Hormones PSC Questions – പി.എസ്.സി ഹോർമോണുകൾ ചോദ്യങ്ങളും ഉത്തരങ്ങളും
ഹോർമോണുകൾ എന്ന ടോപ്പിക്ക് ജീവശാസ്ത്ര വിഷയത്തിലെ പ്രധാന ഉപവിഷയമാണ്. മുൻവർഷ കേരള പി എസ് സി പരീക്ഷകൾ എടുത്ത് നോക്കിയാൽ ഹോർമോണുകൾ എന്ന ടോപിക്കിൽ നിന്നും അനവധി ചോദ്യങ്ങൾ കടന്ന് വന്നിട്ടുണ്ട്. ഹോർമോൺക്കളുമായി ബന്ധപ്പെട്ട ഏതാനും മാതൃകാ ചോദ്യങ്ങളും മുൻവർഷ ചോദ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Kerala PSC Hormones Questions and Answers
1. മൂത്രത്തിലെ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള പരിശോധന?
A. ഹെല്ലേഴ്സ് ടെസ്റ്റ്
B. ബെനഡിക്ട് ടെസ്റ്റ്
C. ഗ്ലൂക്കോസ് ടെസ്റ്റ്
D. ഗ്ലൈക്കോസൂറിയ ടെസ്റ്റ്
Answer: B. ബെനഡിക്ട് ടെസ്റ്റ്
2. തൈറോക്സിൻ്റെ കുറവുമൂലം കുട്ടികളിൽ ബുദ്ധിമാന്ദ്യത്തിനും വളർച്ച മുരടിപ്പിനും കാരണമാകുന്ന രോഗം
A. മിക്സെഡിമ
B. ക്രെറ്റിനിസം
C. ഹൈപ്പർമെട്രോപ്പിയ
D. തൈറോയ്ഡിസം
Answer: B. ക്രെറ്റിനിസം
3. തൈറോക്സിന്റെ തുടർച്ചയായ കുറവിനാൽ മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം
A. മിക്സെഡിമ
B. ക്രെറ്റിനിസം
C. ഹൈപ്പർമെട്രോപ്പിയ
D. തൈറോയ്ഡിസം
Answer: A. മിക്സെഡിമ
4. തൈറോക്സിന്റെ ഉൽപാദനം കുറയുന്ന അവസ്ഥ അറിയപ്പെടുന്നത്
A. ലോവർ തൈറോയിസം
B.ഹൈപ്പർ തൈറോയ്ഡിസം
C. പാരാതൈറോയ്ഡ്
D. ഇവയൊന്നുമല്ല
Answer: D. ഇവയൊന്നുമല്ല
5. മാറെല്ലിന് പിന്നിലായി (അല്ലെങ്കിൽ താഴെയായി) സ്ഥിതി ചെയ്യുന്ന ഗ്രന്ഥി
A. പൈനിയൽ ഗ്രന്ഥി
B. തൈമസ്
C. പിറ്റ്യൂറ്ററി ഗ്രന്ഥി
D. പാൻക്രിയാസ്
Answer: B. തൈമസ്
6. യുവത്വഹോർമോൺ എന്നറിയപ്പെടുന്നത്?
A. ഇൻസുലിൻ
B. പെൻസിലിൻ
C. തൈമോസിൻ
D. റഡോപ്സിൻ
Answer: C. തൈമോസിൻ
6. അഡ്രീനൽ ഗ്രന്ഥിയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
a. അടിയന്തിര ഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉൽപ്പാദിപ്പിക്കുന്നു
b. വൃക്കയുടെ മുകളിൽ കാണപ്പെടുന്ന ഗ്രന്ഥി
A. b ശരിയാണ്
B. a ശരിയാണ്
C. a b ശരിയാണ്
D. a b തെറ്റാണ്
Answer: C. a b ശരിയാണ്
7. പൈനിയൽ ഗ്രന്ഥിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏതാണ്?
(i) സ്ഥാനം മസ്തിഷ്കത്തിന്റെ മധ്യഭാഗം
(ii) ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന ഗ്രന്ഥി
(iii) ദൈനംദിന പ്രവർത്തനങ്ങളുടെ താളം ക്രമീകരിക്കുന്ന ഹോർമോൺ
(iv) മനുഷ്യശരീരത്തിൽ ഉള്ള എല്ലാ അന്തഃസ്രാവി ഗ്രന്ഥികളെയും നിയന്ത്രിക്കുന്ന ഗ്രന്ഥി
A. (iii) (iv) എന്നിവ ശരിയാണ്
B. (i) (ii) എന്നിവ ശരിയാണ്
C. (i) ഒഴികെ എല്ലാം ശരിയാണ്
D. (iv) ഒഴികെ എല്ലാം ശരിയാണ്
Answer: D. (iv) ഒഴികെ എല്ലാം ശരിയാണ്
8. മെലാടോണിൻ, സെറോടോണിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ്?
A. പിറ്റ്യൂറ്ററി ഗ്രന്ഥി
B. പൈനിയൽ ഗ്രന്ഥി
C.അഡ്രീനൽ ഗ്രന്ഥി
D. തൈമസ്
Answer: B. പൈനിയൽ ഗ്രന്ഥി
9. ശരിയായ ജോഡികൾ കണ്ടെത്തുക
a- TSH – തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു
b- ACTH – അഡ്രീനൽ ഗ്രന്ഥിയുടെ കോർട്ടക്‌സിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു
c- സൊമാറ്റോട്രോപിൻ – ശരീരവളർച്ച ത്വരിതപ്പെടുത്തുന്നു
A. a, b ശരിയാണ്
B. b തെറ്റാണ്
C. a തെറ്റാണ്
D. എല്ലാം ശരിയാണ്
Answer: D. എല്ലാം ശരിയാണ്
10. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?
A. അഡ്രീനൽ ഗ്രന്ഥി
B. പൈനിയൽ ഗ്രന്ഥി
C. പിയൂഷ ഗ്രന്ഥി
D. തൈറോയ്ഡ് ഗ്രന്ഥി
Answer: C. പിയൂഷ ഗ്രന്ഥി
Related Articles:
Stay tuned to EXAMIFIED for more PSC study materials!