January 2024 Current Affairs Questions and Answers (Malayalam)
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) നടത്തുന്ന മത്സര പരീക്ഷകളിൽ സമകാലിക സംഭവങ്ങൾ മനസ്സിലാക്കുന്നതിന് കാര്യമായ പ്രാധാന്യമുണ്ട്. സമകാലിക കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങൾ പലപ്പോഴും ഉയർന്ന റാങ്കുകൾ നേടുന്നതിനുള്ള സുപ്രധാന പോയിൻ്റുകളാണ്. 2024 ജനുവരിയിലെ സുപ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അനുബന്ധ ഉത്തരങ്ങളും ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു. ഈ ചോദ്യങ്ങൾ വരാനിരിക്കുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
January Current Affairs Questions & Answers (GK) in Malayalam 2024
2024 ജനുവരിയിലെ PSC കറൻ്റ് അഫയേഴ്സിൽ ഫീച്ചർ ചെയ്തിരിക്കുന്ന ഒരു കൂട്ടം വിഷയങ്ങളെ ഉൾക്കൊള്ളുന്ന അന്വേഷണങ്ങളും പ്രതികരണങ്ങളും പരിശോധിക്കൂ. LPSA, UPSA, CPO, LDC, 10th പ്രിലിംസ്, 12th പ്രിലിംസ്, ഡിഗ്രി ലെവൽ കറൻ്റ് അഫയേഴ്സ് എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.
1. ആഗോള കുടുംബ ദിനം എന്നാണ്?
Answer: ജനുവരി 1
2. മന്നം ജയന്തി ദിനം എന്നാണ്?
Answer: ജനുവരി 2
3. ലോക ബ്രയിലി ദിനം എന്നാണ്?
Answer: ജനുവരി 4
4. പ്രവാസി ഭാരതീയ ദിവസ് എന്നാണ്?
Answer: ജനുവരി 9
5. ലോക ഹിന്ദി ദിനം എന്നാണ്?
Answer: ജനുവരി 10
6. ദേശീയ യുവജന ദിനം എന്നാണ്?
Answer: ജനുവരി 12
7. 2024 പുതുവർഷം ആദ്യമെത്തിയ രാജ്യം ഏതാണ് ?
Answer: കിരിബാത്തി ദ്വീപ്, പസഫിക്
8. 2024 ജനുവരിയിലെ കണക്കുകൾ പ്രകാരം ക്രിക്കറ്റിലെ 3 ഫോർമാറ്റിലും ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്?
Answer: ഇന്ത്യ
9. 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം ഏതാണ്?
Answer: അടൽസേതു, നീളം-22 കിലോ മീറ്റർ
10. സംസ്ഥാന ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ്?
Answer: യു വി ജോസ്
11. 16-ാമത് കേന്ദ്ര ധനകാര്യ കമ്മീഷൻ്റെ ചെയർമാൻ ആരാണ്?
Answer: ഡോ. അരവിന്ദ് പനഗരിയ
12. 2024 ജനുവരിയിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ‘ഡീൻ എൽഗർ’ എന്ന വ്യക്തി ഏത് രാജ്യക്കാരനാണ്?
Answer: ദക്ഷിണാഫ്രിക്ക
13. 2024 ജനുവരിയിൽ ഇന്ത്യയുമായി വൈദ്യുതി കരാറിൽ ഒപ്പിട്ട അയൽ രാജ്യം ഏതാണ്?
Answer: നേപ്പാൾ
14. 2024 ജനുവരിയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം ഏതാണ്?
Answer: ഉത്തരാഖണ്ഡ്
15. 2024 ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ഏതാണ്?
Answer: ഒഡീഷ
16. 2024 ജനുവരിയിൽ വിദേശകാര്യമന്ത്രാലയത്തിൻ്റെ പുതിയ വക്താവായി ചുമതലയേറ്റത് ആരാണ്?
Answer: രൺധീർ ജയ്സ്വാൾ
17. ഭൂട്ടാൻ്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
Answer: ഷെറിംഗ് ടോബ്ഗേ
18. സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്ന സ്ഥലം ഏതാണ്?
Answer: തൃശ്ശൂർ
19. UAE യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി ആരാണ്?
Answer: സുൽത്താൻ അൽ നെയാദി
20. കൂടുതൽപ്പേരെ ഒരേസമയം സൂര്യനമസ്കാരത്തിൽ പങ്കെടുപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Answer: ഗുജറാത്ത്
21. സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ നിന്നും ജേതാവ് ആയ ജില്ല?
Answer: തിരുവനന്തപുരം
22. 2024 ജനുവരിയിൽ അന്തരിച്ച ഇസ്രായേലിൻ്റെ ചാര സംഘടനയായ മൊസാദിൻ്റെ മുൻ മേധാവി ആരാണ്?
Answer: സവി സമീർ
23. 2024 ജനുവരിയിൽ അന്തരിച്ച ‘കൊട്ടാരക്കര ഭദ്ര’ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
Answer: കഥകളി
24. ‘വൈ ഭാരത് മാറ്റേഴ്സ്’ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആരാണ്?
Answer: എസ്. ജയശങ്കർ
25. തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി തടവു ശിക്ഷക്ക് വിധിച്ച മുൻ നൊബേൽ ജേതാവ് ആരാണ്?
Answer: മുഹമ്മദ് യൂനുസ്
26. 2024 ജനുവരിയിൽ അന്തരിച്ച ബ്രസീലിൻ്റെ 4 ലോക കപ്പ് നേട്ടങ്ങളിൽ പങ്കാളിയായ താരം ആരാണ്?
Answer: മാരിയോ സഗാലോ
27. 2024 ജനുവരിയിൽ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എം ജി സർവകലാശാല മുൻ വൈസ് ചാൻസലറും ആയ വ്യക്തി ആരാണ്?
Answer: ഡോ. എ സുകുമാരൻ നായർ
28. എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ അവാർഡിന് അർഹനായത് ആരാണ്?
Answer: ശശി തരൂർ
29. ഹരിവരാസനം പുരസ്കാരം 2024 അർഹനായത് ആരാണ്?
Answer: പി കെ വീരമണിദാസ്
30. പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ അടുത്തിടെ ഉദ്ഘാടനം ചെയ്ത സംസ്ഥാനം ഏതാണ്?
Answer: ഉത്തർ പ്രദേശ്
31. 2024 ജനുവരിയിൽ അന്തരിച്ച ‘ഫ്രാൻസ്ബെക്കർ ബോവർ’ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
Answer: ഫുട്ബോൾ
32. 2024 ജനുവരിയിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനം നടന്ന രാജ്യം ഏതാണ്?
Answer: ഇറാൻ
33. 22 വർഷത്തിനു ശേഷം ബ്രിട്ടൺ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ്?
Answer: രാജ്നാഥ് സിംഗ്
34. 2024 ജനുവരിയിൽ നാവികസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത് ആരാണ്?
Answer: വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി
35. കാർഗിൽ എയർസ്ട്രിപ്പിൽ ആദ്യ രാത്രി ലാൻഡിങ് നടത്തിയ വിമാനം ഏതാണ്?
Answer: സി 130 ജെ
36. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ‘മേഘമല വെള്ളിവരയൻ’ ഏത് ജീവി വർഗത്തിലാണ് ഉൾപ്പെടുന്നത്?
Answer: ചിത്രശലഭം
- 37. കുവൈത്തിൻ്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ്?
Answer: ഷെയ്ഖ് ഡോ. മുഹമ്മദ്സബാഹ് അൽ സാലിം അൽ സബാഹ്
38. സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത് ഏതാണ്?
Answer: മലയിൻകീഴ്, തിരുവനന്തപുരം
39. 2024 ജനുവരിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്ത്യയുടെ അയൽ രാജ്യം ഏതാണ്?
Answer: അഫ്ഗാനിസ്ഥാൻ
40. ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം 2024 അർഹനായ വ്യക്തി ആരാണ്?
Answer: പുനലൂർ സോമരാജൻ
41. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി അറിയപ്പെടുന്നത്?
Answer: ഓർമ്മത്തോണി
42. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ സാംസ്കാരിക ട്രസ്റ്റിൻ്റെ കെ പി എസ് മേനോൻ പുരസ്കാര ജേതാവ് ആരാണ്?
Answer: സഞ്ജീവ് സന്യാൽ
43. രാജ്യത്താദ്യമായി സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വരുന്ന OTT പ്ലാറ്റ്ഫോം ഏതാണ്?
Answer: സി സ്പേസ്
44. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ റെയിൽവേ ആവിഷ്ക്കരിച്ച സംവിധാനം ഏതാണ്?
Answer: കവച്
45. 2024 ജനുവരിയിൽ എക്സ്റേ അടക്കമുള്ള കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഐൻസ്റ്റൈൻ പ്രോബ് എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യമേത്?
Answer: ചൈന
46. നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യയിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാനൊരുങ്ങുന്ന കേരളത്തിലെ നഗരം ഏതാണ്?
Answer: കൊച്ചി
47. രാജ്യത്തെ രണ്ടാമത്തെ വലിയ കാർ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് താരം ആരാണ്?
Answer: ദീപിക പദുക്കോൺ
48. അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ യൂത്ത് ആൻഡ് ജൂനിയർ വിഭാഗങ്ങളിൽ ഇരട്ട സ്വർണം നേടിയ മലയാളി ആര്?
Answer: അമൃത പി സുനി
49. 2024 ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഏക ദിനത്തിൽ നിന്നും വിരമിക്കുന്ന ഓസ്ട്രേലിയൻ താരം ആരാണ്?
Answer: ഡേവിഡ് വാർണർ
50. സംസ്ഥാനത്തെ ആംബുലൻസുകളുടെ നിയമലംഘനം കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന അറിയപ്പെടുന്നത്?
Answer: ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്
Related Links:
Stay tuned to EXAMIFIED for more PSC updates!