December 2023 Current Affairs Questions & Answers (Malayalam)

December 2023 Current Affairs Questions & Answers (Malayalam)
PSC മത്സരപരീക്ഷകളിൽ സമകാലീന കാര്യങ്ങളെ കുറിച്ചുള്ള അറിവ് വളരെ പ്രധാനപെട്ടതാണ്.റാങ്ക് മേക്കിങ് ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള മേഖലയാണ് സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. 2023
ഡിസംബർ മാസത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഇത് വരാനിരുക്കുന്ന PSC പരീക്ഷകൾക്ക് സഹായകമാവും (മലയാളം പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും).

December Current Affairs Questions and Answers in Malayalam 2023

ഡിസംബർ മാസത്തെ പിഎസ്‌സി കറന്റ് അഫയേഴ്‌സിൽ ഹൈലൈറ്റ് ചെയ്‌ത വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പര്യവേക്ഷണം ചെയ്യുക. ഇതിൽ ജനറൽ പിഎസ്‌സി കറന്റ് അഫയേഴ്സ്, എൽപിഎസ്എ, യുപിഎസ്എ കറന്റ് അഫയേഴ്സ്, എൽഡിസി കറന്റ് അഫയേഴ്സ്, സിപിഒ കറന്റ് അഫയേഴ്സ്, 12-ാം പ്രിലിംസ് കറന്റ് അഫയേഴ്സ്, പത്താം പ്രിലിംസ് കറന്റ് അഫയേഴ്സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്സ് എന്നിവ ഉൾപ്പെടുന്നു. 

1. മധ്യ പ്രദേശ് -ലെ പുതിയ മുഖ്യമന്ത്രി ആരാണ്?

Answer: മോഹൻ യാദവ്

2. രാജ്യാന്തര ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടി 2023-ൻ്റെ വേദി ഏതായിരുന്നു?

Answer: ന്യൂ ഡൽഹി 

3. ഛത്തീസ്ഗഡ്-ലെ പുതിയ മുഖ്യമന്ത്രി ആരാണ്?

Answer: വിഷ്ണുദേവ് സായ് 

4. 52-ാമത് സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻമാരായ ജില്ല ഏതാണ്?

Answer: തിരുവനന്തപുരം

5. 2023 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും CPI യുടെ സംസ്ഥാന സെക്രട്ടറിയുമയിരുന്ന വ്യക്തി ആരാണ്?

Answer: കാനം രാജേന്ദ്രൻ

6. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ഏതാണ്?

Answer: BCCI 

7. 2023 ഡിസംബറിൽ അന്തരിച്ച പ്രശ്സ്ത അമേരിക്കൻ നടൻ ആരാണ്?

Answer: റയാൻ ഒനീൽ

8. 2023 ഡിസംബറിൽ വിരമിച്ച ഇന്ത്യൻ ഫുട്ബാൾ താരം ആരാണ്?

Answer: സബ്രതപാൽ

9. യുഎസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

Answer: നരേന്ദ്ര മോദി

10. ലോക മനുഷ്യാവകാശ ദിനം എന്നാണ്?

Answer: ഡിസംബർ 10

11. 2023 ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ‘സ്റ്റോപ്പ് ക്ലോക്ക് നിയമം’ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

Answer: ക്രിക്കറ്റ്

12. മിസോറം -ലെ പുതിയ മുഖ്യമന്ത്രി ആരാണ്?

Answer: ലാൽദുഹോമ

13. 2023 ഡിസംബറിൽ പുനഃപ്രകാശനം ചെയ്ത ‘ആനപ്പക’ എന്ന നോവലിൻ്റെ രചയിതാവാരണ്?

Answer: ഉണ്ണികൃഷ്ണൻ പുതൂർ

14. 2024-ൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടി വേദി എവിടെയാണ്?

Answer: തിരുവനന്തപുരം

15. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയതിൻ്റെ എത്രാമത്തെ വാർഷികമാണ് 2023-ൽ ആഘോഷിച്ചത്?

Answer: 50

16. 2023 ഡിസംബറിൽ ഭൗമ സൂചിക പദവി ലഭിച്ച ‘ലക്കഡോംഗ് മഞ്ഞൾ’ ഏത് സംസ്ഥാനത്ത് നിന്നുമുള്ള ഉൽപ്പന്നമാണ്?

Answer: മേഘാലയ

17. അർജൻ്റീനയുടെ പുതിയ പ്രസിഡൻ്റായി ചുമതലയേറ്റത് വ്യക്തി ആരാണ്?

Answer: ഹാവിയർ മിലെ

18. മികച്ച സ്പോർട്സ് ബിസിനസ്സ് ലീഡറിനുള്ള’ ‘സ്പോർട്സ് ബിസിനസ്സ് ലീഡർ ഓഫ് ദ ഇയർ’ സ്വന്തമാക്കിയത് ആരാണ്?

Answer: ജയ് ഷാ

19. 2023 – ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോർമൻസ് ഇൻഡക്സിൽ (CCPI)-ൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?

Answer: 7

20. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം എന്നാണ്?

Answer: ഡിസംബർ 9

21. BBC -യുടെ പുതിയ ചെയർമാനായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ ആരാണ്?

Answer: ഡോ. സമീർ ഷാ

22. ലോകത്തിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പോർട്ടബിൾ ആശുപത്രി ഏതാണ്?

Answer: ആരോഗ്യ മൈത്രി ക്യൂബ്, ഗുരുഗ്രാം

23. സർക്കാർ സ്കൂളുകളിൽ ഇൻ്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്?

Answer: കേരളം

24. വേലുത്തമ്പി ദളവ സേവാസമിതിയുടെ ഈ വർഷത്തെ വേലുത്തമ്പി പുരസ്കാരത്തിന് അർഹനായ വ്യക്തി ആരാണ്?

Answer: ഇ ശ്രീധരൻ 

25. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ‘ഗർബ’ എന്ന പാരമ്പര്യ നൃത്ത രൂപം ഏത് സംസ്ഥാനത്താനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഗുജറാത്ത്

26. ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്? 

Answer:ഡിസംബർ 14

27. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് എവിടെയാണ്? 

Answer: അഹമ്മദാബാദ് 

28. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ വൈദ്യുത സൗരോർജ ബോട്ടായ ബറക്കൂടാ ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുന്നത്? 

Answer: സൗര ശക്തി 

29.അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം? 

Answer: സഞ്ജു സാംസൺ 

30. ദേശീയ ഗണിത ദിനം എന്നാണ്? 

Answer: ഡിസംബർ 22

31. 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇന്ത്യൻ ഗുസ്തി താരം? 

Answer: സാക്ഷി മാലിക് 

32. 2023 ലോക വനിത ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ് ജേതാക്കൾ ആര്? 

Answer: ഫ്രാൻസ് 

33.2023 ലെ അർജുന അവാർഡ് നേടിയ മലയാളി? 

Answer: എം ശ്രീശങ്കർ 

34.ലോക എയ്ഡ്‌സ് ദിനം എന്നാണ്?

Answer: ഡിസംബർ 1

35. ദക്ഷിണേഷ്യയിൽ സ്വവർഗ വിവാഹം ആദ്യമായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്ന രാജ്യം ഏതാണ്?

Answer: നേപ്പാൾ

36.ഫിഫ അണ്ടർ 17 ലോകകപ്പ് സ്വന്തമാക്കിയ രാജ്യം ഏത്? 

Answer: ജർമ്മനി 

37. ലോകത്തിലെ ആദ്യത്തെ 3 D പ്രിന്റ്ഡ് അമ്പലം നിലവിൽ വന്നത് എവിടെ? 

Answer: തെലുങ്കാന

38. അംഗനവാടി കുട്ടികൾക്കായി “Hot cooked meal ” ആരംഭിച്ച സംസഥാനം ഏതാണ്? 

Answer: ഉത്തർപ്രദേശ് 

39.തെലുങ്കനായുടെപുതിയമുഖ്യമന്ത്രിആരാണ്? 

Answer: രേവന്ത്‌ റെഡ്ഢി

40.അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം എന്നാണ്? 

Answer: ഡിസംബർ10

41.ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായത്? 

Answer: ഇ വി രാമകൃഷ്ണൻ 

42.IPL ക്രിക്കറ്റ് ടൂർണമെന്റ്കളിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ആദ്യ താരം ആരാണ്? 

Answer: റോബിൻ മിൻസ് 

43.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനായ വ്യക്തി ആരാണ്? 

Answer: പ്രമോദ് അഗർവാൾ 

44.2023ലെ ഫിഫ ക്ലബ്‌ ലോകകപ്പ് വേദി എവിടെയാണ്? 

Answer: ജിദ്ദ 

45.സംഗീത നാടക അക്കാഡമിയുടെ അന്തരാഷ്ട്ര നാടകോത്സവം “ഇറ്റ്ഫോക് ” പതിനാലാം പതിപ്പിന് വേദിയാകുന്നത് എവിടെ? 

Answer: തൃശൂർ 

46.ഒരു കലണ്ടർ വർഷത്തിൽ 10 കോടി പേരിലധികം യാത്ര ചെയ്ത ഇന്ത്യൻ കമ്പനി ഏതാണ്? 

Answer: ഇൻഡിഗോ 

47.ഗോവ വിമോചന ദിനം എന്നാണ്? 

Answer: ഡിസംബർ 19

48.IPL ക്രിക്കറ്റ് താര ലേലം നിയന്ത്രിക്കുന്ന ആദ്യ വനിത ആരാണ്? 

Answer: മല്ലിക സാഗർ 

  1. ഇന്ത്യയുടെ ആദ്യ വനിത ടെസ്റ്റ്‌ ക്രിക്കറ്റ്‌ അമ്പയർ ആരാണ്? 

Answer: വൃന്ദ രതി 

50.2023 ലെ ഏഷ്യ കപ്പ്‌ അണ്ടർ 19 ജേതാക്കളായ ടീം? 

Answer: ബംഗ്ലാദേശ് 

51.ഇന്ത്യയുടെ ആദ്യ ടെന്നീസ് ബോൾ 20-20 ക്രിക്കറ്റ് ലീഗ് ഏതാണ്? 

Answer: Indian Street Premier League 

52.2023 ലെ ഫിഫ ക്ലബ്‌ ലോകകപ്പ് കിരീടം നേടിയത്? 

Answer: മാൻചെസ്റ്റർ സിറ്റി 

53. കുടുംബശ്രീയിൽ യുവ കൂട്ടായ്മകൾ ശക്തി പെടുത്തുന്നതിനു ആരംഭിച്ച പരുപാടി? 

Answer: ഒക്സോ മീറ്റ് 23

54.2023 ലെ കളിയച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്കാണ്? 

Answer: കലാമണ്ഡലം ഗോപി 

55.റിമോട്ട് സെൻസിങ് വഴി പരിപാലനം നടത്തുന്ന കേരളത്തിലെ ആദ്യ നെല്ലിനം? 

Answer: ഉമ 

56.ഇന്ത്യയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടിപാടം നിലവിൽ വരുന്നത് എവിടെയാണ്? 

Answer: കന്യാകുമാരി 

57.2023ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിനു അർഹനായത്? 

Answer: ബി ഇക്ബാൽ 

58.ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ 2023ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത്? 

Answer: ഹാർദിക് സിംഗ് 

59.റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി? 

Answer: സുജലം 

60.2023 ഡിസംബറിൽ പ്രകാശനം ചെയ്ത കുടുംബശ്രീയുടെ ഡിജിറ്റൽ മാഗസിൻ? 

Answer: മാതൃകം 

61.2023 ലെ ഇടശ്ശേരി പുരസ്കാരത്തിനു അർഹനായത് ആരാണ്? 

Answer: വി എം ദേവദാസ് 

62.ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോംപാക്ട് ഡ്രോൺ ഏതാണ്? 

Answer: സ്വിഫ്റ്റ് 

63.അന്താരാഷ്ട്ര കുടിയേറ്റ ദിനം എന്നാണ്? 

Answer: ഡിസംബർ 18

64.വിജയ് ഹസാരെ ടൂർണമെന്റിൽ വിജയികൾ ആരാണ്? 

Answer: ഹരിയാന 

65.രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭ മണ്ഡലം ഏത്? 

Answer: ധർമടം 

66.ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്നത് എവിടെ? 

Answer: സൂറത്ത് 

67.2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത്? 

Answer: ജെ എൻ വൺ 

68. 2024 ലെ കേരള സയൻസ് കോൺഗ്രസിന് വേദിയാകുന്നത് എവിടെയാണ്? 

Answer: കോഴിക്കോട് 

69.രാജ്യത്ത് സുരക്ഷിതമായ 10 നഗരങ്ങളിൽ കേരളത്തിൽ നിന്നും സ്ഥാനം പിടിച്ച നഗരം ഏത്? 

Answer: കോഴിക്കോട് 

70. രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരം ഏത്? 

Answer: കൊൽക്കത്ത 

71. യു എ ഖാദർ ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരത്തിനു അർഹനായത് ആരാണ്? 

Answer: ശ്രീധരൻ ചെറുവണ്ണൂർ 

72.ഗോത്ര ജനതയെ ഡ്രൈവിങ് പഠിപ്പിക്കാനായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പദ്ധതി? 

Answer: കനവ് 

73.2024ലെ ഓസ്കാർ അവാർഡിനുള്ള പ്രാഥമിക യോഗ്യത പട്ടികയിലേക്ക് തിരഞ്ഞെടുത്ത മലയാളം ചിത്രം ഏതാണ്? 

Answer: The face of the fearless 

74.പട്ടിക വർഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയ രോഗ വിമുക്തരാക്കാൻ വേണ്ടി “അക്ഷയജ്യോതി” എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല ഏത്? 

Answer: പാലക്കാട്‌ 

75. 2023 ഡിസംബറിൽ പത്മശ്രീ പുരസ്‌കാരം തിരിച്ചു നൽകിയ ഗുസ്തി താരം ആരാണ്? 

Answer: ബജറങ് പുനിയ 

76.2023ലെ ദേശീയ ബില്ലിയാർഡ്‌സ് ചാമ്പ്യൻഷിപ്പ് ജേതാവ് ആര്? 

Answer: ധ്രുവ് സിത്വാല 

77.ദേശീയ സദ്ഭരണ ദിനം എന്നാണ്? 

Answer: ഡിസംബർ25

78.2023 ഡിസംബറിൽ അന്തരിച്ച ടി എ ജാഫർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

Answer: ഫുട്ബോൾ 

79. Four Stars Of Destiny ആരുടെ ആത്മകഥയാണ്? 

Answer: മനോജ്‌ മുകുന്ദ് നരവനെ 

80.ഇന്ത്യ യുറേഷ്യൻ ട്രേഡ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്? 

Answer: ഡോ എ വി അനൂപ് 

81.ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോക നേതാവ് ആരാണ്? 

Answer: നരേന്ദ്രമോദി 

82.അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രത്തിന്റെ പേര്? 

Answer: മൈത്രി 2

83.പാക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത ആര്? 

Answer: ഡോക്ടർ സവീര പർകാഷ് 

84.”ഉമ്മൻ‌ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം“ എന്ന ഗ്രന്ഥം രചിച്ചതാര്? 

Answer: എം ആർ തമ്പാൻ 

85.2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത സ്റ്റാൻഡ് അപ്പ്‌ കോമേഡിയൻ ആരാണ്? 

Answer: നീൽ നന്ദ 

86.അടുത്തിടെ അന്തരിച്ച 2021ലെ ഓസ്കാർ നേടിയ പാരസൈറ്റിലെ നടൻ ആരാണ്? 

Answer: ലീ സൺ 

87.ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവി ആരാണ്? 

Answer: വൈസ് അഡ്മിറൽ വെണ്ണം ശ്രീനിവാസ് 

88.ഫിഡെ റാപ്പിഡ് ചെസ്സ് കിരീടം സ്വന്തമാക്കിയത് ആരാണ്? 

Answer: മാഗ്നസ് കാൾസൻ 

89. സംസ്ഥാനത്തെ തെരുവ് വിളക്കുകൾ LED ലേക്ക് മാറ്റുന്നതിനുള്ള സർക്കാർ പദ്ധതി ഏത് പേരിൽ അറിയപെടുന്നു? 

Answer: നിലാവ് 

90.ചൈനയുടെ പുതിയ പ്രതിരോധ മന്ത്രി ആരാണ്? 

Answer: ജനറൽ ഡോങ്ജുൻ 

91.KSRTC ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പ്? 

Answer: ചലോ ആപ്പ് 

92.പ്രഥമ പി ടി തോമസ് പുരസ്‌കാര ജേതാവ് ആരാണ്? 

Answer: മാധവ് ഗാഡ്ഗിൽ 

93.അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം? 

Answer: മൈത്രി 2

94.ലോകത്തിലെ ഏറ്റവും വലിയ ചെറു കവിത സമാഹാരം ഏതാണ്? 

Answer: പെൻഡ്രൈവ് 

95.2024ലെ പ്രഥമ ആണാവോർജ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം ഏത്? 

Answer: ബ്രസ്സെൽസ് 

96.പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്? 

Answer: അരവിന്ദ് പനഗരിയ 

97.കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ഡോക്ടർ ആരാണ്? 

Answer: ഡോക്ടർ വിഭ 

98.ഇന്ത്യയിലെ ആദ്യ AI സിറ്റി ആയി വികസിപ്പിക്കുന്ന നഗരം ഏതാണ്? 

Answer: ലക്നൗ 

99.2023 ഡിസംബറിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ജില്ലകളുടെ രക്ഷാധികാര ചുമതല നൽകിയത്? 

Answer: തെലുങ്കാന 

100.നിലവിലെ സംസ്ഥാന തുറമുഖ,സഹകരണ വകുപ്പ് മന്ത്രി ആരാണ്? 

Answer: വി എൻ വാസവൻ


Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *