PSC Reproductive System Questions – പി.എസ്.സി പ്രത്യുൽപാദന വ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും

PSC Reproductive System Questions - പി.എസ്.സി പ്രത്യുൽപാദന വ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിൽ ബയോളജി വിഷത്തിൽ ഉൾപ്പെടുന്ന “പ്രത്യുല്പാദന വ്യവസ്ഥ” എന്ന സബ് ടോപിക്കിൽ ഉൾപ്പെടുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ തന്നിരിക്കുന്നു. വരാനിക്കുന്ന കേരള പി എസ് സി യുടെ വിവിധ പരീക്ഷകളിൽ ഉന്നത മാർക്കുകൾ വാങ്ങാൻ നൂതന രീതിയിലുള്ള ഈ ചോദ്യങ്ങൾ ഉദ്യോഗാർഥികൾക്ക് ഉപകാരപ്രദമാകും.

Kerala PSC Reproductive System Questions and Answers

1. ഒട്ടപ്പെട്ടത് ഏതാണ്?
A. അണ്ഡാശയം
B. അണ്ഡവാഹി
C. ഗർഭാശയം
D. പ്രോസ്റ്റേറ്റ് ഗ്രന്ഥി

Answer: D. പ്രോസ്റ്റേറ്റ് ഗ്രന്ഥി

2. തെറ്റായ പ്രസ്താവന ഏതാണ്?
(i) സെർറ്റോളജി കോശങ്ങൾ പുംബീജങ്ങൾക്ക് പോഷണം നൽകുന്നു
(ii) ബീജോൽപ്പാദക നളികകളുടെ ആന്തരഭിത്തിയിൽ 4 തരം കോശങ്ങൾ ഉണ്ട്
(iii) പുംബീജ ജനകകോശങ്ങൾക്ക് ഊനഭംഗം നടന്നുണ്ടാകുന്ന 4 തുല്യ ഏകപ്ലോയിഡ് കോശങ്ങൾ ആണ് സ്പേർമാറ്റിഡുകൾ
(iv) പുംബീജത്തിൻ്റെ ഉൽപാദനത്തിന് ശരീര താപ നിലയേക്കൾ കുറഞ്ഞ താപ നില (35-36⁰C) സഹായകമാണ്
A. (i), (iv) മാത്രം തെറ്റാണ്
B. (ii) മാത്രം തെറ്റാണ്
C. (iii) മാത്രം തെറ്റാണ്
D. എല്ലാം ശരിയാണ്

Answer: B. (ii) മാത്രം തെറ്റാണ്

3. പ്രാഥമിക അണ്ഡസ്തരം അറിയപ്പെടുന്നത്
A. സോണപെല്ലൂസിഡ
B. വിറ്റലൈൻ സ്തരം
C. കൊറോണ റേഡിയറ്റ
D. ഇവയൊന്നുമല്ല

Answer: B. വിറ്റലൈൻ സ്തരം

4. ഗർഭാശയത്തിൻ്റെ ആന്തര പാളി അറിയപ്പെടുന്നത്?
A. മയോമെട്രിയം
B. എൻഡോമെട്രിയം
C. പെരിമെട്രിയം
D. പാരാമെട്രിയം

Answer: B. എൻഡോമെട്രിയം

5. ഗർഭാശയത്തിൻ്റെ മധ്യ പാളി അറിയപ്പെടുന്നത്
A. മയോമെട്രിയം
B. പാരാമെട്രിയം
C. പെരിമെട്രിയം
D. എൻഡോമെട്രിയം

Answer: A. മയോമെട്രിയം

6. പിതൃ ക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് കാണപ്പെടുന്നത് പുംബീജത്തിൻ്റെ__
A. തല
B. കഴുത്ത്
C. മധ്യ ഖണ്ഡം
D. വാൽ

Answer: A. തല

7. പുംബീജങ്ങൾക്ക് ചലിക്കാനുള്ള ഊർജം നൽകുന്നത് ഉടൽ ഭാഗത്തെ____
A. അന്തർ ദ്രവ്യ ജാലിക
B. മൈറ്റോകോൺഡ്രിയോൺ
C. ഫേനം
D. ഇവയൊന്നുമല്ല

Answer: B. മൈറ്റോകോൺഡ്രിയോൺ

8. പ്ലാസൻ്റ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉൾപ്പെടാത്തത്
(i) ഈസ്ട്രജൻ
(ii) പ്രൊജസ്റ്റിറോൺ
(iii) ഹ്യൂമൺ പ്ലാസൻ്റൽ ലാക്ടോജൻ
(iv) ഹ്യൂമൺ കോറിയോണിക് ഗോണാഡോട്രോപ്പിൻ
A. (i) (ii) ഉൾപ്പെടുന്നു
B. (iii) ഉൾപ്പെടുന്നില്ല
C. (iv) ഉൾപ്പെടുന്നില്ല
D. എല്ലാം ഉൾപ്പെടുന്നു

Answer: D. എല്ലാം ഉൾപ്പെടുന്നു

9. പുരുഷനെ വന്ധീകരിക്കുന്ന ശാസ്ത്രക്രിയ അറിയപ്പെടുന്നത്
A. വാസോക്ടമി
B. വാസോണക്ടമി
C. വാസക്ടമി
D. വാസെക്ടമി

Answer: C. വാസക്ടമി

10. സ്ത്രീയെ വന്ധീകരിക്കുന്ന ശാസ്ത്രക്രിയ അറിയപ്പെടുന്നത്
A. ട്യൂബക്ടമി
B. ട്യൂബക്ടെമി
C. ട്യൂബെക്ടമി
D. ട്യൂബോക്ടമി

Answer: C. ട്യൂബെക്ടമി


Related Articles:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *