October 2023 Current Affairs Questions and Answers (Malayalam)

October 2023 Current Affairs in Malayalam

പിഎസ്‌സി പോലുള്ള മത്സര പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് സമകാലിക വിഷയങ്ങളുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഏറ്റവും ഉയർന്ന തലത്തിലുള്ള വിജയം കൈവരിക്കുന്നതിന്, ഏറ്റവും പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ഇവന്റുകളെക്കുറിച്ച് നന്നായി അറിയേണ്ടത് നിർണായകമാണ്. 2023 ഒക്ടോബറിലെ പ്രസക്തമായ നിലവിലെ കാര്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ അവതരിപ്പിച്ചിരിക്കുന്നു.

October Current Affairs Questions and Questions in Malayalam 2023 

ഒക്ടോബറിലെ മാസത്തെ പിഎസ്‌സി കറന്റ് അഫയേഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള വൈവിധ്യമാർന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെയുണ്ട്. ജനറൽ PSC കറന്റ് അഫയേഴ്സ്, LPSA, UPSA കറന്റ് അഫയേഴ്സ്, CPO കറന്റ് അഫയേഴ്സ്, 10th പ്രിലിംസ് കറന്റ് അഫയേഴ്സ്, 12th പ്രിലിംസ് കറന്റ് അഫയേഴ്സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്സ് എന്നിവ ഉൾക്കൊള്ളുന്നു.

  1. സ്കൂളുകളിൽ ചേരുകയും രോഗാവസ്ഥ കാരണം സ്കൂളിൽ തുടർന്നു പോകാനാകാത്ത ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തോടൊപ്പം പരിചരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി ഏതാണ്? 

Answer: SPACE

  1. ഭാവിയിൽ യുദ്ധങ്ങൾക്ക് തയ്യാറെടുക്കാൻ രാഷ്ട്രതന്ത്രം സ്നേഹതന്ത്രം എന്നിവയെ കുറിച്ച് പൗരാണിക കൃതികളിൽ നിന്നും പാഠം ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സേനയിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്?

Answer: ഉദ്ഭാവ്

  1. ഇന്ത്യൻ സേന നിർമ്മിച്ച ആദ്യ വിവിധോദ്ദേശ്യ യുദ്ധ ഹെലികോപ്റ്റർ ഏതാണ്?

Answer: പ്രചന്ദ്

  1. 2024 ചൈന ചാന്ദ്ര ദൗത്യം അറിയപ്പെടുന്ന പേര്? 

Answer: ചാങ് 6

  1. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ സംസ്ഥാന ഫിഷറീസ് നടപ്പിലാക്കിയ പദ്ധതി ഏതാണ്?

Answer: വിദ്യാതീരം

  1. 2023 ഒക്ടോബറിൽ 47: ആം വയലാർ അവാർഡ് ലഭിച്ചത് ആർക്ക്?

Answer: ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം-ആത്മകഥ)

  1. 2023 ഒക്ടോബർ 10 ന് മാരത്തണിൽ ലോക റെക്കോർഡ് നേടിയത് ആര്?

Answer: കെൽവിൻ കിപ്റ്റും (കെനിയ)

  1. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ പാക് വനിത ആരാണ്?

Answer: നമിറ സലിം

  1. ഇന്ത്യയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സിനിമ ഏതാണ്?

Answer: മോണിക്ക ഒരു AI സ്റ്റോറി

  1. ISRO യുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ട് നിലവിൽ വരുന്നത്?

Answer: കുലശേഖര പട്ടണം(TN)

  1. സർക്കാർ വാഹനങ്ങളുടെ ഔദ്യോഗിക രജിസ്റ്റർ കോഡ് ഏതാണ്?

Answer: KL90

  1. രാജ്യത്തെ തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ട് ഏകതാമാൾ നിലവിൽ വരുന്നത് എവിടെയാണ്?

Answer: തിരുവനന്തപുരം

  1. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മൂസിയം നടത്തുന്ന ലോകവന്യജീവി ഫോട്ടോഗ്രഫി അവാർഡ് നേടിയ വ്യക്തി ആരാണ്?

Answer: വിഷ്ണു ഗോപാൽ 

  1. 2023-ൽ രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണ, പൊളിക്കൽ വേസ്റ്റ് റീസൈക്ലിംഗ് പ്ലാൻ്റ് നിലവിൽ വന്നത് എവിടെ?

Answer: ഡൽഹി

  1. 2023 ഒക്ടോബറിൽ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ഏതാണ്?

Answer: ലാജേ നാന്ദ്ര കുങ്കിച്ചിറ മൂസിയം

  1. 2023-ൽ KSFE ആരംഭിച്ച App ഏതാണ്? 

Answer: KSFE പവർ

  1. 2023-ൽ ഇസ്രായേലിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ്? 

Answer: ഓപ്പറേഷൻ അജയ്

  1. കേരള ഗോത്ര ഗ്രാമ സംസ്കാരം, പൈതൃകം പരിചയപ്പെടാൻ കേരള വിനോദ സഞ്ചാര വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ്?

Answer: എത്നിക് വില്ലേജ് (ഗോത്ര ഗ്രാമം)

  1. 2023 ലെ ആഗോള പട്ടിണി / വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?

Answer: 111

  1. കേരളത്തിലെ ആദ്യത്തെ Spice Park ഏതാണ്?

Answer: തൊടുപുഴ

  1. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന ആദ്യ കപ്പൽ ഏതാണ്?

Answer: ഷെൻഹുവ 15 (ചൈനീസ്)

  1. 28 -ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ ഏതൊക്കെയാണ്?

Answer: ഫാമിലി, തടവ്

  1. ഇന്ത്യയുടെ പുറത്തുള്ള അംബേദ്ക്കറുടെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണ്?

Answer: Statue of Equality (U.S)

  1. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി ഏതാണ്?

Answer: പ്രവാസി ഭദ്രത

  1. 2023-ൽ ശാസ്ത്രരാമാനുജൻ പുരസ്കാരം ലഭിച്ചത്?

Answer: റൂക്സിയാങ് ഷാങ് 

  1. കേരള കാർട്ടൂൺ അക്കാദമി സ്ഥാപകൻ എസ്. സുകുമാർ അന്തരിച്ചത് എന്ന്?

Answer: 2023 Oct 1

  1. ഏക ദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരം ആരാണ്?

Answer: രോഹിത് ശർമ്മ 

  1. 2023-ൽ ഇന്ത്യൻ സാമൂഹിക സുരക്ഷ കരാറിൽ ഒപ്പുവെച്ചത്?

Answer: അർജൻ്റീന

  1. ലോകാരോഗ്യ സംഘടന അനുമതി നൽകിയ ‘R21 / Matrix-M വാക്സിൻ ഏത് രോഗത്തിന് എതിരെ ഉള്ളതാണ്?

Answer: മലേറിയ

  1. 2023 ഒക്ടോബർ 5 ന് ബൂസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം ഏതാണ്?

Answer: പാരഡൈസ്

  1. 2023 ഒക്ടോബർ 5 ന് വടക്കൻ സിക്കിമിലെ ഏത് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്?

Answer: ലൊനാക് 

  1. 2023 ഒക്ടോബർ 5 ന് വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ മേഘവിസ്ഫോടനം ഉണ്ടായതോടൊപ്പം ഏത് നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്?

Answer: ടീസ്ത

  1. കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംങ് സോൺ (FTWZ) എവിടെയാണ് സജ്ജമാകുന്നത്?

Answer: വല്ലാർപാടം (കൊച്ചി തുറമുഖത്തിന് കീഴിൽ) 

  1. 2023-ൽ കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോടൂറിസം കേന്ദ്രമായി മാറുന്നത്?

Answer: പുന്നപ്ര

  1. 2023-ലെ ഏകദിന ക്രിക്കറ്റിൽ ലോകകപ്പ് ഭാഗ്യ ചിഹ്നം ഏതെല്ലാമാണ്?

Answer: ബ്ലേസ്, ടോങ്ക്

  1. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽ പാലം എവിടെയാണ്?

Answer: കാശ്മീർ (ചെനാബ് നദിക്ക് കുറുകെ)

  1. 2023 ഒക്ടോബർ 2-ന് മാലിദ്വീപ് പ്രസിഡൻ്റ് ആയത് ആരാണ്?

Answer: മുഹമ്മദ് മുയിസു 

  1. 2023-ൽ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപ് പ്രചരണത്തിനിറങ്ങിയപ്പോൾ വിളിച്ചു പറഞ്ഞ മുദ്രാവാക്യം?

Answer: ‘ഇന്ത്യ ഔട്ട്’

  1. 2023-ൽ രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾക്കായി പ്രധാന മന്ത്രി തുടക്കം കുറിച്ച സവിശേഷ പരിപാടി ഏത്?

Answer: സങ്കല്പ് സപ്താഹ്

  1. ചൈനയുടെ സഹായത്തോടെ തെക്കു കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ അതിവേഗ റെയിൽവേ ഉദ്ഘാടനം ചെയ്തത്? 

Answer: ജോക്കോ വിഡോഡോ(ഇന്തോനേഷ്യൻ പ്രസിഡൻ്റ്)

  1. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച മലേറിയ വാക്സിൻ?

Answer: R21 / Matrix-M 

  1. ഗോത്ര ദേവതകളായ സമ്മക്കയുടെയും സാരക്കയുടെയും ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട സ്ഥലം?

Answer: തെലങ്കാനയിലെ സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റിക്ക്

  1. തിരുവനന്തപുരം മൃഗശാലയിലെ ജോർജ് എന്ന കടുവയെ ആസ്പദമാക്കി ‘ദ മിസ്റ്റീരിയസ് ജേർണൽ ഓഫ് മിസ്റ്റർ കാർബൺ ക്രോ : ദ സ്റ്റോറി ഓഫ് ജോർജ്’ എഴുതിയത്?

Answer: ക്ലയർ ലെ മിഷേൽ (ഫ്രഞ്ച് എഴുത്തുകാരി)

  1. USA ചരിത്രത്തിൽ പുറത്താക്കപ്പെടുന്ന ആദ്യത്തെ സ്പീക്കർ ആരാണ്?

Answer: കെവിൻ മക്കാർത്തി

  1. സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം?

Answer: മാനവീയം വീഥി (തിരുവനന്തപുരം)

  1. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രം?

Answer: സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം (2023 Oct 18 നാണ് : ഭക്തർക്കായി തുറക്കുന്നത്)

  1. ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്താൻ തീരുമാനിച്ച ഒളിമ്പിക്സ്?

Answer: 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ

  1. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ / അമേരിക്കയുടെ സാങ്കേതികമായി ഏറ്റവും നവീനമായുള്ള വിമാനവാഹിനി കപ്പൽ?

Answer: ജെറാൾഡ് ആർ. ഫോർഡ്

  1. 2023-ൽ ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വേദി എവിടെ ആയിരുന്നു?

Answer: മുംബൈ

  1. 2023 ഒക്ടോബറിൽ അറബികടലിൽ വീശിയടിച്ച കൊടുങ്കാറ്റ്? 

Answer: തേജ് 

  1. ഔദ്യോഗിക വൃക്ഷവും ചെടിയും പക്ഷിയും ജന്തുവുമുള്ള രാജ്യത്തെ ആദ്യ ജില്ല ഏത്? 

Answer: കാസർഗോഡ് 

ഔദ്യോഗിക വൃക്ഷം: കാഞ്ഞിരം 

ഔദ്യോഗിക ചെടി: പെരിയ പോളത്താളി

ഔദ്യോഗിക പക്ഷി: വെള്ളവയറൻ കടൽപരുന്ത്

ഔദ്യോഗിക ജന്തു: പാലപൂവൻ ആമ

  1. ഇന്ത്യയിലെ ആദ്യത്തെ അർദ്ധ അതിവേഗ തീവണ്ടിയുടെ പേരെന്ത്? 

Answer: നമോഭാരത് 

  1. 2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിംഗ് ബേധി ഏത് കായിക ഇനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? 

Answer: ക്രിക്കറ്റ്

  1. സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സിൽ പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തുന്ന സ്കോളർഷിപ് പദ്ധതി ഏതാണ്? 

Answer: കേടാവിളക്ക് 

  1. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തദേശീയമായി നിർമിക്കുന്ന വൈൻ ബ്രാൻഡ്? 

Answer: നിള

  1. 2023 ഒക്ടോബറിൽ നാഗാലാ‌ൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്നത് എവിടെയാണ്? 

Answer: കൊഹിമ

  1. കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ്‌ നിലവിൽ വരുന്നത് എവിടെ? 

Answer: തേവര

  1. “ബത്തുകാമ്മ ഫെസ്റ്റിവൽ ” 2023 ഇൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏത്? 

Answer: തെലുങ്കാന 

  1. 2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ഏത്? 

Answer: ജർമ്മനി

  1. കേരളത്തിലെ ആദ്യത്തെ സിനിമ ടൂറിസം കേന്ദ്രമാകുന്നത് എവിടെ? 

Answer: കിരീടം പാലം( വെള്ളായണി)

  1. പുതുതായി കേരളത്തിൽ നിലവിൽ വരുന്ന 240 മെഗാ വാട്ടിന്റെ ജലവൈദ്യുത പദ്ധതി ഏത്? 

Answer: ലക്ഷ്മി 

  1. UN ഇൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്? 

Answer: അരിന്ദം ബാഗ്ചി

  1. 2023 ലെ സംസ്ഥാന സ്കൂൾ കായിക മേളക്ക് വേദിയാകുന്ന ജില്ല ഏത്? 

Answer: തൃശൂർ

  1. അടുത്തിടെ ഏത് മലയാളം സിനിമാ നടന്റെ ആദരാസൂചകമായിട്ടാണ് ഓസ്ട്രേലിയൻ പാർലിമെന്റ് സമിതി പേർസണൽ സ്റ്റാമ്പ്‌ പുറത്തിറക്കിയത്? 

Answer: മമ്മൂട്ടി

  1. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ ബാറ്റ്സ്മാൻ ആരാണ്? 

Answer: ഗ്ലെൻ മാക്സ്‌വെല്ല്( 40 balls) 

  1. ആരുടെ ആത്മകഥയാണ് “അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ ”

Answer: എ സേതുമാധവൻ 

  1. US ജനപ്രതിനിധി സഭയുടെ 56 ആമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

Answer: മൈക്ക് ജോൺസൺ

  1. സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ PSLV റോക്കറ്റ് ഏതാണ് ?

Answer: PSLV N1

  1. എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സംവിധാനമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനം ആയി മാറിയത് ആര്? 

Answer: കേരളം

  1. മാഗിക്കിലെ ഓസ്കാർ ആയ മെർലിൻ പുരസ്‌കാരം നേടിയ മലയാളി? 

Answer: അശ്വിൻ പറവൂർ 

  1. 2023 ഒക്ടോബറിൽ ഓട്ടിസ് കൊടുങ്ങാറ്റ് വൻ നാശം വിതച്ച രാജ്യം ഏതാണ്? 

Answer: മെക്സിക്കോ 

  1. രാജ്യത്താദ്യമായി കാർബൺ മുക്ത അംഗനവാടികൾക്കായി പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏതാണ്? 

Answer: കേരളം 

  1. 2023 ഒക്ടോബറിൽ ഫാരാഡേ മെഡൽ ലഭിച്ച ഇന്ത്യക്കാരൻ ആരാണ്? 

Answer: പോൾരാജ് 

  1. ഇന്ത്യയിലെ 6G ലാബ് അവതരിപ്പിച്ച കമ്പനി ഏതാണ്? 

Answer: നോക്കിയ

  1. ഏകാദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസിന്റെ വിജയം കൈവരിച്ച ടീം ഏത്? 

Answer: ഓസ്ട്രേലിയ 

  1. United Nations Day എന്നാണ്? 

Answer: ഒക്ടോബർ 24

  1. ഒഡിഷയുടെ പുതിയ ഗവർണറായി ചുമതല ഏൽക്കുന്നത് ആരാണ്? 

Answer: രഘുബർ ദാസ് 

  1. 2023 ലെ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാകളായത്? 

Answer: ഇടുക്കി 

  1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ ആരാണ്? 

Answer: ദിവ്യ എസ് അയ്യർ

  1. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനു അർഹനായ വ്യക്തി ആര്? 

Answer: ലയണൽ മെസ്സി 

  1. Iphone നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി മാറുന്നത് ഏത്? 

Answer: ടാറ്റാ 

  1. ലോകത്തിലെ ആദ്യത്തെ AI സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന രാജ്യം ഏത്? 

Answer: ബ്രിട്ടൻ 

  1. ശിശു ദിനത്തോടനുബന്ധമായി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത്? 

Answer: വർണോത്സവം 

  1. ഇലക്ഷൻ കമ്മീഷൻറെ 2023 ലെ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുത്തത് ആരെയാണ്? 

Answer: രാജകുമാർ റാവോ 

  1. 2023 ഒക്ടോബർ മാസത്തിൽ 1500 വർഷത്തോളം പഴക്കമുള്ള നന്നങ്ങാടി കണ്ടെത്തിയ ജില്ല ഏത്? 

Answer: തിരുവനന്തപുരം 

  1. ആരുടെ ആത്മകഥയാണ് “നിലാവ് കുടിച്ച സിംഹങ്ങൾ ”?

Answer: എസ് സോമനാഥ് 

  1. 2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ വേദി എവിടെ? 

Answer: ന്യൂ ഡൽഹി 

  1. ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ ആയി നിയമിതനായത്? 

Answer: അമോൽ മംജൂദാർ 

  1. 2023ലെ ഏഷ്യൻ പാരാ ഗെയിംസ്‌ ഷൂട്ടിംഗിൽ സ്വർണം നേടിയ മലയാളി ആര്? 

Answer: സിദ്ധാർത്ഥ ബാബു

  1. National unity day എന്നാണ്? 

Answer: ഒക്ടോബർ 31

  1. ഏഷ്യൻ പാരാ ഗെയിംസിലെ ഒരു ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടുന്ന ആദ്യ വനിത ആരാണ് ? 

Answer: ശീതൾ ദേവി 

  1. 27-മത് ലോക റോഡ് കോൺഗ്രസ് വേദി എവിടെയാണ്? 

Answer: പ്രാഗ് 

  1. ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ്? 

Answer: മുകേഷ് അംബാനി 

  1. കേരളത്തിലെ ആദ്യ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെയാണ്? 

Answer: പുന്നപ്ര 

  1. ഒരു കലണ്ടർ വർഷത്തിൽ 50 സിക്സുകൾ അടിച്ച ഇന്ത്യൻ ബാറ്റസ്മാൻ ആരാണ്? 

Answer: രോഹിത് ശർമ 

  1. “മാമുക്കോയ ചിരിയുടെ പെരുമഴക്കാലം ” ആരുടെ രചനയാണ്? 

Answer: ബഷീർ രണ്ടത്താണി

  1. ഏത് ഇന്ത്യൻ ബൗളറാണ് ഏകദിന ലോകകപ്പിൽ ഒന്നിൽ കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ചത്? 

Answer: മുഹമ്മദ് ഷമ്മി 

  1. 2023ലെ ഗുരുവായൂരപ്പൻ ചെമ്പയ്‌ പുരസ്കാരം നേടിയ വ്യക്തി ആരാണ്? 

Answer: T N. ശേഷഗോപാലൻ

  1. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആരാണ്? 

Answer: ബി. അനന്തകൃഷ്ണൻ


Read Further:


Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *