന്ന സർക്കാർ പദ്ധതി ഏത് പേരിൽ അറിയപെടുന്നു?
Answer: സഫലം

6.താലോലം പദ്ധതി നിലവിൽ വന്നത് എപ്പോൾ?
Answer: 2010 ജനുവരി 1

7.ട്രാൻസ്ജൻഡേഴ്സിന് തുടർവിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി ഏതാണ്?
Answer: സമന്വയ

8.കൃഷിവകുപ്പും സംസ്ഥാന ശിശുക്ഷേമ സമിതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന കർഷക പദ്ധതി ഏതാണ്?
Answer: കൃഷിപാഠം

9.സുഗതകുമാരിയുടെ സ്മരണയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
Answer: നാട്ടുമാന്തോപ്പുകൾ

10.ഹരിത കേരളം പദ്ധതിയുടെ ലക്ഷ്യം?
Answer: പച്ചയിലൂടെ വൃത്തിയിലേക്ക്

11.വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷന്റെ ഭാഗമായ പദ്ധതി?
Answer: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

12.റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള ഗവൺമെൻറ് ആരംഭിച്ച പദ്ധതി?
Answer: ശുഭയാത്ര

13.ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അബാസഡർ?
Answer: മോഹൻലാൽ

14.ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന പദ്ധതി?
Answer: സ്നേഹിത

15.കേരളത്തിൽ ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാകുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി?
Answer: ഒരു നെല്ലും ഒരു മീനും

16. കേരളത്തിൽ സ്ഥാപിക്കുന്ന ജൻഡർ പാർക്ക് ഏതാണ്?
Answer: തന്റേടം

17.തന്റേടo സ്ഥാപിക്കുന്ന ജില്ല ഏതാണ്?
Answer: കോഴിക്കോട്

18.2025 – ഓടെ , ക്ഷയരോഗനിവാരണം എന്ന ലക്ഷ്യത്തിൽ എത്താൻ
കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
Answer: എന്റെ ക്ഷയരോഗ മുക്ത കേരളം

19.കേരളത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി IT മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
Answer: ഞാനും ഡിജിറ്റലായി

20.സ്വന്തമായി വാസസ്ഥലമില്ലാത്തതും, സംരക്ഷിക്കാൻ ആരുമില്ലാത്തവരുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
Answer: തണലിടം

21.ഗവൺമെന്റിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള പദ്ധതി ഏതാണ്?
Answer: കാരുണ്യ ആരോഗ്യ സുരക്ഷ (കാഡ്പ് )

22.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി ഏത് പേരിൽ അറിയപെടുന്നു?
Answer: ഒപ്പം

23.വിഷരഹിതമായി മീൻ സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി?
Answer: ഫ്രഷ്മീൻ

24. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്ന പദ്ധതി?
Answer: മൈറ്റ് ബോർഡ്

25. പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന ട്രാൻസ്ജെൻസേഴ്സിനു സഹായം നൽകുന്ന പദ്ധതി?
Answer: സഫലം

26.കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി?
Answer: നവ കേരള മിഷൻ

27.’നവകേരള മിഷൻ’ ഉദ്ഘാടനം ചെയ്തത് എന്നാണ് ?
Answer: 2016 നവംബർ 10

28.നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത്?
Answer: പി.സദാശിവം

29.ഭവന രഹിതർക്ക് ഭവനം യാഥാർത്ഥ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച ലൈഫ് മിഷന്റെ പൂർണ്ണരൂപം ?
Answer: Livelihood Inclusion and Financial എമ്പവർമെന്റ്

30.’ആർദ്രം’ മിഷന്റെ ദൗത്യം?
Answer: സർക്കാർ ആശുപത്രികൾ ജന സൗഹൃദ ആശുപത്രികളാക്കാൻ


Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *