March 2024 Current Affairs Questions and Answers (Malayalam)

March 2024 Current Affairs Questions and Answers in Malayalam
കേരള പി എസ് സി പരീക്ഷകളിൽ സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നും റാങ്ക് മേക്കിങ്ങിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2024 മാർച്ച്‌ മാസം നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട തുരഞ്ഞെടുക്കപ്പെട്ട 50 ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്.

March Current Affairs Questions and Answers in Malayalam 2024

Here are questions and answers on various topics highlighted in Current Affairs March 2024. These questions are for General PSC Current Affairs, LPSA, UPSA Current Affairs, CPO Current Affairs, 12th Prelims Current Affairs, 10th Prelims Current Affairs, and Degree Level Current Affairs. Also, current affairs for the LDC exam are included.

1. വിവേചന രഹിത ദിനം എന്നാണ്?
A. മാർച്ച് 1
B. മാർച്ച് 2
C. മാർച്ച് 3
D. മാർച്ച് 4

Answer: A. മാർച്ച് 1

2. ലോകത്തിൽ ആദ്യത്തെ വേദ ഘടികാരം സ്ഥാപിച്ചത് എവിടെ?
A. തക്ഷശില
B. ഉജ്ജയിൻ
C. മഗധ
D. കോസലം

Answer: B. ഉജ്ജയിൻ

3. ഐ എസ് ആർ ഒ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരുക്കുന്ന യങ്ങ് സയന്റിസ്റ്റ് പ്രോഗ്രാം ചുവടെ നൽകിയിരിക്കുന്നത് ഏതാണ്?
A. യങ്ങ് ഇന്ത്യ
B. യുവിക
C. ഫ്യൂച്ചർ സയന്റിസ്റ്റ്
D. സ്റ്റുഡൻസ് സയന്റിസ്റ്റ്

Answer: B. യുവിക

4. ഡബ്ലിയു എച്ച് ഒ വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം ഏതാണ്?
A. ചെന്നൈ
B. കൊച്ചി
C. ബാംഗ്ലൂർ
D. മധുരൈ

Answer: B. കൊച്ചി

5. കായിക താരങ്ങൾക്ക് വേണ്ടി ഇ-സർട്ടിഫിക്കറ്റ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ഏതാണ്?
A. ആന്ധ്രപ്രദേശ്
B. തമിഴ്നാട്
C. കേരളം
D. കർണാടക

Answer: C. കേരളം

6. ലോക കേൾവി ദിനം
A. മാർച്ച് 5
B. മാർച്ച് 8
C. മാർച്ച് 3
D. മാർച്ച് 2

Answer: C. മാർച്ച് 3

7. കേന്ദ്രസർക്കാരിൻറെ നദീതട മാനേജ്മെൻ്റ് പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നദി ഏതാണ്?
A. പെരിയാർ
B. ഭാരതപ്പുഴ
C. പമ്പ
D. അച്ചൻകോവിൽ

Answer: A. പെരിയാർ

8. ആദ്യത്തെ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാൻ്റ് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A. തമിഴ്നാട്
B. ഗുജറാത്ത്
C. ആന്ധ്രപ്രദേശ്
D. ഡൽഹി

Answer: B. ഗുജറാത്ത്

9. 2024-ൽ ഇൻ്റർനാഷണൽ സ്പൈസ് കോൺഫറൻസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്
A. ബെൽഗാം
B. ഗുരുഗ്രാം
C. സബർമതി
D. വാരണസി

Answer: B. ഗുരുഗ്രാം

10. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ആരംഭിച്ച ആപ്പ് ഏതാണ്?
A. ഹരിതമിത്ര
B. ഹരിതമിത്രം
C. ഹരിതവിജ്ഞാൻ
D. ഹരിതഭാരതി

Answer: B. ഹരിതമിത്രം

11. 2024-ൽ 21-ാം ബയോ ഏഷ്യ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം ഏതാണ്?
A. ബാംഗ്ലൂർ
B. ഗ്വാളിയോർ
C. ഹൈദരാബാദ്
D. ഗുവഹട്ടി

Answer: C. ഹൈദരാബാദ്

12. പഞ്ചായത്ത് തലത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ജില്ല ഏതാണ്?
A. മലപ്പുറം
B. വയനാട്
C. ഇടുക്കി
D. പാലക്കാട്

Answer: B. വയനാട്

13. ഇന്ത്യയിലാദ്യമായി അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വരുന്നത് എവിടെ?
A. കൊൽക്കത്ത
B. ബാംഗ്ലൂർ
C. തെലങ്കാന
D. കൊച്ചി

Answer: A. കൊൽക്കത്ത

14. ക്ലോണിങ്ങിലൂടെ തിബറ്റൻ ആടിനെ സൃഷ്ടിച്ച ഏഷ്യൻ രാജ്യം?
A. നേപ്പാൾ
B. ചൈന
C. മ്യാൻമാർ
D. ഭൂട്ടാൻ

Answer: B. ചൈന

15. ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷഹബാസ് നദീം ഏത് രാജ്യത്തിൻ്റെ കായികതാരമാണ്?
A. പാക്കിസ്ഥാൻ
B. ഇന്ത്യ
C. വെസ്റ്റ് ഇൻഡീസ്
D. ഇംഗ്ലണ്ട്

Answer: B. ഇന്ത്യ

16. വന കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി സംസ്ഥാന വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതി അറിയപ്പെടുന്നത്
A. ഹാരിയർ
B. വനിക
C. മിഷൻ സ്റ്റോപ്പ്
D. പര്യാവരൺ

Answer: A. ഹാരിയർ

17. ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് താഴെ നൽകിയിരിക്കുന്നവയിൽ
A. പാറ്റ്‌ന, ബീഹാർ
B. ചെന്നൈ, തമിഴ്നാട്
C. മുംബൈ, മഹാരാഷ്ട്ര
D. ബാംഗ്ലൂർ, കർണാടക

Answer: A. പാറ്റ്‌ന, ബീഹാർ

18. 24-മത്തെ പ്രധാനമന്ത്രിയായി പാക്കിസ്ഥാനിൽ ചുമതലയേറ്റത്
A. മുഹമ്മദ് ഷാനവാസ്
B. ഷഹബാസ് ഷരീഫ്
C. ഷാനവാസ് ലത്തീഫ്
D. ഷഹബാസ് കരീം

Answer: B. ഷഹബാസ് ഷരീഫ്

19. ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ ആദ്യ വനിതാ സ്നൈപ്പർ ചുവടെ നൽകിയിരിക്കുന്നതിൽ ആരാണ്?
A. സുമൻ കുമാരി
B. സാൽമി കിഷൻ
C. ചായ പാണ്ഡെ
D. ഗൗരി ഷിൻഡെ

Answer: A. സുമൻ കുമാരി

20. സംസ്ഥാന സർക്കാർ ഒ ടി ടി പ്ലാറ്റ്ഫോം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
A. തമിഴ്നാട്
B. കേരളം
C. കർണാടക
D. ആന്ധ്ര പ്രദേശ്

Answer: B. കേരളം

21. അരുണാചൽ പ്രദേശിലെ 26-ാമത്തെ ജില്ല ഏതാണ്?
A. കെയി പന്യോർ
B. കുറുങ് കുമെ
C. അഞ്ചോ
D. ക്രാ ദാദി

Answer: A. കെയി പന്യോർ

22. വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A. കേരളം
B. ഒഡീഷ
C. ജാർഖണ്ഡ്
D. പഞ്ചാബ്

Answer: C. ജാർഖണ്ഡ്

23. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം ഏതാണ്?
A. സെല തുരങ്കം
B. റോഹ് താങ്ങ് തുരങ്കം
C. പിർ പഞ്ചൽ തുരങ്കം
D. ബനിഹാൽ ഖാസിഗുണ്ട് തുരങ്കം

Answer: A. സെല തുരങ്കം

24. ബംഗ്ലാദേശിൽ ചിത്രീകരിക്കുന്ന ആദ്യത്തെ മലയാള സിനിമ ഏതാണ്?
A. നൈറ്റ് ഡ്രൈവ്
B. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്
C. ആക്ഷൻ ഹീറോ ബിജു 2
D. ആടുജീവിതം

Answer: C. ആക്ഷൻ ഹീറോ ബിജു 2

25. ആദ്യമായി അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരാൻ പോകുന്ന ഏഷ്യയിലെ ഇടം
A. കോഴിക്കോട്
B. മുംബൈ
C. ബാംഗ്ലൂർ
D. ധാക്ക

Answer: A. കോഴിക്കോട്

26. 2024 ൽ നാറ്റോയിൽ പുതുതായി അംഗത്വം നേടിയ രാജ്യം
A. സ്വീഡൻ
B. ബ്രസീൽ
C. ഇസ്രായേൽ
D. പോളണ്ട്

Answer: A. സ്വീഡൻ

27. 2024-ൽ ഇറാസ്മസ് പ്രൈസ് നേടിയ പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ ആരാണ്?
A. അമിഷ് ത്രിപാഠി
B. വിക്രം സേത്
C. ശശി തരൂർ
D. അമിതാവ് ഘോഷ്

Answer: D. അമിതാവ് ഘോഷ്

28. 2024-ൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ എഴുത്തുകാരി ആരാണ്?
A. സുധാ മൂർത്തി
B. അരുന്ധതി റോയ്
C. അനിതാ ദേശായി
D. കിരൺ ദേശായി

Answer: A. സുധാ മൂർത്തി

29. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് ആരാണ്?
A. രവിചന്ദ്രൻ അശ്വിൻ
B. ജസ്പ്രീത് ബുംറ
C. രവീന്ദ്ര ജഡേജ
D. കുൽദീപ് യാദവ്

Answer: A. രവിചന്ദ്രൻ അശ്വിൻ

30. 2024 മാർച്ചിൽ രാജിവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്
A. സുനിൽ അറോറ
B. സുശീൽ ചന്ദ്ര
C. അരുൺ ഗോയൽ
D. രാജീവ് കുമാർ

Answer: C. അരുൺ ഗോയൽ

31. ലോകത്താദ്യമായി ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം ഏതാണ്?
A. സൗദി അറേബ്യ
B. ഒമാൻ
C. ഖത്തർ
D. അബുദാബി

Answer: A. സൗദി അറേബ്യ

32. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനായി നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
A. കിഷോർ മക്വാന
B. പി എൽ പുനിയ
C. വിജയ് സാംപ്ല
D. ആർ എസ് കതേരിയ

Answer: A. കിഷോർ മക്വാന

33. എല്ലാവർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച (മാർച്ച് 14) ഏത് ദിനമായാണ് ആചരിക്കുന്നത്?
A. ലോക കരൾ ദിനം
B. ലോക വൃക്ക ദിനം
C. ലോക കാഴ്ച ദിനം
D. ലോക കൈ ശുചിത്വ ദിനം

Answer: B. ലോക വൃക്ക ദിനം

34. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രത്തിനുള്ള റെക്കോർഡ് സ്വന്തമാക്കിയത് ചിത്രം
A. ഭ്രമയുഗം
B. മഞ്ഞുമ്മൽ ബോയ്സ്
C. പ്രേമലു
D. ആടുജീവിതം

Answer: B. മഞ്ഞുമ്മൽ ബോയ്സ്

35. അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) യുടെ കണക്ക് പ്രകാരം അതി ദരിദ്ര രാജ്യങ്ങളിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം
A. സിറിയ
B. ദക്ഷിണ ആഫ്രിക്ക
C. ദക്ഷിണ സുഡാൻ
D. മടഗാസ്കർ

Answer: C. ദക്ഷിണ സുഡാൻ

36. 65 -ാമതായി നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല
A. വയനാട്
B കോഴിക്കോട്
C. മലപ്പുറം
D. കണ്ണൂർ

Answer: B കോഴിക്കോട്

37. പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടന് വേണ്ടിയുള്ള പുരസ്കാരം കരസ്ഥമാക്കിയ മലയാള നടൻ ആരാണ്?
A. മമ്മൂട്ടി
B. പൃഥ്വിരാജ്
C. ടോവിനോ തോമസ്
D. അർജുൻ അശോക്

Answer: C. ടോവിനോ തോമസ്

38. സമുദ്ര വിഭവങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രത്യേക സേനയ്ക്ക് രൂപം നൽകിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A. ഗുജറാത്ത്
B. കേരളം
C. തമിഴ്നാട്
D. മഹാരാഷ്ട്ര

Answer: C. തമിഴ്നാട്

39. ഇന്ത്യ 2024 മാർച്ച് മാസം വിജയകരമായി പരീക്ഷിച്ച മിസൈൽ ഏതാണ്?
A. പ്രഹർ
B. പൃഥ്വി – 1
C. അസ്ത്ര
D. അഗ്നി – 5

Answer: D. അഗ്നി – 5

40. അനധികൃതമായുള്ള പശുക്കടത്തൽ തടയാനായി ജമ്മു കാശ്മീർ പോലീസ് നടപ്പാക്കിയ പരിശോധന അറിയപ്പെടുന്നത്
A. ഓപ്പറേഷൻ ദേവി ശക്തി
B. ഓപ്പറേഷൻ കാശ്മീർ
C. ഓപ്പറേഷൻ ഓൾ ഔട്ട്
D. ഓപ്പറേഷൻ കാമധേനു

Answer: D. ഓപ്പറേഷൻ കാമധേനു

41. ഇന്ത്യ 2024 മാർച്ച് മാസം വിജയകരമായി പരീക്ഷിച്ച മിസൈൽ ആണ് അഗ്നി – 5. ഇതിന് നേതൃത്വം നൽകിയ മലയാളി വനിത
A. ഷീന റാണി
B. ടെസ്സി തോമസ്
C. ദുർഗവതി ദേവി
D. അനുരാധ ടി കെ

Answer: A. ഷീന റാണി

42. ഇന്ത്യയിൽ 2024 മാർച്ച് മാസം പുതുതായി ആരംഭിച്ച പുതിയ വിമാന കമ്പനി ഏതാണ്?
A. ഫ്ളൈ 91
B. വിസ്താര
C. ഡെൽറ്റ
D. സ്പൈസ് ജെറ്റ്

Answer: A. ഫ്ളൈ 91

43. സംസ്ഥാന നിയമവകുപ്പ് തയാറാക്കിയ പോക്സോ നിയമത്തെകുറിച്ചുള്ള ഹ്രസ്വ ചിത്രം
A. ശ്രദ്ധ
B. നിയമം
C. നീതി
D. മാറ്റൊലി

Answer: D. മാറ്റൊലി

44. ഇന്ത്യയിൽ ആദ്യമായി എലൈറ്റ് ഫോഴ്സ് ആരംഭിച്ച സംസ്ഥാനം ഏതാണ്?
A. തമിഴ്നാട്
B. കർണാടക
C. മഹാരാഷ്ട്ര
D. ഗുജറാത്ത്

Answer: A. തമിഴ്നാട്

45. 2024 -ൽ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വേദിയായി തിരഞ്ഞെടുക്കപ്പെട്ടത് ചുവടെ നൽകിയതിൽ ഏതാണ്?
A. വാഗമൺ
B. മസൂറി
C. മൂന്നാർ
D. വർക്കല

Answer: A. വാഗമൺ

46. ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ആയുർവേദ കഫേ എവിടെയാണ്?
A. ന്യൂ ഡൽഹി
B. മഹാരാഷ്ട്ര
C. തഞ്ചാവൂർ
D. രാമേശ്വരം

Answer: A. ന്യൂ ഡൽഹി

47. ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
A. സ്വിറ്റ്സർലൻഡ്
B. ഫിൻലൻഡ്
C. ഫിലിപ്പീൻസ്
D. ഓസ്ട്രേലിയ

Answer: B. ഫിൻലൻഡ്

48. ലില്യപ്പ എന്ന പുസ്തകം രചിച്ചത്
A. സുധാ മൂർത്തി
B. അനിതാ ദേശായി
C. സാറ ജോസഫ്
D. എം കെ സാനു

Answer: C. സാറ ജോസഫ്

49. ബാലചൂഷണം തടയുക എന്ന ലക്ഷ്യത്തിനായി സംസ്ഥാന വനിതാ – ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ്?
A. സേവ് ദ ചൈൽഡ്
B. ശരണ ബാല്യം
C. ഓപ്പറേഷൻ ഹാപ്പി
D. ചിൽഡ്രൻസ് കഫെ

Answer: B. ശരണ ബാല്യം

50. പുനരുപയോഗ സാധ്യതയുള്ള ഐ എസ് ആർ ഒ നിർമ്മിക്കുന്ന വിക്ഷേപണ വാഹനമേതാണ്?
A. ഐ വാഹൻ
B. പുഷ്പക്
C. ഫാൽകൺ 9
D. എസ് ആർ ഇ – 1

Answer: B. പുഷ്പക്


Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *