PSC Alkaloids Questions – പി.എസ്.സി ആൽക്കലോയ്‌ഡുകൾ ചോദ്യങ്ങളും ഉത്തരങ്ങളും

PSC Alkaloids Questions - പി.എസ്.സി ആൽക്കലോയ്‌ഡുകൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി മത്സര പരീക്ഷകളിൽ രസതന്ത്ര വിഭാഗത്തിൽ “ആൽക്കലോയിഡുകൾ” എന്ന സബ്ടോപിക്കിൽ ഉൾപ്പെടുന്ന ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഉയർന്ന മാർക്കുകൾ കരസ്ഥമാക്കാൻ ഇത്തരം ചോദ്യങ്ങൾ ഉപകാരപ്പെടും.

Kerala PSC Alkaloids Questions and Answers

1. താഴെ പറയുന്നവയിൽ ഏത് ഗുണമാണ് ആൽക്കലോയിഡുകൾക്ക് ഉള്ളത്?
A) അസിഡിക്ക്
B) ബേസിക്
C) ന്യൂട്രൽ
D) ഇവയൊന്നുമല്ല

Answer: B) ബേസിക്

2. ആദ്യമായി വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഏതാണ്?
A) പെപ്പറിൻ
B) ജിഞ്ചറിൻ
C) മോർഫിൻ
D) റിസർപ്പിൻ

Answer: C) മോർഫിൻ

3. ജിഞ്ചറിൻ ആൽക്കലോയ്ഡ് ഏത് സസ്യത്തിൽ നിന്നുമാണ് വേർതിരിച്ചെടുത്തത്?
A) കുരുമുളക്
B) വേപ്പ്
C) മഞ്ഞൾ
D) ഇഞ്ചി

Answer: D) ഇഞ്ചി

4. പെപ്പറിൻ ഏത് സസ്യത്തിൽ നിന്നും വേർതിരിച്ചതാണ്?
A) മഞ്ഞൾ
B) കുരുമുളക്
C) ഇഞ്ചി
D) ആടലോടകം

Answer: B) കുരുമുളക്

5. താഴെ തന്നിരിക്കുന്നവയിൽ ആൽക്കലോയിഡിൽ കാണപ്പെടാത്ത മൂലകം ഏത്?
A) നൈട്രജൻ
B) ഹൈഡ്രജൻ
C) കാർബൺ
D) കോപ്പർ

Answer: D) കോപ്പർ

6. താഴെ തന്നിരിക്കുന്നവയിൽ ആൽക്കലോയിഡിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങളിൽ തെറ്റായ ഓപ്ഷൻ ഏത്?
A) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ , ഫോസ്ഫറസ്,
B) കാർബൺ, ഹൈഡ്രജൻ,നൈട്രജൻ, സൾഫർ
C) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം
D) കാർബൺ, നൈട്രജൻ, ഹൈഡ്രജൻ, ക്ളോറിൻ

Answer: C) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം

7. ആൽക്കലോയിഡുകളുടെ ക്ഷാര ഗുണത്തിന് കാരണമായ മൂലകം ഏതാണ്?
A) സോഡിയം
B) ഹൈഡ്രജൻ
C) ഓക്സിജൻ
D) നൈട്രജൻ

Answer: D) നൈട്രജൻ

8. ഒപ്പിയത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ഏത് ?
A) കഫീൻ
B) മോർഫിൻ
C) റിസർപ്പിൻ
D) ഇവയൊന്നുമല്ല

Answer: B) മോർഫിൻ

9. പുകയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ഏത്?
A) നിക്കോട്ടിൻ
B) മോർഫിൻ
C) കഫീൻ
D) വിൻക്വിസ്റ്റൈൻ

Answer: A) നിക്കോട്ടിൻ

10. ശവം നാറി സസ്യത്തിൽ നിന്നും വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഏത്?
A) റിസർപ്പിൻ
B) വാസിസൈൻ
C) മോർഫിൻ
D) വിൻക്വിസ്റ്റൈൻ

Answer: D) വിൻക്വിസ്റ്റൈൻ


Related Articles:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *