PSC August 2023 Current Affairs Questions and Answers (Malayalam)

PSC August 2023 Current Affairs Questions and Answers (Malayalam)
PSC മത്സര പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിന് കാര്യമായ പ്രാധാന്യമുണ്ട്. ഉന്നത വിജയം കൈവരിക്കുന്നതിന് ഏറ്റവും പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ആനുകാലിക സംഭവങ്ങളെ പറ്റിയുള്ള അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓഗസ്റ്റ്, 2023 മാസത്തെ പ്രസക്തമായ നിലവിലെ ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ അവതരിപ്പിച്ചിരിക്കുന്നു.

August 2023 Current Affairs Questions and Questions in Malayalam

ഓഗസ്റ്റ് മാസത്തെ വൈവിധ്യമാർന്ന പിഎസ്‌സി കറന്റ് അഫയേഴ്‌സ് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെയുണ്ട്. ഈ വിഷയങ്ങളിൽ LPSA, UPSA കറന്റ് അഫയേഴ്സ്, ജനറൽ PSC കറന്റ് അഫയേഴ്സ്,CPO കറന്റ് അഫയേഴ്സ്, 10th പ്രിലിംസ് കറന്റ് അഫയേഴ്സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്സ്, 12th പ്രിലിംസ് കറന്റ് അഫയേഴ്സ്, എന്നിവ ഉൾപ്പെടുന്നു.

1. മഹാരാഷ്ട്രയുടെ പ്രഥമ ഉദ്യോഗ് രത്ന പുരസ്കാരത്തിന് അർഹനായത്
Answer രത്തൻ ടാറ്റ

2. 14-ാമത് വേൾഡ് സ്പൈസ് കോൺഗ്രസ് വേദി
Answer മുംബൈ

3. ആനകളുടെ സഞ്ചാരം അറിയുന്നതിന് അടുത്തിടെ Elephant Track ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം
Answer ജാർഖണ്ഡ്

4. 2023 – ൽ 5th വേൾഡ് കോഫി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Answer ഇന്ത്യ

5. ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ളോട്ടിങ് സ്റ്റോർ നിലവിൽ വന്നത് എവിടെ?
Answer ശ്രീനഗർ

6. വനിത ലോകകപ്പ് ഫുട്ബോളിൽ ഹിജാബ് ധരിക്കുന്ന ആദ്യ താരം
Answer Nouhdild Benzing (മൊറോക്കോ)

7. 2023 ജൂലൈയിൽ എൽബ്രസ് കീഴടക്കിയ ഐ. എ. എസ്. ഓഫീസർ
Answer അർജുൻ പാണ്ഡ്യൻ

8. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത്
Answer കേരളം

9. 2023 ആഗസ്റ്റ് 1 മുതൽ ചരക്ക് സേവന നികുതിയിലെ ഇ – ഇൻവോയ്സിങ് പരിധി
Answer 5 കോടി രൂപ

10. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോൾ നേടിയ താരം
Answer ക്രിസ്റ്റ്യാനോ റൊണാൾഡോ

11. 2023 ആഗസ്റ്റിൽ അന്തരിച്ച സാഹിത്യകാരൻ
Answer എം. സുധാകരൻ

12. 2023 – ൽ വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ സിനിമാ സാഹിത്യ സമ്മാനം ലഭിച്ചത്
Answer സി. രാധാകൃഷ്ണൻ

13. 2023 ബുക്കർ പ്രൈസിനുള്ള ലോംഗ് ലിസ്റ്റിൽ ഇടം നേടിയ വെസ്റ്റേൺ ലെയ്ൻ’ എന്ന പുസ്തകം രചിച്ചത്
Answer Chetna Maroo

14. വിദേശത്ത് മരിച്ചവരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ ആരംഭിക്കുന്ന പോർട്ടൽ
Answer ഇ -കെയർ

15. 2023 ൽ തമിഴ്നാട്ടിൽ നിന്നും GI ടാഗ് ലഭിച്ച വാഴപ്പഴം
Answer മട്ടി വാഴപ്പഴം

16. തമിഴ്നാട്ടിലെ ആദ്യ വനിതാ ആന പാപ്പാൻ
Answer ബെല്ലി

17. പിന്നാക്ക സമുദായങ്ങളിലെ (OBC) ഉപവിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ
Answer ജസ്റ്റിസ് രോഹിണി കമ്മീഷൻ

18. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ വിൽപ്പന സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ലൈസൻസ് ഡ്രൈവ്
Answer ഓപ്പറേഷൻ ഫോസ്കോസ്

19. 2023 ൽ അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ടുണിഷ്യൻ പ്രധാനമന്ത്രി
Answer Najla Bouden

20. ഐ ലീഗിൽ നിന്നും ISL ലേക്ക് സ്ഥാനകയറ്റം ലഭിക്കുന്ന ആദ്യ ഫുട്ബോൾ ക്ലബ്ബ്
Answer പഞ്ചാബ് എഫ്.സി.

21. 2023 ഏഷ്യൻ യൂത്ത് & ജൂനിയർ വെയിറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് വേദി
Answer ഗ്രേറ്റർ നോയിഡ

22. വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് 2023 വേദി
Answer കാനഡ

23. 2023 ൽ ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
Answer Khanun

24. വെർട്ടിക്കൽ യൂണിവേഴ്സിറ്റി ക്യാമ്പസ് സ്ഥാപിക്കാൻ അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
Answer മഹാരാഷ്ട്ര

25. 2023 – ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം
Answer അലക്സ് ഹെയ്ൽസ്

26. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്
Answer എ.എ. റഷീദ്

27. 5th കോഫി കോൺഫറൻസിന്റെ ബ്രാന്റ് അംബാസഡർ
Answer രോഹൻ ബൊപ്പണ്ണ

28. അടുത്തിടെ ആംഗ്യഭാഷ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച രാജ്യം
Answer ദക്ഷിണാഫ്രിക്ക

29. അമൃത് ഭക്ഷ്യ ആന്ദോളൻ നടപ്പിലാക്കുന്ന സംസ്ഥാനം
Answer അസം

30. ഇന്ത്യയിലെ ആദ്യ ബ്യൂട്ടി & ലൈഫ് സ്റ്റൈൽ ഫെസ്റ്റിവൽ ആയ Nykaaland ന് വേദിയാകുന്നത്
Answer മുംബൈ

31. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയത്
Answer അദിതി ഗോപിചന്ദ് സ്വാമി

32. തോഷഖാന അഴിമതിക്കേസിൽ ജയിലിലടയ്ക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി
Answer ഇമ്രാൻ ഖാൻ

33. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി റൈനോ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം
Answer ബീഹാർ

34. Central Board of Indirect Taxes and Customs (CBIC) ചെയർമാൻ
Answer സഞ്ജയ് കുമാർ അഗർവാൾ

35. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടത്തൊനായി വിജിലൻസ് നടത്തിയ പരിശോധന
Answer ഓപ്പറേഷൻ ഇ- സേവ

36. കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്
Answer എസ്. മണികുമാർ

37. അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന അന്തർദേശീയ കയാക്കിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്
Answer പുലിക്കയം (കോഴിക്കോട്)

38. നീണ്ട ഇടവേളയ്ക്ക് ശേഷം വിക്ഷേപിക്കാനൊരുങ്ങുന്ന റഷ്യൻ ചാന്ദ്ര ദൗത്യം
Answer ലൂണ 25

39. ചന്ദ്രയാൻ – 3 പേടകത്തിൽ നിന്ന് ISRO യ്ക്ക് ലഭിച്ച ആദ്യ സന്ദേശം
Answer ‘ ഞാൻ ചന്ദ്രന്റെ ഗുരുത്വാകർഷണം. അനുഭവിക്കുന്നു'(I am feeling Lunar Gravity)

40. മണിപ്പൂർ കലാപ അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വനിതാ സംഘത്തിൽ ഉൾപ്പെട്ട മലയാളി
Answer ആശ മേനോൻ

41. ട്രക്കോമ വിജയകരമായി ഇല്ലാതാക്കുന്ന പതിനെട്ടാമത്തെ രാജ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ച രാജ്യം
Answer ഇറാഖ്

42. 2023 ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
Answer ഇന്ത്യ

43. ടെസ്ലയുടെ പുതിയ സി.എഫ്.ഒ. ആകുന്ന ഇന്ത്യൻ വംശജൻ
Answer വൈഭവ് തനേജ

44. കംബോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്
Answer Hun Manet

45. ഇന്ത്യയിലാദ്യമായി ഡിയോസോറസ് ദിനോസറിന്റെ ഫോസിൽ കണ്ടെത്തപ്പെട്ട സംസ്ഥാനം
Answer രാജസ്ഥാൻ

46. 2023 -ൽ പുറത്തുവിട്ട World Trade Statistical Review പ്രകാരം ചരക്ക് കയറ്റുമതി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
Answer 18

47. ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
Answer കേരളം

48. കേരള പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്
Answer എം. വെങ്കിട്ടരമണ

49. ബ്ലു ക്രാബുകളുടെ വ്യാപനം തടയാൻ പുതിയ പദ്ധതി ആരംഭിക്കുന്ന രാജ്യം
Answer ഇറ്റലി

50. 2023 ആഗസ്റ്റിൽ യു.കെ.യിൽ അതിവേഗം വ്യാപിക്കാൻ ആരംഭിച്ച കോവിഡ് വകഭേദം
Answer എറിസ് (ഇ ജി 5. 1)

51. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി ആമസോൺ കോർപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷന്റെ (ACTO) ഉച്ചകോടി നടന്നത്
Answerബെലേം (ബ്രസീൽ)

52. വർദ്ധിച്ചുവരുന്ന സൈബർ മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയം കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഒഴിവാക്കി പകരം കൊണ്ടുവരുന്ന ഓപ്പറേറ്റിങ് സിസ്റ്റം
Answer മായ

53. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
Answer നീരജ് ചോപ്ര

54. 2023 – ൽ സ്റ്റാറ്റിസ്റ്റിക്സിനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയത്
Answer കല്യാംപുടി രാധാകൃഷ്ണ റാവു

55. ലോകത്തിലെ ആദ്യ Asian King Vulture സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്
Answer ഉത്തർപ്രദേശ്

56. 2023 -ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം
Answer 6 ( BJP, കോൺഗ്രസ്, CPI (M), BSP (ബഹുജൻ സമാജ് പാർട്ടി), NPP (നാഷണൽ പീപ്പിൾസ് പാർട്ടി), AAP (ആം ആദ്മി പാർട്ടി))

57. മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം
Answer രാജസ്ഥാൻ

58. IPL -ൽ 6000 റൺസ് പൂർത്തിയാക്കുന്ന ആദ്യ വിദേശ താരം
Answer ഡേവിഡ് വാർണർ

59. IPL ൽ ഒരു ടീമിനെ 200 മത്സരങ്ങളിൽ നയിച്ച ആദ്യ ക്യാപ്റ്റൻ
Answerമഹേന്ദ്രസിംഗ് ധോണി

60. കന്നുകാലി ആരോഗ്യ സംരക്ഷണത്തിനായി സഞ്ജീവനി പദ്ധതി’ ആരംഭിക്കുന്ന സംസ്ഥാനം
Answer ഹിമാചൽ പ്രദേശ്

61. ലോകത്തിലെ ആദ്യ H3N8 ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്
Answer ചൈന

62. 2023- ൽ ട്രാൻസ്ജെൻഡേഴ്സിന് ഒ. ബി.സി. പദവി നൽകിയ സംസ്ഥാനം
Answer മധ്യപ്രദേശ്

63. ബ്രിട്ടൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടറാകുന്ന ആദ്യ വനിത
Answer Anne Keast Butler

64. 2023- ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ
Answer കെ. വി. രാമനാഥൻ

65. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയഅംബേദ്കർ പ്രതിമ സ്ഥാപിക്കപ്പെടുന്നത്
Answer തെലങ്കാന

66. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്
Answer തിരുവനന്തപുരം – കണ്ണൂർ

67. കേരളത്തിലെ ആദ്യ സോളാർ – വിൻഡ് മൈക്രോ ഗ്രിഡ് വൈദ്യുത പദ്ധതി നിലവിൽ വരുന്നത്
Answer താഴെതുടുക്കി

68. ജലനിധി പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
Answerഓപ്പറേഷൻ ഡെൽറ്റ

69. ചൈനയിലേക്ക് toque macaques നെ കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്ന രാജ്യം
Answer ശ്രീലങ്ക

70. 2023- ൽ അന്തരിച്ച ബംഗ്ലാദേശ് വിമോചന പോരാളിയും പൊതുജനാരോഗ്യ വിദഗ്ധനുമായ വ്യക്തി
Answer ഡോ. സഫറുള്ള ചൗധരി

71. വ്യാഴത്തെയും അതിന്റെ മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹം
Answer JUICE

72. കുട്ടികൾക്ക് വേണ്ടിയുള്ള ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം
Answer ഘാന

73. ഇന്ത്യയിലാദ്യമായി അഗ്രി ഡ്രോൺ സബ്സിഡി ലഭിക്കുന്ന കമ്പനി
Answer ഗരുഡ എയ്റോ സ്പേസ്

74. 2023 -ലെ Cannes ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം
Answer കെന്നഡി

75. ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ദേശീയ ഫുട്ബോൾ ഫെഡറേഷൻ നൽകാൻ തീരുമാനിച്ച മിനിമം വേതനം
Answer 3.2 ലക്ഷം രൂപ

76. 59th മിസ് ഇന്ത്യ (2023) ആയി തിരഞ്ഞെടുക്കപ്പെട്ടത്
Answer നന്ദിനി ഗുപ്ത

77. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ AIIMS സ്ഥാപിതമായത്
Answer ഗുവാഹത്തി

78. കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ ക്ലാസിക് ഇംപീരിയൽ മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത്
Answer മധുർ മിത്തൽ

79. രഞ്ജി ട്രോഫി ജേതാക്കൾക്ക് നൽകുന്ന പുതുക്കിയ സമ്മാനത്തുക
Answer 5 കോടി രൂപ

80. കനത്ത മഴ നിരീക്ഷിക്കാൻ വേണ്ടി ചൈന വിക്ഷേപിച്ച ഉപഗ്രഹം
Answer Fengyun -3G

81. യൂറോപ്പിലെ ഏറ്റവും വലിയ ആണവ റിയാക്ടർ
Answer Olkiluoto 3

82. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ ക്ക് അവതാരിക എഴുതിയത് ആര്?
Answerമമ്മൂട്ടി

83. 2023ലെ ബ്രിക്സ് ഉച്ചക്കോടിക്ക് വേദിയായ രാജ്യം ഏത്?
Answerദക്ഷിണാഫ്രിക്ക

84. കേരള ഫുട്ബോൾ അസോസിയേഷൻ പുതിയ പ്രസിഡണ്ട് ആയി ചുമതലയേറ്റ വ്യക്തി?
Answerനവാസ് മീരാൻ

85. 108 മത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി എവിടെ ?
Answerനാഗ്പൂർ

86. കേരളത്തിലെ ആദ്യ AI സ്കൂൾ നിലവിൽ വരുന്നത് എവിടെ ?
Answerശാന്തിഗിരി വിദ്യാഭവൻ (പോത്തൻ കോട്, തിരുവനന്തപുരം)

87. 3 D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ തപാൽ ഓഫീസ് നിലവിൽ വന്നത് ?
Answerബാംഗ്ലൂർ

88. 2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ?
Answerസി ആർ റാവു

89. ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പുതിയ പേര്?
Answerപ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

90. 2023 ആഗസ്റ്റിൽ അന്തരിച്ച സാഹിത്യകാരനും തിരക്കഥാകൃത്തുമായ വ്യക്തി?
Answerഗഫൂർ അറക്കൽ

91. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യം?
Answerഇന്ത്യ

92. ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്?
Answer2023 ആഗസ്റ്റ് 23

93. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര്?
Answerശിവശക്തി പോയിന്റ്

94. ലക്നൗ നാഷണൽ ബോട്ടാണിക്കൽ റിസ ർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുക ളുള്ള താമരയ്ക്ക് നൽകിയിരിക്കുന്ന പേര്?
Answerനമോ 108

95. 2023 ഓഗസ്റ്റിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം?
Answerസച്ചിൻ ടെണ്ടുൽക്കർ

96. ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത്?
Answerതമിഴ്നാട്

97. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കാൻ തീരുമാനിച്ച കേരളത്തിലെ ആദ്യ സർവകലാശാല?
Answerഎപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല

98. 2021 -2022ലെ സ്വരാജ് ട്രോഫിയിൽ മികച്ച കോർപ്പറേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answerതിരുവനന്തപുരം

99. 2023- ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം?
Answerക്രിക്ടോവേഴ്‌സ്

100. 2023 ആഗസ്റ്റിൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യ ബയോ സയൻസ് സിനിമ?
Answerദി വാക്സിൻ വാർ

Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *