Diseases and their Cure PSC Questions – പി.എസ്.സി രോഗങ്ങളും ആരോഗ്യപരിപാലനവും ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിലെ പ്രധാന വിഷയമാണ് ബയോളജി. ബയോളജി വിഷയത്തിൽ തന്നെയുള്ള ഒരു സബ് ടോപിക്കാണ് “രോഗങ്ങളും ആരോഗ്യ പരിപാലനവും ”. ഈ ടോപിക്കിൽ നിന്നും വരാൻ സാധ്യതയുള്ളതും വന്നതുമായ ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Kerala PSC Diseases and their Cure Questions and Answers
1. രോഗങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
A. കാർഡിയോളജി
B. ഡർമറ്റോളജി
C. പാത്തോളജി
D. ഓങ്കോളജി
Answer: C. പാത്തോളജി
2. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത്____
A. എപ്പിഡെമിക്
B. പാൻഡമിക്
C. എൻഡമിക്
D. ക്രപ്റ്റോജനിക്
Answer: A. എപ്പിഡെമിക്
3. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ അറിയപ്പെടുന്നത്?
A. എപ്പിസൂട്ടിക്
B. സൂണോസിസ്
C. ക്രപ്റ്റോജനിക്
D. നാസോക്രോമിയൽ
Answer: B. സൂണോസിസ്
4. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
a. സാൽമൊണല്ല ഭക്ഷ്യവിഷബാധയുടെ ഇൻക്യൂബേഷൻ പിരീഡ് – 12 – 24 hour
b. ക്ഷയരോഗം മുഖ്യമായും ബാധിക്കുന്ന ശരീര ഭാഗം – ശ്വാസകോശം
c. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് – ക്ഷയം
d. വയറുകടിക്ക് കാരണമായ പ്രോട്ടോസോവ എൻ്റമീബ ഹിസ്റ്റോളിറ്റിക്ക
A. a c ശരിയാണ്
B. b d ശരിയാണ്
C. a b c ശരിയാണ്
D. എല്ലാം ശരിയാണ്
Answer: D. എല്ലാം ശരിയാണ്
5. തെറ്റായ പ്രസ്താവന കണ്ടെത്തുക
a. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം – ക്ഷയം
b. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത് – കുഷ്ഠം
c. ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂക്ഷ്മജീവി – വൈറസ്
d. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം – അമേരിക്ക
A. a d തെറ്റാണ്
B. എല്ലാം ശരിയാണ്
C. a ഒഴികെ എല്ലാം ശരിയാണ്
D. b ഒഴികെ എല്ലാം ശരിയാണ്
Answer: C. a ഒഴികെ എല്ലാം ശരിയാണ്
6. ശരിയായ ജോടി കണ്ടെത്തുക
1- മന്ത് – ക്യുലക്സ് പെൺ കൊതുക്
2- മഞ്ഞപ്പനി – ഈഡിസ് കൊതുക്
3- കുളമ്പു രോഗം – വൈറസ്
4- ആന്ത്രാക്സ് അകിടുവീക്കം – ബാക്ടീരിയ
A. 1, 2 ശരിയാണ്
B. 2, 4 ശരിയാണ്
C. എല്ലാം ശരിയാണ്
D. 3 ഒഴികെ എല്ലാം ശരിയാണ്
Answer: C. എല്ലാം ശരിയാണ്
7. ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
A. അൽഷിമേഴ്സ്
B. ചിക്കൻപോക്സ്
C. ക്യാൻസർ
D. ഡയബറ്റിസ്
Answer C. ക്യാൻസർ
8. ആദ്യമായി ആന്റിബയോട്ടികൾ കണ്ടെത്തിയത് ആരാണ്?
A. കാൾ ലിനേയസ്
B. അലക്സാണ്ടർ ഫ്ളമിംഗ്
C. ഫ്രാൻസിസ് ക്രിക്ക്
D. ക്രിസ്റ്റ്യൻ ഹൈജൻസ്
Answer: B. അലക്സാണ്ടർ ഫ്ളമിംഗ്
9. ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിന്റെ ഐസോടോപ്പ്___
A. കൊബാൾട്ട് 60
B. കൊബാൾട്ട് 10
C. കൊബാൾട്ട് 5
D. കൊബാൾട്ട് 25
Answer: A. കൊബാൾട്ട് 60
10. ശരിയായ പ്രസ്താവന കണ്ടെത്തുക
(i) ആൻ്റിബയോട്ടിക്കുകളുടെ രാജാവ് പെൻസിലിൻ
(ii) കൽക്കരി ശ്വസിക്കുന്നത് വഴിയുണ്ടാകുന്ന രോഗം – ന്യൂമോകോണിയോസിസ്
(iii) കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം – ഫാറ്റി ലിവർ
(iv) എബോളയുടെ രോഗകാരി – RNA വൈറസ്
A. (i), (iii) എന്നിവ ശരിയാണ്
B. (ii), (iii) ഒഴികെ എല്ലാം തെറ്റാണ്
C. (iii) മാത്രം ശരിയാണ്
D. എല്ലാം ശരിയാണ്
Answer: D. എല്ലാം ശരിയാണ്
Related Articles:
Stay tuned to EXAMIFIED for more PSC study materials!