November 2023 Current Affairs Questions and Answers (Malayalam)

November Current Affairs Malayalam 2023

പി‌എസ്‌സി പോലുള്ള മത്സര പരീക്ഷകളിൽ സമകാലിക കാര്യങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സുപ്രധാന പങ്ക് ഉദ്യോഗാർത്ഥികൾ തിരിച്ചറിയണം. ഏറ്റവും മികച്ച വിജയം നേടുന്നതിന് ഏറ്റവും പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ഇവന്റുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ആവശ്യമാണ്. 2023 നവംബറിലെ പ്രസക്തമായ നിലവിലെ കാര്യങ്ങളും അവയുടെ അനുബന്ധ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

November Current Affairs Questions and Answers in Malayalam 2023 

നവംബർ മാസത്തെ പിഎസ്‌സി കറന്റ് അഫയേഴ്‌സിൽ ഫീച്ചർ ചെയ്യുന്ന വൈവിധ്യമാർന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ. ഇത് ജനറൽ പിഎസ്‌സി കറന്റ് അഫയേഴ്‌സ്, എൽപിഎസ്‌എ, യുപിഎസ്‌എ കറന്റ് അഫയേഴ്‌സ്, സിപിഒ കറന്റ് അഫയേഴ്‌സ്, 12-ആം പ്രിലിംസ് കറന്റ് അഫയേഴ്‌സ്, പത്താം പ്രിലിംസ് കറന്റ് അഫയേഴ്‌സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്‌സ്, LDC കറന്റ് അഫയേഴ്‌സ് എന്നിവ ഉൾക്കൊള്ളുന്നു.

  1. UNESCO യുടെ സാഹിത്യ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരം ഏതാണ് 

Answer: കോഴിക്കോട് 

    2. UNESCO യുടെ സംഗീത നഗര പദവി അടുത്തിടെ നേടിയ ഇന്ത്യയിലെ നഗരം ഏതാണ്?

Answer: ഗ്വാളിയോർ 

  1. കേരളപിറവിയോട് അനുബന്ധിച്ച് കേരള സർക്കാർ നടപ്പിലാക്കുന്ന ഒരാഴ്ച നീണ്ടുകിടക്കുന്ന പരുപാടി ഏതാണ്? 

Answer: കേരളീയം 2023

  1. ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന കളിക്കാരൻ ആരാണ്?

Answer: ഷഹീൻ ഷാ അഫ്രിദി 

  1. എഴുത്തച്ഛൻ പുരസ്‌കാരം 2023 ലഭിച്ചതാർക്ക്? 

Answer: എസ് കെ വസന്തൻ 

  1. 2023 ലെ ദേശീയ ഗെയിംസിൽ വനിതകളുടെ ലോങ്ങ്‌ ജമ്പിൽ സ്വർണം നേടിയ മലയാളി താരം ആരാണ്? 

Answer: ആൻസി സോജൻ

  1. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഹരിതോർജ സർവകലാശാലയായി മാറുന്നത് ഏത് സർവകലാശാലയാണ് ? 

Answer: കേരള കാർഷിക സർവകലാശാല 

  1. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരൻ ആരാണ്? 

Answer: മുഹമ്മദ്‌ ഷമ്മി 

  1. ക്രിക്കറ്റിൽ ആദ്യമായി “Timed out ” ആയിട്ട് പുറത്തുപോയ കളിക്കാരൻ ആരാണ്? 

Answer: ഏയ്ജെലോ മാത്യൂസ് 

  1. അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ്? 

Answer: മീറ്റ് -21

  1. കെ പി കേശവമേനോൻ സ്മാരക സാഹിത്യ പുരസ്കാരത്തിനു അർഹനായ വ്യക്തി ആരാണ്? 

Answer: വൈശാകൻ 

  1. 2023 നവംബറിൽ ഏത് രാജ്യവുമായാണ് ഇന്ത്യ ബഹിരാകാശ കരാർ ഒപ്പിട്ടത്? 

Answer: മൗറീഷ്യസ് 

  1. 2034 ലെ ഫുട്ബോൾ വേൾഡ് കപ്പിന് വേദിയാകുന്ന രാജ്യം ഏതാണ്? 

Answer: സൗദി അറേബ്യ 

  1. കൊളിൻസ് ഡിക്ഷണറി 2023ലെ വാക്കായി തിരഞ്ഞെടുത്തത് ഏത് വാക്കാണ്? 

Answer: എ ഐ( ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) 

  1. 2023 ലെ കേരളജ്യോതി പുരസ്കാരത്തിനു അർഹനായത് ആരാണ്? 

Answer: ടി പത്മനാഭൻ

  1. രണ്ടാമത് ഇന്റർനാഷണൽ ആയുഷ് കോൺഫറൻസ് വേദി എവിടെയാണ്? 

Answer: ദുബായ്

  1. 2023-ൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥി ആരായിരുന്നു?

Answer: അബെദ്ൽ ഫത്താ അൽസിസി(ഈജിപ്ത് പ്രസഡൻ്റ്)

  1. 53-ാമത് ഗോവ അന്താാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള “സുവർണ്ണ മയൂരം” ബഹുമതി നേടിയ ചിത്രം ഏതാണ്?

Answer: ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് (സ്പാനിഷ് ചിത്രം)

  1. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻ്റായി മാറിയ ആദ്യ വനിതയും മലയാളിയും ആയ വ്യക്തി ആരാണ്?

Answer: പി ടി ഉഷ

  1. ദേശീയ കാൻസർ അവബോധ ദിനം എന്നാണ്?

Answer: നവംബർ 7

  1. 2023 നവംബറിൽ ഇൻ്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ രാജ്യം ഏതാണ്?

Answer: ചിലി

  1. 2025-ലെ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൻ്റെ വേദി ഏതാണ്?

Answer: ബംഗ്ലാദേശ്

  1. 2023 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ ഏതാണ്?

Answer: പ്രളയ്

  1. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

Answer: കേരളം

  1. MBBS കോഴ്സുകൾ ഹിന്ദിയിൽ നൽകുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

Answer: ഉത്തരാഖണ്ഡ് (1st – മധ്യ പ്രദേശ്)

  1. 2023-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

Answer: പഞ്ചാബ്

  1. 2023-ലെ ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ജില്ല ഏതാണ്?

Answer: മലപ്പുറം

  1. 24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്?

Answer: കളമശ്ശേരി, എറണാകുളം

  1. ഉപേക്ഷിക്കപ്പെട്ട പശുക്കളെ കണ്ടെത്താനും അവയ്ക്ക് ആവശ്യമായ പരിചരണം നൽകാനും ലക്ഷ്യമിട്ടുള്ള പശു സെൻസസ് നടത്താൻ ഒരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?

Answer: ഉത്തർപ്രദേശ് 

  1. അതിവേഗം വളരുന്ന എ ഐ സാങ്കേതിക വിദ്യയുടെ അനന്തര ഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ ആദ്യത്തെ അന്തരാഷ്ട്ര ഉടമ്പടി അറിയപ്പെടുന്നത്?

Answer: ബ്ലെച്ലി പ്രഖ്യാപനം ( ബ്രിട്ടനിലെ ബ്ലെച്ലി പാർക്കിലാണ് എ ഐ സുരക്ഷാ ഉച്ചകോടി നടന്നത്. ഇതറിയപ്പെടുന്നത് ബ്ലെച്ലി പ്രഖ്യാപനം എന്നാണ്)

  1. ഏകദിന ലോകകപ്പിലെ മോശ പ്രകടനത്തിന് പിന്നാലെ അടുത്തിടെ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കിയ സർക്കാർ?

Answer: ശ്രീലങ്ക

  1. “അനാസ്ട്രസോൾ” ഗുളിക സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം ഏതാണ്?

Answer: ബ്രിട്ടൻ

  1. ‘ 7 ‘മേഖലകളുടെ വളർച്ച ലക്ഷ്യമാക്കിയുള്ള ‘മിഷൻ റെയിൻബോ 2024’ എന്ന പേരിൽ 100 ദിനത്തെ കർമ്മപരിപാടി നടപ്പാക്കുന്ന ബാങ്ക് ഏതാണ്?

Answer: കേരള ബാങ്ക്

  1. പി എസ് ശ്രീധരൻപിള്ളയുടെ 200-ാം പുസ്തകം ഏതാണ്?

Answer: വാമന വൃക്ഷ കല

  1. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി Timed Out -ലൂടെ പുറത്തായ ശ്രീലങ്കൻ താരം ആരാണ്? 

Answer: എയ്ഞ്ചലോ മാത്യൂസ്

  1. ശ്രീനാരായണ ഗുരുവിൻ്റെ കണ്ണാടി പ്രതിഷ്ഠാ ശില്പം സ്ഥാപിതമാകുന്നത് എവിടെയാണ്?

Answer: കനകക്കുന്ന് ( തിരുവനന്തപുരം, ശില്പി-ഉണ്ണി കാനായി)

  1. ഏക ദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ തികച്ച ആദ്യ താരം ആരാണ്?

Answer:വിരാട് കോഹ്‌ലി 

38: 2023-ൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയ കേരളത്തിലെ ജില്ല ഏതാണ്?

Answer: എറണാകുളം

  1. ശിശുദിനം ആഘോഷിച്ചു വരുന്ന ദിവസം ഏതാണ്?

Answer: നവംബർ 14

  1. ഇന്ത്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമാകുന്നത് എവിടെയാണ്?

Answer: കോഴിക്കോട്

  1. ഈ വർഷത്തെ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ വിജയിയായ ജില്ല ഏതാണ്?

Answer: തൃശ്ശൂർ

  1. ലോക പ്രമേഹ ദിനം എന്നാണ്?

Answer: നവംബർ 14 (2023-Theme: Access to diabetes care)

  1. കേരളത്തിൽ ആദ്യമായി ഹെലിടൂറിസം പദ്ധതി ആരംഭിക്കുന്നത് ?

Answer: കൊച്ചി

  1. ‘സീ ഗാർഡിയൻസ് -3’ എന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ് ?

Answer: ചൈനയും പാകിസ്ഥാനും

  1. 2023 നവംബറിൽ ടിക്ടോക്കിന് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം ഏതാണ്?

Answer: നേപ്പാൾ

  1. 2023 നവംബറിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം ഏതാണ്?

Answer: എച്ച് വി 1

  1. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മിനുട്ടുകൾക്കുള്ളിൽ തന്നെ രോഗനിർണയം നടത്താൻ മലയാളി സ്റ്റാർട്ടപ്പായ വെർസിക്കിൾ ടെക്നോളജീസ് വികസിപ്പിച്ച ഡിജിറ്റൽ ഹെൽത്ത് കിയോസ്ക്?

Answer: പ്രോഗ്നോസിസ്

  1. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെയാണ്?

Answer: തിരുവനന്തപുരം

  1. 2023 നവംബറിൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code) സ്വീകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?

Answer: ഉത്തരാഖണ്ഡ്

  1. 2023 നവംബറിൽ 250 ദശലക്ഷം വർഷം പഴക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം ഏതാണ്?

Answer: പശ്ചിമബംഗാൾ

  1. യൂ.പി.ഐ സേഫ്റ്റി അംബാസഡറായി നിയമിതനായത് ഏത് ബോളിവുഡ് താരമാണ്?

Answer: പങ്കജ് ത്രിപാഠി

  1. 2023 നവംബറിൽ 22 ലക്ഷം മൺ ചിരാതുകൾ ഒരേ സമയം തെളിയിച്ചുകൊണ്ട് ലോക റെക്കോർഡ് നേടിയ ഇന്ത്യൻ നഗരം ഏതാണ്?

Answer: അയോദ്ധ്യ

  1. 2023 പുരുഷ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ രാജ്യം ഏതാണ്? 

Answer: ഓസ്ട്രേലിയ 

  1. 2023 ലെ പുരുഷ ഏകദിന ലോക കപ്പിലെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആരായിരുന്നു? 

Answer: ട്രാവിസ് ഹെഡ് 

  1. 2023 ലെ ഏകദിന ലോകകപ്പിലെ ടൂർണമെന്റിലെ മികച്ച താരം ആരാണ്? 

Answer: വിരാട് കോലി 

  1. 2023 ലെ ഏകദിന ലോകകപ്പ് ഫൈനൽ നടന്ന വേദി ഏതാണ്? 

Answer: നരേന്ദ്രമോഡി സ്റ്റേഡിയം( അഹമ്മദാബാദ്) 

57. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത ക്യാപ്റ്റൻ ആരാണ്? 

Answer: രോഹിത് ശർമ്മ 

  1. 2023 ലെ ജെസിബി പുരസ്കാരത്തിനു അർഹനായത് ആരാണ്? 

Answer: പെരുമാൾ മുരുകൻ 

  1. രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട്‌ ഉടമകളുള്ള സംസ്ഥാനം ഏതാണ്? 

Answer: കേരളം 

  1. “അടിമമക്ക“ ആരുടെ ആത്മകഥയാണ്? 

Answer: സി കെ ജാനു 

  1. നാളികേര കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര നാളികേര ബോർഡ്‌ സ്ഥാപിച്ച കാൾ സെന്ററിന്റെ പേരെന്ത്? 

Answer: ഹലോ നാരിയൽ 

  1. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ബ്രെയിൻ ലിപി സാക്ഷരത പദ്ധതിയുടെ പേരെന്ത്? 

Answer: ദീപ്തി 

  1. 63. 2023 ലെ സുകുമാർ അഴീക്കോട്‌ പുരസ്‌കാരം ലഭിച്ചതാർക്ക്? 

Answer: ഗോപിനാഥ് മുതുകാട് 

  1. 2023 നവംബർ 23 ന് അന്തരിച്ച സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന വ്യക്തി?

Answer:ഫാത്തിമ ബീവി (96വയസ്സ്)

  1. 2023ലെ ജി 20 വെർച്വൽ ഉച്ചകോടിക്ക് വേദിയാവുന്ന നഗരം ഏത്?

Answer: ന്യൂ ഡൽഹി

  1. 2023 നവംബറിൽ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി തിരഞ്ഞെടുക്കപെട്ടത്? 

Answer: ഘോൽ 

  1. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻ്റ് പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ല ഏതാണ്?

Answer: വയനാട്

  1. 2023 നവംബർ 23 ന് അന്തരിച്ച സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന വ്യക്തി?

Answer:ഫാത്തിമ ബീവി (96വയസ്സ്)

  1. അർജൻ്റീനയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

Answer: ഹാവിയർ മിലെയ്

  1. 2023 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് വികസിപ്പിച്ച അത്യുൽപ്പാദന ശേഷിയുള്ള കുരുമുളക് ഏതാണ്?

Answer: ചന്ദ്ര

  1. ലോക ശിശു ദിനം എന്നാണ്?

Answer: നവംബർ 20

  1. 2023 ലെ മിസ്സ് യൂണിവേഴ്സ് കിരീടം നേടിയത് ആരാണ്?

Answer: ഷെന്നീസ് പലാസിയോസ് (നിക്കാരാഗ്വ)

  1. പ്രഥമ ‘ചെ’ ഇൻ്റർനാഷണൽ ഫെസ്റ്റിവലിൽ കിരീടം നേടിയ സംസ്ഥാനം ഏതാണ്?

Answer: കേരളം 

  1. Council of Fashion Designers of America (CFDA) ഫാഷൻ ഐക്കൺ അവാർഡ് സ്വന്തമാക്കിയ ആദ്യ കായിക താരം ആരാണ്?

Answer: സെറീന വില്യംസ്

  1. ദുബായ് ഇൻ്റർനഷണൽ ഫിലിം കാർണിവൽ അവാർഡിന് അർഹത നേടിയ മലാളചിത്രം ഏതാണ്?

Answer: കാക്കിപ്പട (സംവിധാനം:ഷെബി ചൗ ഘട്ട്)

  1. 2024 ലെ അണ്ടർ 19 വേൾഡ് കപ്പ് ക്രിക്കറ്റിനു വേദിയാവുന്ന രാജ്യം ഏതാണ്? 

Answer: ദക്ഷിണാഫ്രിക്ക 

  1. ഹാസ്യ അവതരണത്തിനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ്? 

Answer: വീർദാസ് 

  1. കേരള വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ഗുഡ്‌വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? 

Answer: കീർത്തി സുരേഷ് 

  1. ആയുർവേദ ചികിത്സ നൈപുണി വികസനത്തിന്‌ വേണ്ടി ആരംഭിച്ച പദ്ധതി ഏത്? 

Answer: അഗ്നി 

  1. 2023 നവംബറിൽ MALLYGUONG 1 എന്ന ചാര ഉപഗ്രഹം ഭ്രമണ പഥത്തിൽ എത്തിച്ച രാജ്യം ഏതാണ്? 

Answer: ഉത്തര കൊറിയ

  1. കേരള സാക്ഷരത മിഷൻ ബ്രാൻഡ് അംബാസിഡറായി നിയമിതാനാവുന്ന ചലച്ചിത്ര താരം ആരാണ്? 

Answer: ഇന്ദ്രൻസ് 

  1. പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി എവിടെയാണ്? 

Answer: ഡൽഹി 

  1. സ്ത്രീ സുരക്ഷക്കായി സേഫ് സിറ്റി പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ്? 

Answer: ഉത്തർപ്രദേശ് 

84.ഇന്ത്യയിലെ ആദ്യത്തെ ഫിഫ ടാലെന്റ്റ് അക്കാദമി നിലവിൽ വന്ന നഗരം എവിടെയാണ്? 

Answer: ഭൂവനേശ്വർ

  1. 2023 ലെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിനു വേദിയായ നഗരം ഏതാണ്? 

Answer: ഫരീദാബാദ് 

  1. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി വനിത? 

Answer: മിന്നുമണി 

  1. ഈ വർഷത്തെ ബുക്കർ സമ്മാനത്തിന് അർഹനായ ഐറിഷ് സാഹിത്യകാരൻ ആര്? 

Answer: പോൾ ലിഞ്ച് 

  1. തപസ്യ കലാസഹിത്യവേദിയുടെ 2023ലെ മഹാകവി അക്കിത്തം പുരസ്കാരത്തിന് അർഹനായത് ആരാണ്?

Answer: കെ. പി. ശങ്കരൻ 

  1. 2023ലെ മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന് വേദിയായത് എവിടെയാണ്?

Answer: ബാങ്കോക്ക്

  1. രാജ്യത്ത് ആദ്യമായി വിജയകരമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ജില്ലാ സർക്കാർ ആശുപത്രി ഏതാണ്?

Answer: എറണാകുളം ജനറൽ ആശുപത്രി

  1. 2023 നവംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത് ആരാണ്?

Answer: വിനയ് എം തോൺസെ

  1. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കപ്പൽ ഏതാണ്?

Answer: മേയ്ഫ്ലവർ 400

  1. 2023 നവംബറിൽ സത്ലജ് നദിയുടെ തീരത്ത് നിന്നും കണ്ടെത്തിയ അപൂർവ ലോഹം ഏതാണ്?

Answer: TANTALUM 

  1. 2023 നവംബറിൽ അന്തരിച്ച കർണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ വ്യക്തി ആരാണ്?

Answer: ബി ശശികുമാർ

  1. 2023 നവംബറിൽ വടക്കൻ ചൈനയിൽ കുട്ടികൾക്കിടയിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധ ഏതാണ്?

Answer: എച്ച്9 എൻ2

  1. ആരോഗ്യ മേഖലയിലെ പുതിയ സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡിനർഹമായ സംസ്ഥാനം ഏതാണ്?

Answer: കേരളം

  1. ഈ വർഷത്തെ ബുക്കർ സമ്മാനത്തിന് അർഹനായ ഐറിഷ് സാഹിത്യകാരൻ ആരാണ്?

Answer: പോൾ ലിഞ്ച് (നോവൽ:Prophet Song)

  1. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളിൽ അടുത്തിടെ സ്ഥാനം നേടിയ കലാരൂപം ഏത്? 

Answer മിമിക്രി 

  1. 2023 നവംബറിൽ ലോകാരോഗ്യ സംഘടന ആഗോള പൊതു ജനാരോഗ്യ പ്രശ്നമായി പ്രഖ്യാപിച്ചത്? 

Answer: ഏകാന്തത 

  1. 2023 ലെ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിനു വേദിയാകുന്ന സ്ഥലം എവിടെ? 

Answer: തിരുവനന്തപുരം


Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *