Kerala PSC Human Excretory System Questions – പി.എസ്.സി വിസർജന വ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Human Excretory System Questions - പി.എസ്.സി വിസർജന വ്യവസ്ഥ  ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “വിസർജന വ്യവസ്ഥ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട പുതിയ രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
ഇനി വരാനിരിക്കുന്ന വിവിധ പി എസ് സി പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.

Kerala PSC Human Excretory System Questions and Answers

1. ശരിയായ പ്രസ്താവന കണ്ടെത്തുക
(i) അമോണിയ വിസർജിക്കുന്ന ജീവികളെ വിളിക്കുന്നത് അമോണോടെലിക്
(ii) യൂറിയ വിസർജിക്കുന്ന ജീവികളെ വിളിക്കുന്നത് യൂറോടെലിക്
(iii) യൂറിക് ആസിഡ് വിസർജിക്കുന്ന ജീവികളെ വിളിക്കുന്നത് യൂറിക്കോടെലിക്
A. 1 മാത്രം തെറ്റാണ്
B. 2 മാത്രം തെറ്റാണ്
C. 3 മാത്രം തെറ്റാണ്
D. എല്ലാം ശരിയാണ്

Answer: 2 മാത്രം തെറ്റാണ്

2. ശരിയായ ജോഡി തെരഞ്ഞെടുക്കുക
(i) മത്സ്യങ്ങൾ – അമോണിയ – വൃക്ക
(ii) സസ്തനി – യൂറിയ – വൃക്ക
(iii) മണ്ണിര – അമോണിയ, യൂറിക് ആസിഡ്, ജലം – നെഫ്രീഡിയ
(iv) ഷഡ്പദം – യൂറിയ – മാൽപീജിയൻ നളികകൾ
A. എല്ലാം ശരിയാണ്
B. 1 ഉം 4 ഉം തെറ്റാണ്
C. 2 ഉം 3 ഉം തെറ്റാണ്
D. 3 ഉം 4 തെറ്റാണ്

Answer: D. 3 ഉം 4 തെറ്റാണ്

3. അമിതമായി കരളിൽ അടിയുന്ന വിറ്റാമിൻ ഏതാണ്?
A. വിറ്റാമിൻ കെ
B. വിറ്റാമിൻ എ
C. വിറ്റാമിൻ സി
D. വിറ്റാമിൻ ഇ

Answer: B. വിറ്റാമിൻ എ

4. ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ്
A. ഹെപ്പറ്റൈറ്റിസ് ഡി
B. ഹെപ്പറ്റൈറ്റിസ് സി
C. ഹെപ്പറ്റൈറ്റിസ് ബി
D. ഹെപ്പറ്റൈറ്റിസ് എ

Answer: B. ഹെപ്പറ്റൈറ്റിസ് സി

5. ആദ്യമായി മാറ്റി വെക്കപ്പെട്ട അവയവം ഏതാണ്?
A. ഹൃദയം
B. കണ്ണ്
C. വൃക്ക
D. കരൾ

Answer: C. വൃക്ക

6. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത് ആരാണ്?
A. വില്യം ബോമൻ
B. റോബർട്ട് ജി എഡ്വേർഡ്
C. നതാലി ബ്രൗൺ
D. ഇവരാരുമല്ല

Answer: A. വില്യം ബോമൻ

7. മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ അറിയപ്പെടുന്നത്?
A. ഹെമെറ്റൂറിയ
B. കീറ്റോനൂറിയ
C. പ്രോട്ടീനൂറിയ
D. ഗ്ലൈക്കോനൂറിയ

Answer: A. ഹെമെറ്റൂറിയ

8. ഹീമോഡയാലിസിസിൻ്റെ വിവിധ ഘട്ടങ്ങൾ താഴെ തന്നിരിക്കുന്നു. അവ ശരിയായ രീതിയിൽ ക്രമീകരിക്കുക
(i) ശുദ്ധീകരിക്കപ്പെട്ട രക്തം മറ്റൊരു കുഴലിലൂടെ തിരികെ സിരകളിലേക്ക് കടത്തി വിടുന്നു
(ii) ധമനിയിൽ നിന്ന് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തി വിടുന്നു
(iii) രക്തം കട്ട പിടിക്കുന്നത് തടയാൻ ഹെപ്പാരിൻ ചേർക്കുന്നു
(iv) ഡയാലിസിസ് യൂണിറ്റിലെ സെല്ലോഫേൻ ട്യൂബിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഡയാലിസിസ് ദ്രവത്തിലേക്ക് നീക്കം ചെയ്യപ്പെടുന്നു

Answer: (ii), (iii), (iv), (i)

9. ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്
A. ഡോ. ജോസഫ് ഇ മുറെ
B. ഡോ. വില്യം ജൊഹൻ കോൾഫ്
C. ഡോ. റിച്ചാർഡ് ലോളർ
D. ഡോ. കെൽവിൻ പെറി

Answer: A. ഡോ. ജോസഫ് ഇ മുറെ

10. ശരിയായ പ്രസ്താവന കണ്ടെത്തുക
a. കരളിൽ വച്ച് യൂറിയ നിർമ്മിക്കപ്പെടുന്ന പ്രക്രിയ
-ഓർണിതൈൻ പരിവൃത്തി
b. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് – ഗ്ലൈക്കോജൻ
c. മദ്യത്തോടുള്ള അതിയായ ആസക്തി – അനോറെക്സിയ
d. വൃക്കയുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം – നെഫ്രൈറ്റിസ്
A. a ഉം d ഉം
B. c ഉം a ഉം
C. a ഉം b ഉം
D. c ഉം d ഉം

Answer: C. a ഉം b ഉം


Related Articles:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *