February 2024 Current Affairs Questions and Answers (Malayalam)
പിഎസ്‌സി പരീക്ഷകളിലെ സമകാലിക കാര്യങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സുപ്രധാന പങ്ക് ഉദ്യോഗാർത്ഥികൾ തിരിച്ചറിയണം. വിജയം നേടുന്നതിനു പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ഇവന്റുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ആവശ്യമാണ്. 2023 നവംബറിലെ പ്രസക്തമായ നിലവിലെ കാര്യങ്ങളും അവയുടെ അനുബന്ധ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
February Current Affairs Questions and Answers in Malayalam 2024
2024 ഫെബ്രുവരിയിലെ PSC കറൻ്റ് അഫയേഴ്‌സിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെയുണ്ട്. ഈ ചോദ്യങ്ങൾ ജനറൽ PSC കറൻ്റ് അഫയേഴ്‌സ്, LPSA, UPSA കറൻ്റ് അഫയേഴ്‌സ്, CPO കറൻ്റ് അഫയേഴ്‌സ്, 12th പ്രിലിംസ് കറൻ്റ് അഫയേഴ്‌സ്, 10th Prelims കറൻ്റ് അഫയേഴ്‌സ്, ഡിഗ്രി ലെവൽ കറൻ്റ് അഫയേഴ്‌സ് എന്നിവയ്ക്കുള്ളതാണ്. കൂടാതെ എൽ ഡി സി പരീക്ഷക്കുള്ള കറന്റ് അഫയേഴ്‌സ് കൂടെ ഉൾപെടുത്തിയിട്ടുണ്ട്.
1. 2024 ൽ കടമന്നിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കടമന്നിട്ട പുരസ്കാരം നേടിയ വ്യക്തി ആരാണ്?
A. റഫീഖ് അഹമ്മദ്
B. ഗിരീഷ് പുത്തഞ്ചേരി
C. കൈതപ്രം ദാമോദരൻ നമ്പൂതിരി
D. ബി. കെ. ഹരിനാരായണൻ
Answer: A. റഫീഖ് അഹമ്മദ്
2. മുൻ ചീഫ് സെക്രട്ടറിയും മുഖ്യ വിവരാവകാശ കമ്മീഷണറും ആയ വിശ്വാസ് മേത്തയുടെ ആത്മകഥയുടെ പേര്?
A. ആനുകാലികം
B. ആജീവനാന്തം
C. ആത്മോപദേശം
D. അതിജീവനം
Answer: D. അതിജീവനം
3. 2024 ൽ ലോക് സഭയിൽ പൊതുപരീക്ഷ ബിൽ പാസാക്കിയത് എന്നാണ്
A. ഫെബ്രുവരി 2
B. ഫെബ്രുവരി 4
C. ഫെബ്രുവരി 6
D. ഫെബ്രുവരി 8
Answer: C. ഫെബ്രുവരി 6
4. തെലുങ്കാനയിലെ ഔദ്യോഗിക ഗാനം ഏതാണ്?
A. ജയ ജയ ഹേ തെലുങ്കാന
B. ജയ ജയ കോമള ധരണി
C. ജയ ഭാരത ജനനിയ തനുജതേ
D. ജയഹേ തെലുങ്കാന മാതേ
Answer : A. ജയ ജയ ഹേ തെലുങ്കാന
5. കേന്ദ്ര സർക്കാർ സാധാരണക്കാരെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാൻ
കിലോ ഗ്രാമിന് 29 രൂപ നിരക്കിൽ പുറത്തിറക്കിയ അരിയുടെ ബ്രാൻഡ് ഏതാണ്?
A. ഭാരത് അരി
B. ഏഷ്യൻ അരി
C. അന്നം
D. ഹിന്ദുസ്ഥാൻ അരി
Answer: A. ഭാരത് അരി
6. ആദ്യമായി ഇന്ത്യയിൽ നിന്നും റാങ്കിങ് പ്രകാരം ക്രിക്കറ്റിലെ 3 ഫോർമാറ്റിലും ഒന്നാമതായി എത്തിയ ഇന്ത്യൻ ബൗളർ ആരാണ്?
A. ജസ്പ്രീത് ബൂമ്ര
B. രവി അശ്വിൻ
C. രവീന്ദ്ര ജഡേജ
D. കുൽദീപ് യാദവ്
Answer: A. ജസ്പ്രീത് ബൂമ്ര
7.ഒരു വർഷം കൊണ്ട് മൂന്നു ലക്ഷം വനിതകൾക്ക് സുസ്ഥിര വരുമാനമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി ഏതാണ്?
A. മിഷൻ കേരള
B. കെ ലിഫ്റ്റ്
C. സുസ്ഥിരം
D. ഉന്നതി
Answer: B. കെ ലിഫ്റ്റ്
8. ഓസ്ട്രേലിയയിൽ നിന്നും സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്?
A. അജയ് ദത്ത്
B. വരുൺ ഘോഷ്
C. അരുൺ മേത്ത
D. രാഹുൽ മേത്ത
Answer: B. വരുൺ ഘോഷ്
9. മഹ്ദ, കെയ്ഹാൻ-2, ഹതേഫ്-1 എന്നീ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം ഏതാണ്?
A. ഒമാൻ
B. ഇറാൻ
C. സിറിയ
D. ഇറാഖ്
Answer: B. ഇറാൻ
10. ദേശീയ വിര വിമുക്ത ദിനമായി ആചരിക്കുന്നതെന്ന്?
A. ഫെബ്രുവരി 2
B. ഫെബ്രുവരി 4
C. ഫെബ്രുവരി 6
D. ഫെബ്രുവരി 8
Answer: D. ഫെബ്രുവരി 8
11. ദേശീയ സെൻസസ് ദിനമായി ആചരിക്കുന്നതെന്ന്?
A. ഫെബ്രുവരി 7
B. ഫെബ്രുവരി 9
C. ഫെബ്രുവരി 11
D. ഫെബ്രുവരി 13
Answer: B. ഫെബ്രുവരി 9
12. ഒരേ സമയം 500 പേർക്കോളം ഉപയോഗിക്കാൻ കഴിയുന്ന കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ പാർക്?
A. സരോവരം, കോഴിക്കോട്
B. മാനാഞ്ചിറ സ്ക്വയർ, കോഴിക്കോട്
C. സ്നേഹ തീരം, തൃശ്ശൂർ
D. തേക്കിൻ കാട് മൈതാനം, തൃശ്ശൂർ
Answer: B. മാനാഞ്ചിറ സ്ക്വയർ, കോഴിക്കോട്
13. ശ്രീനാരായണ ഗുരുവിൻ്റെ ജീവിതം ആസ്പദമാക്കി ‘ ഗുരുവിൻ്റെ വഴിയിൽ ‘ എന്ന കൃതി രചിച്ചത് ആരാണ്?
A. സതി വിജയൻ
B. ഓമന ഗംഗാധരൻ
C. നീലിമ തിലക്
D. അനിത സദാനന്ദൻ
Answer: B. ഓമന ഗംഗാധരൻ
14. 2024 ഫെബ്രുവരിയിൽ ഏത് രാജ്യമാണ് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്?
A. പാരിസ്
B. ഇറ്റലി
C. അമേരിക്ക
D. തായ്ലൻഡ്
Answer: C. അമേരിക്ക
15. ഐസിസി ഏകദിന ഓൾറൗണ്ടമാരിൽ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പ്രായം കൂടുതലുള്ള കായിക താരം ആരാണ്?
A. ഷാഖിബ് ഹസ്സൻ
B. റാഷിദ് ഖാൻ
C. മുഹമ്മദ് നബി
D. തിലകരൻ
Answer: C. മുഹമ്മദ് നബി
16. ബാഡ്മിൻ്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗം വിജയികൾ ആയ രാജ്യം ഏതാണ്?
A. ജപ്പാൻ
B. ചൈന
C. ഇന്ത്യ
D. മ്യാൻമർ
Answer: C. ഇന്ത്യ
17. എം കെ അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷൻ്റെ അർജ്ജുനോപഹാരം ലഭിച്ചതാർക്ക്?
A. സലിൽ ചൗധരി
B. ജെറി അമൽദേവ്
C. കെ എ മഹാദേവൻ
D. എം ബി ശ്രീിവാസൻ
Answer: B. ജെറി അമൽദേവ്
18. സാജന്യ ബസ്സ് യാത്ര ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കിയ ഇന്ത്യയിലെ നഗരമേത്?
A. കൊൽക്കത്ത
B. കൊച്ചി
C. ഡൽഹി
D. മുംബൈ
Answer: C. ഡൽഹി
19. 20 കോടി ലക്ഷം രൂപ വിപണി മൂല്യം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി ഏതാണ്?
A. റിലയൻസ് ഇൻഡസ്ട്രീസ്
B. ഇൻഫോസിസ്
C. ഡി മാർട്ട്
D. ടാറ്റാ കൾസൾടൻസി
Answer: A. റിലയൻസ് ഇൻഡസ്ട്രീസ്
20. സംഗീത – നൃത്ത രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന നിശാഗന്ധി പുരസ്കാരത്തിന് ഈ വർഷം അർഹയായത്?
A. അനഘ നിത്യാനന്ദ്
B. ചിത്ര വിശ്വേശരൻ
C. ചന്ദ്രിക റാം
D. അനശ്വര ജയപ്രകാശ്
Answer: B. ചിത്ര വിശ്വേശരൻ
21. ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ സ്വകാര്യമേഖലയിൽ വളരെ നല്ല രീതിയിൽ കൊണ്ടുപോയതിന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന പുരസ്കാരത്തിന് അർഹമായ സംസ്ഥാനം ഏത്?
A. തെലുങ്കാന
B. ആന്ധ്രാ പ്രദേശ്
C. കർണാടക
D. കേരളം
Answer: D. കേരളം
22. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക്, മെഡിസിൻ എന്നീ മേഖലകളിലെ ഇന്ത്യൻ വനിതകൾക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന പോർട്ടൽ ഏതാണ്?
A. സ്വാതി
B. നീതി
C. സ്ത്രീ
D. സതി
Answer: A. സ്വാതി
23. സ്വാതി പോർട്ടൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
A. Science for Women A Technology & Innovation
B. Science for Women and Technology Innovation
C. Science welfare for Women and Technological revolution in India
D. Science for Women and Technological Revolution in India
Answer: D. Science for Women A Technology & Innovation
24. അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റിൽ രോഹിത് ശർമയുടെ റെക്കോർഡ് പോലെ തന്നെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരം ?
A. ഗ്ലെൻ മാക്സ് വെൽ
B. വിരാട് കോലി
C. ക്രിസ് ഗയിൽ
D. കയ്ൻ വില്യംസൺ
Answer: A. ഗ്ലെൻ മാക്സ് വെൽ
25. ലോകത്ത് തന്നെ ഏറ്റവുമധികം ശക്തമായ എം ആർ ഐ സ്കാനർ ഏതാണ്?
A. സൈമൻ
B. ഇൻസ്യൂൾട്ട്
C. ലൈക്രസൈ
D. ജി ഇ
Answer B. ഇൻസ്യൂൾട്ട്
26. ഡാർവിൻ ദിനം എന്നാണ്?
A. ഫെബ്രുവരി 12
B. ഫെബ്രുവരി 15
C. ഫെബ്രുവരി 4
D. ഫെബ്രുവരി 25
Answer A. ഫെബ്രുവരി 12
27. സംസ്ഥാന ചച്ചിത്ര അക്കാദമി സംഘടിപ്പിക്കാറുള്ള അഞ്ചാമത്തെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ല ഏതാണ്?
A. കോഴിക്കോട്
B. തിരുവനന്തപുരം
C. എറണാകുളം
D. മലപ്പുറം
Answer: C. എറണാകുളം
28. ഇന്ത്യയിൽ ആദ്യമായി രൂപീകൃതമായ ഡിജിറ്റൽ നാഷണൽ മൂസിയം ഓഫ് എപ്പിഗ്രഫി സ്ഥിതി ചെയ്യുന്ന നഗരം
A. കൊൽക്കത്ത
B. ഗ്വാളിയോർ
C. ഹൈദരാബാദ്
D. അഹമ്മദാബാദ്
Answer: C. ഹൈദരാബാദ്
29. മരണാന്തര ബഹുമതിയായി ഭാരതരത്നം നേടിയ പ്രമുഖ ഭാരതീയ ശാസ്ത്രജ്ഞൻ ആരാണ്?
A. ചരകൻ
B. എം എസ് സ്വാമിനാഥൻ
C. എ പി ജെ അബ്ദുൽ കലാം
D. കൃഷ്ണമൂർത്തി എച്ച് ആർ
Answer: B. എം എസ് സ്വാമിനാഥൻ
30. കേരളത്തിൽ നിന്നും അയോധ്യയിലേക്ക് ആരംഭിച്ചിട്ടുള്ള സ്പെഷ്യൽ ട്രെയിൻ
A. അയോധ്യ സ്പെഷ്യൽ ട്രെയിൻ
B. ആസ്ത്ത സ്പെഷ്യൽ ട്രെയിൻ
C. അഗസ്ത്യ സ്പെഷ്യൽ ട്രെയിൻ
D. അഗർത്തല സ്പെഷ്യൽ ട്രെയിൻ
Answer : B. ആസ്ത്ത സ്പെഷ്യൽ ട്രെയിൻ
31. മരണമടഞ്ഞ പ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി ആരാണ്?
A. എ രാമ ചന്ദ്രൻ
B. ചെറുവയൽ രാമൻ
C. സി മഹേന്ദ്രൻ
D. എം രാംദാസ്
Answer: A. എ രാമ ചന്ദ്രൻ
32. ചേതൻ ഭഗതിൻ്റെ പുതിയ ഗ്രന്ഥം?
A. What young India wants
B. 11 Rules For Life: Secrets to Level Up
C. Wish I could tell you
D. The monk who sold his Ferrari
Answer: B. 11 Rules For Life: Secrets to Level Up
33. ഇന്ത്യയുടെ ഐ ആൻ ബി (ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്) സെക്രട്ടറിയായി നിയമിതായ വ്യക്തി?
A. ആർ വെങ്കിട്ടരമണി
B. രാജീവ് ഗൗഡ
C. സഞ്ജയ് ജാജു
D. അജയ് കെ സൂദ്
Answer: C. സഞ്ജയ് ജാജു
34. 2024 ഫെബ്രുവരിയിൽ ആർ ബി ഐ റിപ്പോ നിരക്ക് എത്രയാണ്?
A. 5.4%
B. 3.2%
C. 6.5%
D. 7.1%
Answer: C. 6.5%
35. ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ ഈ വർഷം നടത്താൻ തീരുമാനിച്ച പൊതുയോഗത്തിന് തിരഞ്ഞെടുത്ത രാജ്യമേതാണ്?
A. ഭൂട്ടാൻ
B. ഇന്ത്യ
C. ശ്രീലങ്ക
D. ബംഗ്ലാദേശ്
Answer: C. ശ്രീലങ്ക
36. 11-ആം ലോക സർക്കാർ ഉച്ചകോടിയുടെ വേദിയായി നിശ്ചയിച്ചത്?
A. ഖത്തർ
B. ദുബായ്
C. മലേഷ്യ
D. സിംഗപ്പൂർ
Answer: B. ദുബായ്
37. ലോകത്ത് ആദ്യമായി മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷന് വേദിയായത്?
A. ഖത്തർ
B. ദുബായ്
C. ജപ്പാൻ
D. ഒമാൻ
Answer: B. ദുബായ്
38. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ജേതാവായത്?
A. ഇന്ത്യ
B. പാകിസ്താൻ
C. ഓസ്ട്രേലിയ
D. സൗത്ത് ആഫ്രിക്ക
Answer: C. ഓസ്ട്രേലിയ
39. ഉന്നത വിദ്യാഭ്യസം നേടുന്ന പെൺകുട്ടികൾ കൂടുതലും ഉൾപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
A. കേരളം
B. കർണാടക
C. പഞ്ചാബ്
D. തെലുങ്കാന
Answer: A. കേരളം
40. നിർബന്ധിതമായി യുവതി – യുവാക്കളെ സൈനികസേവനത്തിൽ വിധേയമാക്കിയ രാജ്യം?
A. ശ്രീലങ്ക
B. നോർത്ത് കൊറിയ
C. തായ്ലൻഡ്
D. മ്യാൻമർ
Answer: D. മ്യാൻമർ
41. 2024 ഫെബ്രുവരിയിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്തെ സാമ്പത്തിക ശക്തികളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
A. ഇന്ത്യ
B. ചൈന
C. ജർമ്മനി
D. ജപ്പാൻ
Answer: C. ജർമ്മനി
42. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെ മികച്ച ടെക്നോളജി ബാങ്ക് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത്?
A. ICICI ബാങ്ക്
B. സൗത്ത് ഇന്ത്യൻ ബാങ്ക്
C. പഞ്ചാബ് നാഷണൽ ബാങ്ക്
D. ഫെഡറൽ ബാങ്ക്
Answer: B. സൗത്ത് ഇന്ത്യൻ ബാങ്ക്
43. 17ാം ലോക്സഭയിലെ മികച്ച പ്രകടനത്തെ ആസ്പദമാക്കിയുള്ള സൻസദ് മഹാരത്ന അവാർഡ് ജേതാവ്?
A. എൻ കെ പ്രേമചന്ദ്രൻ
B. ബി ശ്രീധര മേനോൻ
C. ആർ എസ് സുകുമാരൻ
D. നന്ദ കിഷോർ
Answer: A. എൻ കെ പ്രേമചന്ദ്രൻ
44. വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയുള്ള ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ഔസ്ട്രേലിയൻ താരമാരാണ്?
A. മാർഗരറ്റ് പെഡൻ
B. അന്നബെൽ സത്ർലൻഡ്
C. എമി ഹഡ്സൺ
D. വിന്നി ജോർജ്
Answer: B. അന്നബെൽ സത്ർലൻഡ്
45. 2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A. തമിഴ്നാട്
B. തെലുങ്കാന
C. കർണാടക
D. ഹരിയാന
Answer: A. തമിഴ്നാട്
46. ചോറ്റുപാത്രങ്ങളിൽ ഉച്ചഭക്ഷണം എത്തിച്ചുകൊണ്ട് കുടുംബശ്രീ പ്രവർത്തനമാരംഭിക്കുന്ന ഓൺലൈൻ ഭക്ഷണ വിതരണ സംവിധാനം?
A. ലഞ്ച് ബെൽ
B. ലഞ്ച് ബോക്സ്
C. മീൽസ് റെഡി
D. കെ ലിഫ്റ്റ്
Answer: B. ലഞ്ച് ബെൽ
47. കേരളത്തിൽ ഏറ്റവും കൂടുതൽ തുരുത്തുകൾ ഉള്ള ജില്ല ഏതാണ്?
A. കണ്ണൂർ
B. കോഴിക്കോട്
C. കാസർകോട്
D. കൊച്ചി
Answer: C. കാസർകോട്
48. ലൈഫ് ഗാർഡുകൾക്ക് വേണ്ടി ഇൻഷുറൻസിന് തുടക്കം കുറിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
A. തമിഴ്നാട്
B. കേരളം
C. ആന്ധ്രാപ്രദേശ്
D. കർണാടക
Answer: B. കേരളം
49. ‘ആശാകിരൺ’ എന്ന പേരിൽ അറിയപ്പെടുന്ന കാഴ്ച പരിമിതിയെ ചെറുക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A. തമിഴ്നാട്
B. കേരളം
C. ആന്ധ്രാപ്രദേശ്
D. കർണാടക
Answer: D. കർണാടക
50. കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയതായി രൂപവത്കരിച്ച ആസ്ഥാനമന്ദിരത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?
A. എ പി ജെ അബ്ദുൽ കലാം
B. മഹാത്മാ ഗാന്ധി
C. ജവഹർ ലാൽ നെഹ്റു
D. ഡോ. ബി ആർ അംബേദ്കർ
Answer: D. ഡോ. ബി ആർ അംബേദ്കർ
Related Links:
Stay tuned to EXAMIFIED for more PSC updates!